India Languages, asked by mthahir680, 2 months ago

പവർത്തനം - 11
നിങ്ങൾ ആസ്വദിച്ച ഒരു മുക്തകമാണ് താഴെ തന്നിരിക്കുന്നത്. മുക്തകത്തിന്റെ ആശയവും
- അതു നൽകുന്ന സന്ദേശവും വിശദമാക്കി കുറിപ്പ് തയാറാക്കുക.
" രാമയിൽക്കുളിർക്കാത്തറയിലരചർവ-
നാചരിക്കുന്ന ലീലാ-
ദാറാനർഘാപചാരാൽ വളരുമൊരഴകേ
റുന്ന പൂവല്ലിക്കാനും
ആരാരും നോക്കിടാതേ മതിൽവിടവിൽ മുള-
ച്ചുന്തിയെത്തിച്ചു നോക്കാൻ
പോരാപ്പാഴവള്ളി നീയും പുണരുമിനകര-
ങ്ങൾക്കു തുലോത്സവങ്ങൾ '
(നാലപ്പാട്ട് നാരായണമേനോൻ)​

Answers

Answered by Sreekala4mt
6

Answer:മലയാളിയുടെ ഭാവുകത്വത്തിന് വികാസം പകര്‍ന്ന് എഴുത്തുകാരനായിരുന്നു നാലപ്പാട്ട് നാരായണമേനോന്‍.

അദ്ദേഹം വിവര്‍ത്തനം ചെയ്ത വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ എന്ന വിശ്വവിഖ്യാതമായ നോവല്‍ മലയാളിക്ക് തീര്‍ത്തും അപരിചിതമായ വായനയുടെ പുതുലോകം തുറന്നുകൊടുത്തു.

ആ പരിഭാഷ വില്‍ക്കാന്‍ മഹാകവി വള്ളത്തോള്‍ നടത്തിയ ക്ളേശകരമായ ശ്രമങ്ങള്‍ നമ്മുടെ സാംസ്കാരിക ചരിത്രത്തിലെ അവിസ്മരണീയമായ അദ്ധ്യായമാണ്

കേരളത്തിന്‍റെ സാംസ്കാരികരംഗത്ത് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ കൃതിയെന്ന പാവങ്ങളുടെ പരിഭാഷയെക്കുറിച്ച് ഇ.എം.എസ്. പില്‍ക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

വന്നേരിയില്‍ 1887 ഒക്ടോബര്‍ ഏഴിന് ജനിച്ച നാലപ്പാടിന്‍റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരും കോഴിക്കോടുമായിരുന്നു. ഇംഗ്ളീഷും വേദാന്തവും പഠിച്ച അദ്ദേഹം കുറച്ചുകാലം ഒരു പ്രസ്സിന്‍റെ മാനേജരായി ജോലി നോക്കി.

മലയാള കവിതയിലെ ഭാവഗീതപ്രസ്ഥാനത്തെ വികസിപ്പിച്ചതില്‍ നാലപ്പാടന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. തന്‍റെ സഹധര്‍മ്മിണിയുടെ വേര്‍പാടില്‍ ദുഃഖം പ്രകടിപ്പിച്ചു കൊണ്ടെഴുതിയ കണ്ണുനീര്‍ത്തുള്ളി ഭാഷയിലെ എക്കാലത്തെയും മികച്ച വിലാപകാവ്യമാണ്.

എഴുത്തുകാരന്‍ എന്ന നിലയില്‍ സമഗ്രവ്യക്തിത്വം പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. മനുഷ്യാവസ്ഥകളുടെ എല്ലാ മേഖലകളിലേയ്ക്കും അദ്ദേഹത്തിന്‍റെ കാഴ്ച ചെന്നെത്തി.

നിന്ദിതരും പീഡിതരുമായ എല്ലാ മനുഷ്യരിലും ഈശ്വരാംശം കുടികൊള്ളുന്നു എന്ന യൂഗോവിന്‍റെ വിശ്വാസപ്രമാമം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ നാലപ്പാടന്‍ തന്നെയാണ് ആര്‍ഷജ്ഞാനം രചിച്ചത്. ഭാരതീയ സംസ്കാരത്തിന്‍റെ അഗാധതകളില്‍ ആഴ്ന്നിറങ്ങി അദ്ദേഹം കണ്ടെത്തിയ മുത്തുകള്‍ എല്ലാ തലമുറകളിലെയും സുമനസ്സുകള്‍ക്കുള്ള സമര്‍പ്പണമാണ്.

ഈ നൂറ്റാണ്ടറുതിയില്‍ പ്രത്യയശാസ്ത്രപരമായ വിധിവിശ്വാസങ്ങളില്‍ സമൂഹത്തിന് വിശ്വസിക്കാനാവുന്നില്ലെങ്കിലും നാലപ്പാട്ട് നാരായണമേനോന്‍റെ വീക്ഷണങ്ങള്‍ എങ്ങോട്ടു തിരിഞ്ഞിരുന്നു എന്നതിനെ സംബന്ധിച്ച് ദര്‍ശനമഹത്വം ഈ കാലത്ത് വെളിവാകുന്നുണ്ട്.

Explanation:

Answered by FarsanaAS
2

answer enik ariyam.. njn 8 thile student aan.. answer njan paranju tharamm

Similar questions