India Languages, asked by Ayushmk, 2 months ago

(പവർത്തനം - 15
"ഭൂമിയുടെ സ്വപ്നം' എന്ന നോവൽഭാഗത്ത് അമ്മയുടെയും മകന്റെയും ജീവിതസാഹ
ചര്യങ്ങൾ സവിശേഷപ്രയോഗങ്ങളിലൂടെയാണല്ലോ അവതരിപ്പിച്ചിട്ടുള്ളത്.
ഉദാഹരണം: “കുരുവിക്ക് കൂടുകൂട്ടാൻ വൻമരത്തിലെ ചെറുശാഖ മതി, ഉണങ്ങിയ ഇലകളും ചുള്ളി
ക്കമ്പുകളും മതി.”
ഇതുപോലെയുള്ള സവിശേഷപ്രയോഗങ്ങൾ കണ്ടെത്തി എഴുതൂ. അവയുടെ ഭംഗി വിവരിക്കു.​

Attachments:

Answers

Answered by NikethKumaran
10

Explanation:

സംസ്കാരത്തിന്റെ

ധന്യതയായി ഒരു നാവൽ

ഭാരതത്തിന്റെ അധ്യാത്മിക അംശങ്ങളും പൈതൃകസമ്പത്തും പശ്ചാത്തലമായി വരുന്ന ഒരു നോവലാണ് പ്രണയതാഴ്വരയിലെ ദേവദാരു, അതോടൊപ്പം പാശ്ചാത്യലോകത്തിന്റെ സംസ്കാരവും കലയും ഭൂമിശാസ്ത്രവുമെല്ലാം ഇതിൽ കടന്നുവരുന്നു. ഒരർഥത്തിൽ പശ്ചാത്യപൗരസ്ത്യ ദർശനങ്ങളുടെ ഒരു സംവാ ദമാണു നോവലിന്റെ പ്രമേയമെന്നു പറയാം.

നോവലിലെ കേന്ദ്രകഥാപാത്രം ഹർഷവർധനാണ്. ഇസ്രായേൽ സ്വദേശിനിയും ഗവേഷകയുമായ സൈറയും ഹർഷനും തമ്മിലുള്ള പ്രണയം, രണ്ടു സംസ്കാ രങ്ങളുടെ സമ്മോഹനമായ കൂടിച്ചേരലായി നോവലിസ്റ്റ് അവതരിപ്പിക്കുന്നു.

ഹർഷവർധനന്റെ ജീവിതദർശനത്തിന് അടിത്തറ പാകിയത് അമ്മയാണ് പിതാ വിന്റെ ആകസ്മിക വേർപാടിൽ തളരാതെ ഹർഷനെന്ന ഉണ്ണിയെ ഈ മണ്ണിന്റെ മകനും ധിഷണാശാലിയായ ഒരു ശാസ്ത്രജ്ഞനുമായി രൂപപ്പെടുത്തിയത് ആ അമ്മയുടെ ജീവിതവും ദർശനവുമാണ്. മകന്റെ ശോഭനമായ ഭാവിയെക്കുറിച്ച് ഉന്നതമായ സ്വപ്നങ്ങൾ നെയ്ത്, അവനെ അതിലേക്ക് പ്രചോദിപ്പിച്ചുണർത്തിയ ആ അമ്മയ്ക്ക് അവൻ തിരിച്ചു നൽകുന്നത് ഈ സമൂഹത്തിനു വേണ്ടിയും മണ്ണിനു വേണ്ടിയും ജീവിക്കുമെന്നുള്ള സ്വയം സമർപ്പണമാണ്.

അമ്മ - ഭൂമിയും പ്രകൃതിയും മണ്ണും സംസ്കാരവുമാണെന്നുള്ള സത്യത്തി ലേക്ക് വിരൽ ചൂണ്ടുന്ന ഈ നോവൽ ഹർഷവർധനൻ, സൈറ എന്നിവരെ കൂടാതെ നായകന്റെ സുഹൃത്തായ പ്രകാശ് മാത്യു, പമേല, അശ്വതി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ഭാരതത്തിന്റെ ദർശനങ്ങളും നന്മയും സൗന്ദര്യവും ഉയർത്തിക്കാട്ടുന്ന ഒരു പ്രണയകഥകൂടിയാണ്.

