കോവിഡ് 19 വൈറസ് അകറ്റി നിർത്തുവാൻ നമുക്ക് എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കാം
Answers
Answer:സാധാരണ ജലദോഷം മുതൽ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം വരെയുള്ള രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസ് (കൊവിഡ്19). എന്നാൽ ചൈനയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഈ മാരക വൈറസ് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു പുതിയ വിപത്താണ്. ഏറ്റവും ഒടുവിലത്തെ വിവരങ്ങൾ 160 ലധികം രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് അഥവാ കൊവിഡ് 19 ബാധിച്ച് കഴിഞ്ഞു. ഇന്ത്യയിലും കൊറോണ സ്ഥിരീകരിച്ചത് ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. ഈ സമയത്ത് നാം ചെയ്യേണ്ടത് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക എന്നത് മാത്രമാണ്.
കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ?
ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ടതിനുശേഷം മൂവായിരത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് (കൊവിഡ് 19) എന്ന അസാധാരണ വൈറസിന്റെ സാധാരണ ലക്ഷണങ്ങളിൽ പനി, ജലദോഷം, ചുമ, ശ്വാസതടസ്സം, ശ്വസന ബുദ്ധിമുട്ടുകൾ ലക്ഷണങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) ചൂണ്ടിക്കാണിക്കുന്നു.
രോഗികളെ നിരീക്ഷിക്കുക, രോഗികളെ ചികിത്സിക്കുക എന്നിവയടക്കം രാജ്യങ്ങൾക്ക് എങ്ങനെ ഇതിനെതിരെ തയ്യാറെടുക്കാമെന്ന് ലോകാരോഗ്യ സംഘടന മാർഗനിർദേശം നൽകിയിട്ടുണ്ട്. സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ, രോഗികളെ ചികിത്സിക്കുക, ആരോഗ്യ കേന്ദ്രങ്ങളിൽ അണുബാധ നിയന്ത്രിക്കുക, ശരിയായ വസ്തുക്കൾ എത്തുന്നത് പരിപാലിക്കുക, ഈ പുതിയ വൈറസ് ബാധയെ കുറിച്ച് ബോധവത്കരണം ഉണ്ടാക്കുന്നതിനായി പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൊറോണ വൈറസിന്റെ പിടിയിൽ നിന്ന് രക്ഷ നേടുവാനുള്ള വാക്സിൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ചുമ, തുമ്മൽ, പനി,ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങൾ എന്നിവ പ്രകടിപ്പിക്കുന്ന ആരുമായും ആളുകൾ അടുത്ത ബന്ധം ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടന ഉപദേശിക്കുന്നു.
മനുഷ്യരെ ഇപ്പോൾ ബാധിച്ചിരിക്കുന്ന കൊറോണ വൈറസുകൾ സാധാരണയായി ചുമ, തുമ്മൽ എന്നിവയിലൂടെയും കൈകൾ തമ്മിൽ തൊടുകയോ ഷേക്ക് ഹാൻഡ് കൊടുക്കുകയോ പോലുള്ള വ്യക്തിപരമായ സമ്പർക്കം വഴിയും വായുവിലൂടെയും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു. വൈറസ് ഉള്ള ഒരു വസ്തുവിനെയോ ഉപരിതലത്തെയോ സ്പർശിച്ച ശേഷം, കൈ കഴുകുന്നതിനുമുമ്പ് വായ, മൂക്ക്, കണ്ണുകൾ എന്നിവിടങ്ങളിൽ നിങ്ങൾ തൊട്ടാൽ വൈറസുകൾ പടരാം