പ്രവർത്തനം 3
കഥാപാത സവിശേഷതകൾ എഴുതാം
'ഓടയിൽ നിന്ന്' എന്ന പാഠഭാഗത്തിൽ പപ്പുവിന്റെ സ്വാഭാവത്തിലെ ചില
സവിശേഷതകൾ സൂചിപ്പിക്കുന്ന വരികൾ കണ്ടെത്തി എഴുതുക.
Answer please
Answers
Answer:
hloo daa nthaa vishaesham Malayali ane lae..❤️❤️❤️take care da 9th IL Aah lae..kk see you daa
Explanation:
ദലിതവത്കരണം ഇത്രയും വിഷയമാവുകയും ഏതുനേരവും വാർത്തയാവുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു നാട്ടിൽ അത്തരമൊരു കഥയുടെ വിത്തിട്ടു മുളപ്പിച്ചു അതു ചർച്ചയാക്കിയ പി.കേശവദേവ് അഭിനന്ദനം അർഹിക്കുന്നുണ്ട്. "ഓടയിൽ നിന്ന്" എന്ന കേശവദേവിന്റെ നോവലിലെ പപ്പു എന്ന കഥാപാത്രം സമൂഹത്തിലെ ഏറ്റവും നീതികേടനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ്. അയാൾ അനുഭവിക്കുന്നു, അയാൾ കഷ്ടപ്പെടുന്നു, സ്നേഹം തിരികെ കിട്ടാതെ അയാൾ സ്നേഹിക്കുന്നു, ഒടുവിൽ തെരുവിൽ മരിച്ചും വീഴുന്നു. ബിംബവത്കൃതമായ ഒരു ലോകത്തിന്റെ പ്രതിനിധിയായാണ് പപ്പുവിനെ കേശവദേവ് ഈ നോവലിൽ വരച്ചു വയ്ക്കുന്നത്. പി കേശവദേവിന്റെ ഓർമ്മദിവസമായിരുന്നു ജൂലൈ 1.
ഭ്രാന്താലയം, കണ്ണാടി, അയല്‍ക്കാര്‍ , പങ്കലാക്ഷിയുടെ ഡയറി, സഖാവ് കരോട്ട് കാരണവര്‍ എന്നിങ്ങനെ മറക്കാൻ പറ്റാത്തതായി നിരവധി എഴുത്തുകൾ കേശവദേവിന്റേതായിട്ടുണ്ടെങ്കിലും 'ഓടയിൽ നിന്ന്' എന്ന കഥയുടെ ഇതിവൃത്തം ഏതു കാലത്തെയും പ്രതിനിധീകരിക്കുന്ന ചില മനുഷ്യന്റെ അനുഭവപശ്ചാത്തലമായതിനാൽ അതു കാലത്തെയും കടത്തിവെട്ടി എന്നും നിലകൊള്ളുന്നുണ്ട്. കർഷകതൊഴിലാളിയുടെ മകനായി ജനിച്ചു നല്ല പ്രായത്തിന്റെ തുടക്കംവരെ ജന്മിത്തത്തിന്റെ കൂരമ്പുകൾ കൊണ്ടു ഹൃദയം പിടഞ്ഞാണ് ഒടുവിൽ പപ്പു നാട് വിടുന്നത്. ആ നാടുവിടൽ എത്രയെത്ര മാനുഷിക ബോധത്തെ ഉണർത്തുന്നുണ്ട് എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
പപ്പു എന്ന വെറും സാധാരണക്കാരനായ മനുഷ്യൻ സൈക്കിൾ റിക്ഷാക്കാരനായി തീർന്ന്, അയാൾ കണ്ണിനേക്കാൾ പ്രാധാന്യം കൊടുത്തു സ്നേഹിച്ചു വളർത്തുന്ന കുടുംബം തിരിച്ചടിക്കുന്നതോടെ പപ്പു ഓടയിലേയ്ക്ക് തന്നെ വീണു പോകുന്നുണ്ട്. ഓട എന്ന വാക്കു സൂചിപ്പിക്കുന്ന ഒരു തലമുണ്ട്. ഒരു പ്രത്യേക ജനവിഭാഗം എന്നും അത്തരം വാക്കുകളുടെ കീഴിലേ നിന്നിട്ടുള്ളൂ, അവരെ പ്രതിനിധാനം ചെയ്യാൻ ഉപയോഗിക്കപ്പെടുന്ന പദം കൂടിയാകുന്നുണ്ടത്. സാധാരണ നോവലുകളിൽ കാണുന്ന ശുഭാപ്തിവിശ്വാസത്തെ ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവസാനം അമ്പേ അതു ഉപയോഗിക്കുന്നതിൽ നായകൻ പരാജയപ്പെടുകയും ചെയ്യുന്നിടത്താണ് ഓട എന്ന പേര് അന്വർത്ഥം ആകുന്നതും.