ഭാരതത്തിന്റെ വൈവിധ്യമാർന്ന ദർശനസംഹിതകൾ, കല, സംഗീതം, ചിത്ര മെഴുത്ത്, ഹരിതാഭമാർന്ന ഗ്രാമം, ദൈവസങ്കൽപ്പങ്ങൾ, സാമൂഹികജീവിത ത്തിന്റെ വിശുദ്ധി എന്നിവയെല്ലാം ഇടകലരുന്ന നോവൽ പാശ്ചാത്യദർശനങ്ങ ളെയും ദാർശനികരെയും കലാകാരന്മാരെയും ചിത്രകാരന്മാരെയുമൊക്കെ അവ തരിപ്പിക്കുന്നു. ഒപ്പം യുദ്ധങ്ങളും മനുഷ്യദുരിതങ്ങളുമൊക്കെ കടന്നുവരുന്ന നോവലിൽ യന്ത്രവൽകൃത ലോകത്തിൽ നഷ്ടപ്പെടുന്ന മനുഷ്യനെയും അവന്റെമോഹങ്ങളെയും നഷ്ടസ്മൃതികളെയും അവതരിപ്പിക്കുന്നു.

ഭാരതഭൂമിയുടെയും പാശ്ചാത്യലോകത്തിന്റെയും ദൂരക്കാഴ്ച കൂടിയായ നോവൽ മനുഷ്യബന്ധങ്ങളെ പ്രസാദാത്മകമായി അവതരിപ്പിക്കുന്നു.

അമ്മ എന്ന ശക്തി, വികാരം നോവലിൽ ഉടനീളം നിറയുന്നുണ്ട്. “കോതിയിട്ട നീളൻ മുടി, നെറ്റിയിലെ വലിയ കുങ്കുമപ്പൊട്ട്... ഹർഷൻ സ്വന്തം അമ്മയെ അവതരിപ്പിക്കുന്നത് അങ്ങനെയാണ്. അമ്മയുടെ നെറ്റിയിൽ തുടിക്കുന്ന ചുവന്ന സിന്ദൂരവും ആ മുഖപ്രസാദവും ആത്മചൈതന്യവും തന്നെയാണ് ഹർഷവർധ നന്റെ അസ്തിത്വവും

മൂകാംബികാദേവിയെയും വ്യാകുലമാതാവിനെയും ഭൂമിമാതാവിനെയും സ്വന്തം രാജ്യത്തെയും 'അമ്മേ മഹാമായേ എന്നു വിളിക്കാൻ ഹർഷവർധനന് പ്രേരണ നൽകുന്ന ശക്തിയും ഇതുതന്നെ. വൈധവ്യത്തിന്റെ വെള്ളവസ്ത്രമണിഞ്ഞും സ്വയം പീഡിപ്പിച്ചും ഉരുകിത്തീരുന്ന എത്രയോ സ്ത്രീകൾ നമുക്കു ചുറ്റുമുണ്ട്. സമൂഹത്തിന് അവർ ഉത്തമമാതൃകകൾ ആയിരിക്കാം. എന്നാൽ വൈധവ്യവും ജീവിതത്തിൽനിന്നുള്ള ഉൾവലിയലും അനാഥമാക്കിത്തീർക്കുന്ന കുറേ ബാല്യ ങ്ങളുമുണ്ട്. മരണം അച്ഛനെ വേർപെടുത്തുമ്പോൾ ജീവിതം അമ്മയെയും നഷ്ട പ്പെടുത്തുന്ന അതിക്രൂരമായ അവസ്ഥ. ഇവിടെയാണ് വലിയ കുങ്കുമപ്പൊട്ടുതൊട്ട് ഉണ്ണിയുടെ വിധവയായ അമ്മ കടന്നുവരുന്നത്. അമ്മയുടെ സ്നേഹം മാത്രമല്ല, വ്യക്തിത്വവും ഒരു മകന്റെ പുരുഷപ്രകൃതിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് നമുക്ക് നേരിട്ട് അനുഭവിക്കാനാകുന്നു.

“പരാജിതയായ അമ്മയുടെ മകന് നക്ഷത്രപഥങ്ങൾ സ്വന്തം' എന്ന ഹർഷവർധ നന്റെ ആത്മഗതം മാത്രം മതി ഇതിനു തെളിവ്.

ശാസ്ത്രജ്ഞനായി മാത്രമല്ല, ഒരു ഉത്തമപൗരനായി, സുഹൃത്തായി, കാമുക നായി ഹർഷൻ അവിസ്മരണീയനാകുന്നതും ഈ മാതൃർശം നിമിത്തമാ കുന്നു.

- എസ്. മഞ്ജുളാദേവി (ഗ്രന്ഥാലോകം -മാർച്ച് 2013.)

Similar questions