India Languages, asked by aminahanna223, 2 months ago

1X.താഴെ തന്നിട്ടുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ ജീവചരിത്രക്കുറിപ്പ്
തയ്യാറാക്കുക
കുമാരനാശാൻ- 1873 ഏപ്രിൽ 12 ജനനം. അച്ഛൻ - അമ്മ കാളിയമ്മ
നേഹഗായകൻ എന്ന പേര്- ആധുനിക കവിത്രയം- മഹാകാവ്യം എഴുതാതെ
മഹാകവി ആയ എഴുത്തുകാരൻ- 1907 വീണപൂവ് പ്രസിദ്ധീകരിച്ചു. വീണ പൂവ്,
നളിനി, ലീല ,ചിന്താവിഷ്ടയായ സീത തുടങ്ങിയവ പ്രധാന കൃതികൾ- 1924
ജനുവരി 16 മമരണം


pls help me

Answers

Answered by gayathridevimj
3

1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു.അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു.ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്.മഹാകാവ്യം എഴുതാതെ

മഹാകവി ആയ എഴുത്തുകാരൻ . 1907 ഡിസംബറിൽ ആണ് ആശാൻ വീണപൂവ്, മിതവാദി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം.വീണ പൂവ്,

നളിനി, ലീല ,ചിന്താവിഷ്ടയായ സീത തുടങ്ങിയവ പ്രധാന കൃതികൾ . 1924 ജനുവരി 16-ന് (1099 മകരം 3-ാം തീയതി) വെളുപ്പിന് മൂന്നുമണിക്ക് പല്ലനയാറ്റിൽ ട്രാവൻകൂർ ആന്റ് കൊച്ചിൻമോട്ടോർ സർവ്വീസ് വക റെഡീമർ എന്നുപേരുള്ള ഒരു ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കുമാരനാശാൻ അന്തരിച്ചത്

Similar questions