India Languages, asked by bennetsiju, 1 month ago

കർഷക ലോകത്തിലെ പ്രതിസന്ധികൾ 100-150words​

Answers

Answered by rawatnikki2003
0

Answer:

കാര്‍ഷിക അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്റെ കീഴിലെ സാമ്പത്തിക സഹായ പദ്ധതിക്ക് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

Posted On: 09 AUG 2020 1:11PM by PIB Thiruvananthpuram

ഭഗവാന്‍ ബലരാമന്റെ ജന്മവാര്‍ഷികമായ 'ഹല്‍ ഷഷ്ഠി'യാണ് ഇന്ന്.

എല്ലാ ദേശവാസികള്‍ക്കും, പ്രത്യേകിച്ച് കര്‍ഷകസുഹൃത്തുക്കള്‍ക്ക്, വളരെ സന്തോഷകരമായ ഹല്‍ ചാത്ത് ആശംസിക്കുന്നു!

ഈ വിശേഷാവസരത്തില്‍ രാജ്യത്തെ കാര്‍ഷിക സൗകര്യങ്ങള്‍ വികസിപ്പിക്കാനായി ഒരു ലക്ഷം കോടി രൂപയുടെ പ്രത്യേക ഫണ്ടിന് സമാരംഭം കുറിക്കുകയാണ്. ഗ്രാമങ്ങളില്‍ മികച്ച വെയര്‍ഹൗസുകളും ആധുനിക ശീതീകരണ സംവിധാനങ്ങളും സൃഷിടിക്കുന്നതിന് ഇത് സഹായകമാകും. എല്ലാറ്റിനും ഉുപരിയായി ഗ്രാമങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

അതോടൊപ്പം പി.എം. കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നുള്ള 17,000 കോടി രൂപ 8.5 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് കൈമാറുന്നതില്‍ എനിക്ക് അതിയായ ആഹ്ളാദമുണ്ട്. ഈ പദ്ധതിയുടെ ലക്ഷ്യം നേടാനായത് വളരെയധികം സംതൃപ്തി നല്‍കുന്നതാണ്.

ഓരോ കര്‍ഷക കുടുംബത്തിനും ആവശ്യമുള്ള സമയത്ത് നേരിട്ട് സഹായം നല്‍കാന്‍ കഴിയുന്നു എന്നതാണ് പദ്ധതിയെ വിജയകരമാക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് ഈ പദ്ധതിയിലൂടെ 75,000 കോടി രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിച്ചു. അതില്‍ 22,000 കോടി രൂപ കൊറോണ മൂലം അടച്ചിടല്‍ പ്രഖ്യാപിച്ച സമയത്താണ് കൈമാറിയത്.

സുഹൃത്തുക്കളെ,

ഗ്രാമങ്ങളില്‍ എന്തുകൊണ്ട് വ്യവസായങ്ങളില്ല എന്നതിനെ കുറിച്ചു പതിറ്റാണ്ടുകളായി ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഗ്രാമങ്ങൡ വ്യവസായങ്ങള്‍ ഉണ്ടാവണമെന്ന ആവശ്യം ഉയരുന്നുമുണ്ട്. വ്യവസായങ്ങള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാനും രാജ്യത്ത് എവിടെ വേണമെങ്കിലും വില്‍ക്കാനും കഴിയുമ്പോള്‍ എന്തുകൊണ്ട് കര്‍ഷകര്‍ക്കും അത്തരമൊരു സൗകര്യം ലഭിച്ചുകൂടാ?

നഗരത്തില്‍ ഒരു സോപ്പ് കമ്പനി ആരംഭിക്കുകയാണെങ്കില്‍ അവിടെ ഉല്‍പാദിപ്പിക്കപ്പെടുന്ന സോപ്പ് ആ നഗരത്തില്‍ മാത്രമേ വില്‍ക്കാന്‍ കഴിയുകയുള്ളു എന്നില്ല. എന്നാല്‍ ഇപ്പോഴും കാര്‍ഷികമേഖലയില്‍ ഇതാണ് സംഭവിക്കുന്നത്. കര്‍ഷകര്‍ എവിടെയാണോ അവരുടെ ധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത്, ആ പ്രദേശത്തുള്ള പ്രാദേശിക മണ്ഡികളില്‍ മാത്രമേ അവരുടെ വിളകള്‍ വില്‍ക്കാന്‍ പാടുള്ളു. മറ്റ് മേഖലകളിലൊന്നും ഒരു ഇടനിലക്കാരന്‍ ഇല്ലെങ്കില്‍ എന്തിന് കാര്‍ഷിക വ്യാപാരത്തില്‍ മാത്രം ഒരു ഇടനിലക്കാരന്‍ എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. വ്യവസായങ്ങള്‍ക്ക് വികസനത്തിനുള്ള പശ്ചാത്തല സൗകര്യം എളുപ്പത്തില്‍ ലഭിക്കുമെങ്കില്‍ എന്തുകൊണ്ട് അത് കാര്‍ഷികമേഖലയ്ക്കും ലഭിക്കുന്നില്ല?

