English, asked by engineerkanil9212, 6 months ago

ഉണങ്ങിയാൽ 2 കിലോ നനഞ്ഞാൽ 1 കിലോ കത്തിച്ചാൽ 3 കിലോ. എന്താണ് അത്?

Answers

Answered by gayathridevimj
1

സൾഫർ

* ചുരുക്കി പറഞ്ഞാൽ: രണ്ട് കിലോ സൾഫർ വെള്ളത്തിൽ മുക്കിക്കൊണ്ട് തൂക്കിയാൽ ഒരു കിലോ തുക്കം കാണിക്കും.

അത് കത്തിച്ചാൽ ഒരു കിലോ ഓക്സിജനുമായി ചേരുന്നു മൂന്നു കിലോ ആയിപ്പോകും.

* വിശദമായി പറഞ്ഞാൽ: വെള്ളത്തിന്റെ ഇരട്ടി സാന്ദ്രത ഉണ്ട് സൾഫറിന്. അതിനാൽ ഒരു ലിറ്റർ വ്യാപ്തം സൾഫർ എടുത്താൽ അതിനു 2 കിലോ ഭാരം ഉണ്ടാവും വായുവിൽ.

എന്നാൽ അത്ര സൾഫർ വെള്ളത്തിൽ മുക്കിയാൽ ഒരു ലിറ്റർ വെള്ളം ആദേശം ചെയ്യുന്നതിനാൽ വെള്ളത്തിൽ വച്ചുള്ള ഭാരം 2 -1 അതായതു 1 കിലോ ആണ് കാണിക്കുക. എന്നാൽ അത് വെള്ളത്തിന് പുറത്തെടുത്താൽ 2 കിലോയും.

എല്ലാ വസ്തുക്കളും കത്തുമ്പോൾ ഓക്സിജനുമായി കൂടിച്ചേരുന്നു. സൾഫറും. സൾഫർ ആറ്റത്തിന്റെ എണ്ണത്തിന് തുല്യമായ ഓക്സിജനുമായി കൂടിച്ചേരുന്നു. അങ്ങനെ ഭാരം കൂടുന്നു.

സള്ഫറിന്റെ ആറ്റോമിക സംഖ്യ 16 ആണ്. ഓക്സിജന്റെ ആറ്റോമിക സംഖ്യ 8 ഉം.

അങ്ങനെ രണ്ട് കിലോ സൾഫർ ഒരു കിലോ ഓക്സിജനുമായി കൂടിച്ചേർന്നു 3 കിലോ ആയി മാറിപ്പോകും.

Similar questions