India Languages, asked by bluegreysoty, 4 months ago

2.) ബഷീർ കൃതികളുടെ സവിശേഷതകൾ എന്തെല്ലാം? പാഠഭാഗം " അമ്മ" വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.​

Answers

Answered by vysh8
26

Answer:

Photos are from a website....

Malayali aanalle..

Attachments:
Answered by fairyepsilon7532
3

Answer:

അമ്മ കുറിപ്പ്

Explanation:

തന്റേതുമാത്രമായ വാക്കുകളും ശൈലികളുമായിരുന്നു ബഷീറിന്റെ സവിശേഷത. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനാരീതി ബഷീറിയൻ ശൈലി എന്നു തന്നെ അറിയപ്പെട്ടു. ഭാഷയുടെ വാമൊഴിച്ചന്തവും, നാട്ടുമൊഴിയുടെ കൃത്രിമമില്ലായ്മയും ബഷീർക്കഥകളുടെ മുഖമുദ്രകളാണ്. കഥയെഴുതുകയല്ല, കഥ പറയുകയാണദ്ദേഹം. അംഗവിക്ഷേപങ്ങൾ, ശബ്ദക്രമീകരണങ്ങൾ, വാമൊഴിപ്രയോഗങ്ങൾ എന്നിവ അദ്ദേഹം തന്റെ രചനയിൽ ഉപയോഗിക്കുന്നു. അതിദീർഘമായ രചനകൾക്ക് പകരം അടുക്കും ചിട്ടയോടും കൂടി വളരെക്കുറച്ച് എഴുതാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അതിനാൽ അദ്ദേഹം എഴുതിയ എല്ലാ നോവലുകളും ദൈർഘ്യം കുറഞ്ഞവയാണ്. അതിഭാവുകത്വങ്ങളില്ലാതെ ജീവിതവും രചനയും ബഷീറിന്റെ തൂലികത്തുമ്പിൽ വേർതിരിക്കാനാകാത്ത വിധം ഇഴചേർന്നു.

അമ്മ-ബഷിർ

പിറന്നമണ്ണിന്റെ സ്വാതന്ത്ര്യം അതിയായി ആഗ്രഹിച്ച വൈക്കം മുഹമ്മദ് ബഷീർ, സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ അനുഭവങ്ങൾ, വിഷയമാക്കി എഴുതിയ കഥയാണ് 'അമ്മ'. ദൂരദേശത്ത് ഒരു പട്ടണത്തിൽ കഴിഞ്ഞുകൂടുന്ന പ്രിയപ്പെട്ട മകന് അമ്മ എഴുതുന്ന കത്തോടുകൂടിയാണ് കഥ ആരംഭിക്കുന്നത്.

പ്രതീക്ഷയോടെ തന്നെ കാത്തിരിക്കുന്ന തന്റെ അമ്മയെപ്പോയിക്കാണണം എന്നു നിശ്ചയിച്ച് അദ്ദേഹം ദിവസങ്ങൾ തള്ളിനീക്കി. സ്വന്തം അമ്മയെപ്പറ്റി ഓർക്കുമ്പോൾ ഭാരതത്തിലെ സ്വതന്ത്രൃസമരസേനാനികളായ ലക്ഷകണക്കിന് ആളുകളുടെ അമ്മമാരെ പറ്റി ബഷീർ ഓർക്കുന്നു. തുടർന്ന് അദ്ദേഹം സ്വാതന്ത്ര സമരത്തിന്റെ വീഥിയിൽ താൻ എങ്ങനെ എത്തിയെന്ന ചരിത്രം വിവരിക്കുന്നു. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് അവിടെയെത്തിയ ഗാന്ധിജിയെ കാണുന്നതോടെയാണ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്നം ഉണർന്നത്. ഗാന്ധിജിയോടുള്ള ആരാധന വർധിച്ച് അദ്ദേഹത്തെ ഒന്ന് തൊടുകപോലും ചെയ്തു. സത്യാഗ്രഹത്തിൽ പങ്കെടുത്തതിനും അവിടെപ്പോയതിനും അടി കൊടുത്തതും അദ്ദേഹം ഓർക്കുന്നു.ഒരു ദിവസം ആരോടും പറയാതെ വീടു വിട്ടിറങ്ങിയ അദ്ദേഹം. അവിടെനിന്നും പോയി. തുടർന്ന് സമരത്തിൽ പങ്കെടുക്കുകയും ജയിലിൽ ആവുകയും ചെയ്തു.