സുഹൃത്തുക്കളെ,

'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്' കീഴില്‍ കര്‍ഷകരും കൃഷിയുമായി ബന്ധപ്പെട്ട ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം തേടുകയാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന 'ഒരു രാഷ്ട്രം, ഒരു വിപണി' എന്ന ദൗത്യം ഇപ്പോള്‍ പൂര്‍ത്തിയായി. ആദ്യമായി ഇ-നാം എന്ന പേരില്‍ സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനം സൃഷ്ടിച്ചു. ഇപ്പോള്‍ കര്‍ഷകരെ വിപണികളുടെയും വിപണി നികുതിയുടെയും പരിപ്രേക്ഷ്യത്തില്‍നിന്ന് ഒഴിവാക്കിക്കൊണ്ട് നിയമമുണ്ടാക്കി. ഇപ്പോള്‍ കര്‍ഷകനു നിരവധി സാദ്ധ്യതകളുണ്ട്- അയാള്‍ വിചാരിക്കുകയാണെങ്കില്‍ അയാള്‍ക്ക് വിളനിലത്തില്‍ വച്ചുതന്നെ അയാളുടെ ഉല്‍പ്പന്നത്തിന്റെ വില്‍പന പൂര്‍ത്തിയാക്കാം അല്ലെങ്കില്‍ കര്‍ഷകന് വെയര്‍ഹൗസില്‍ നിന്ന് നേരിട്ട് ആരാണോ കൂടുതല്‍ വില നല്‍കുന്നത് അതിന്റെ അടിസ്ഥാനത്തില്‍ തന്റെ വിള വ്യാപാരിക്കോ ഇ-നാമുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കോ വില്‍ക്കാം,

അതേ രീതിയില്‍ തന്നെ കര്‍ഷകര്‍ക്ക് നേരിട്ട് വ്യവസായങ്ങളുമായി പങ്കാളിത്തം സാധ്യമാകുന്ന തരത്തിലുള്ള മറ്റൊരു പുതിയ നിയമവും രൂപീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇപ്പോള്‍ കര്‍ഷകര്‍ക്ക് നേരിട്ട് ചിപ്‌സ്, ജ്യൂസ്, മാര്‍മലേഡ്, ചട്ട്ണി എന്നിവ ഉണ്ടാക്കുന്ന കമ്പനികളുമായി സഹകരിക്കാം. ഇതു വിത്ത് വിതയ്ക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് സുനിശ്ചിതമായ വില ഉറപ്പാക്കുകയും അത് വലിയിടിവില്‍നിന്നു കര്‍ഷകന് ആശ്വാസം നല്‍കുകയും ചെയ്യും

സുഹൃത്തുക്കളെ,

നമ്മുടെ കൃഷിയില്‍നിന്നുള്ള ഉല്‍പ്പാദനത്തിലോ വരുമാനത്തിലോ ഒരു പ്രശ്നവുമില്ല. ഉല്‍പ്പാദനത്തിന് ശേഷമുള്ള വരുമാന ന്ഷടമാണ് വലിയ പ്രശ്നം. അത് കര്‍ഷകരെയും അതുപോലെ രാജ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഒരു വശത്ത് നിയമപരമായ തടസ്സങ്ങള്‍ മാറ്റുകയും മറുവശത്ത് കര്‍ഷകര്‍ക്ക് നേരിട്ടുള്ള സഹായം നല്‍കുകയും ചെയ്യുന്നു. രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ വലിയ കുറവുണ്ടായിരുന്ന സമയത്താണ് നാം അവശ്യവസ്തു നിയമത്തിന് രൂപം നല്‍കിയത്. ഇപ്പോള്‍ ലോകത്തെ രണ്ടാമത്തെ വലിയ ഭക്ഷ്യ ഉല്‍പ്പാദകരായിട്ടും ഇപ്പോഴും അതേ നിയമമാണ് നിലനില്‍ക്കുന്നത്.

ഗ്രാമങ്ങളില്‍ നല്ല വെയര്‍ഹൗസുകള്‍ നിര്‍മ്മിക്കപ്പെടാത്തതിന്റെയും കൃഷി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ ഉണ്ടാകാത്തതിന്റെയും പ്രധാനപ്പെട്ട കാരണം ഈ നിയമമായിരുന്നു. ഈ നിയമം നിരന്തരം ദുരുപയോഗം ചെയ്തു. രാജ്യത്തെ വ്യാപാരികളേയും നിക്ഷേപകരേയും ഭീഷണിപ്പെടുത്താനാണ് ഇത് കൂടുതലായും ഉപയോഗിച്ചിരുന്നത്.

Similar questions