നല്ലതും ചീത്തയുമായി എന്തും ഒഴുകാൻ ബാധ്യതപ്പെട്ട ഒരു വഴിയാകുന്നുണ്ട് ഓട. അത്തരം ഒരു മനുഷ്യനായി മാറുകയാണ് പപ്പുവും. പപ്പുവിൽ നിന്ന് അയാൾ പപ്പുഅമ്മാവനാകുമ്പോഴേക്കും അവഗണനയുടെ ഓടയിലേയ്ക്ക് തള്ളപ്പെടുന്ന ഒരു അതിസാധാരണനായ മനുഷ്യൻ ആയി മാറുന്നു , ക്ഷയത്തിന്റെ ചുമകളിൽ നിന്നും മരണത്തിന്റെ ഓടയിലേയ്ക്ക് യാതൊരു അലിവും ലഭിക്കാതെ വലിച്ചെറിയപ്പെടുന്ന മനുഷ്യൻ. ചില ജീവിതങ്ങൾ എന്നും ഓടയിൽ തുടങ്ങി ഓടയിൽ അവസാനിക്കാനുള്ളതാണെന്നു മനസ്സിലാക്കി തരുന്നുണ്ട് കേശവ് ദേവിന്റെ പപ്പു എന്ന കഥാപാത്രം.
എത്രയോ മനുഷ്യരുടെ പ്രതീകമാണ് പപ്പു. സ്നേഹരഹിതമായ ലോകം സ്വാർത്ഥതയ്ക്കു മാത്രം ഊന്നൽ കൊടുക്കുകയും സ്നേഹിക്കപ്പെടേണ്ട ഇടങ്ങളിൽ അവഗണന വാരി നിറയ്ക്കുകയും ചെയ്യുന്ന മനുഷ്യരുടെ ലോകമാണിത്. അതിനെ അത്രയും ലാളിത്യവത്കരിച്ചാണ് കേശവദേവ് അവതരിപ്പിച്ചിട്ടും ഉള്ളത്. മനുഷ്യന്റെ അടിസ്ഥാനസ്വഭാവം സങ്കടമാണെന്നും അതിൽ തന്നെ അവൻ അവസാനിക്കുകയും ചെയ്യുമെന്നും നോവൽ പറഞ്ഞു വയ്ക്കുന്നു.
ഓടയിൽ നിന്നു സിനിമയായപ്പോൾ നോവൽ കുറച്ചു കൂടി ജനകീയമായെന്നു പറയാം. വായനയുടെ സാധ്യതകളേക്കാളും കാഴ്ചയുടെ സാധ്യതകൾക്ക് കൂടുതൽ പ്രസക്തിയുള്ളതിനാൽ കേശവദേവിന്റെ "ഓടയിൽ നിന്ന്" ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഇന്നും അനന്തസാധ്യതകൾ നിലനിൽക്കുന്ന ഒരു കഥയാണ് പപ്പുവിന്റേത്. ജീവശാസ്ത്രം പഠിക്കുമ്പോൾ നെടുകെ പിളർക്കുന്ന പൂവിന്റെ കഥ പോലെ നെടുകെ പിളർന്നു വച്ചിരിക്കുന്ന മനുഷ്യ ജീവിതത്തിന്റെ കഥ തന്നെയാകുന്നു ഇതും. അതുകൊണ്ടു തന്നെ കാലം കടന്ന എഴുത്തുകാരനാകുന്നു പി. കേശവദേവ്.