താൻ ജയിൽ മോചിതനായി വരുന്ന വരെ കാത്തിരിക്കാൻ അദ്ദേഹം ബഷീറിനെ ഉപദേശിക്കുന്നു. കാത്തിരിക്കാൻ ക്ഷമയില്ലാതെ ബഷീർ നേരെ കോൺഗ്രസ് ഓഫീസിൽ കയറിച്ചെല്ലുന്നു. എന്നാൽ വിവിധ ഭാഷകളിൽ എഴുതിയിട്ടുള്ള ബഷീറിന്റെ ഡയറി കണ്ട അവർ അദ്ദേഹം സി. ഐ. ഡി യോ ചാരനോ ഒക്കെയാണെന്നു തെറ്റിദ്ധരിക്കുന്നു.

തുടർന്ന് ബഷീർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുക്കാനുള്ള യാത്രതുടങ്ങും മുന്നേ തന്നെ അവിടേക്കു ഇരച്ചുകയറിയ പോലീസുകാർ എല്ലാവരെയും അറസ്റ്റു ചെയ്യുന്നു. പോലിസ്റ്റേഷനിലെ ക്രൂരതകളും മറ്റും കണ്ടപ്പോൾ മാപ്പു പറഞ്ഞാലോ എന്നുവരെ അദ്ദേഹം ചിന്തിച്ചു പോകുന്നു. എങ്കിലും ഭഗത്സിങ്ങിനെയും, മറ്റു വീരന്മാരെയും ഓർത്തപ്പോൾ അദ്ദേഹത്തിന് ധൈര്യം കൈവരുന്നു.

കോടതി ശിക്ഷിച്ച ബഷീർ മൂന്നു മാസത്തോളം തടവുശിക്ഷയനുഭവിച്ചു. തടവറയിൽനിന്ന് മോചിതനായ ബഷീർ തന്നെ മർദിച്ച നമ്പ്യാർ എന്ന പോലീസ്കാരനെ കൊല്ലണം എന്ന് തീരുമാനിക്കുന്നു. എങ്കിലും ഒരു സത്യാഗ്രഹിയുടെ ഉപദേശപ്രകാരം അഹിംസയാണ് സമരമാർഗമെന്നു തിരിച്ചറിഞ്ഞ ബഷീർ തന്റെ മാതാവിനെക്കാണാനായി വൈക്കത്തേക്ക് തിരിക്കുന്നു.

രാത്രി വളരെ വൈകി അവിടെയെത്തിയ അദ്ദേഹത്തെ കാത്ത് അമ്മ

ഉറക്കമിളച്ചിരിക്കുന്നുണ്ടായിരുന്നു. ലോകമെങ്ങും കൂർക്കം വലിച്ചുറങ്ങുന്ന ആ നേരത്ത് ബഷീറിന്റെ മാതാവുമാത്രം മകനെ പ്രതീക്ഷിച്ച് ഉറക്കമിളച്ചു കാത്തിരിക്കുന്നു. കൈകാൽ കഴുകി വന്ന മകന് ആ അമ്മ ചോറും കറിയും വിളമ്പിക്കൊടുത്തു. അദ്ദേഹം വീടു വിട്ടുപോയ ദിവസം മുതൽ എന്നും ചോറും കറിയും തയ്യാറാക്കി ആ അമ്മ മകനെ കാത്തിരുന്നു. അമ്മയുടെ കത്തിൽത്തുടങ്ങിയ കഥ അമ്മയുടെ കത്തിൽ തന്നെ പര്യവസാനിക്കുന്നു.

#SPJ3

Similar questions