World Languages, asked by tvfaisal, 11 months ago

ഒരാള് ഒരു ചെരുപ്പ് കടയില് ചെന്നിട്ട് 350 രൂപയ്ക്ക് ഒരു ജോഡി ചെരുപ്പ് വാങ്ങിയ ശേഷം ഒരു 2000 രൂപ നോട്ട് കൊടുത്തു. ആ കടയില് ബാക്കി കൊടുക്കാന് ചില്ലറ ഇല്ലാത്തത് കൊണ്ട് കടക്കാരന് അടുത്ത കടയില് ചെന്ന് ഈ 2000 രൂപ മാറിക്കൊണ്ട് വന്നു. ചെരുപ്പ് വാങ്ങിയ ആള് ബാക്കിയും വാങ്ങി ചെരുപ്പും കൊണ്ട് സ്ഥലം വിട്ടു. അല്പം കഴിഞ്ഞപ്പോള് അടുത്ത കടക്കാരന് കിട്ടിയ 2000 രൂപ നോട്ട് കള്ളനോട്ടാണെന്ന് പറഞ്ഞ് മടക്കി കൊടുത്തയച്ചു. ചെരുപ്പ് കടക്കാരന് അത് വാങ്ങിയിട്ട് പകരം ഒരു നല്ല 2000 രൂപ നോട്ട് കൊടുത്തയച്ചു. ഈ നോട്ട് നശിപ്പിച്ചു കളയുകയും ചെയ്തു. ഇപ്പോള് ചെരുപ്പ് കടക്കാരന് എത്ര രൂപ നഷ്ടം വന്നു?

(കമെന്റ് ചെയ്യന്നവർ ആൻസർ കിട്ടിയ വഴി കൂടെ post ചെയ്യണം ) is​

Answers

Answered by ojasr
0

ചെരുപ്പ് കടക്കാരന് വന്ന ആകെ നഷ്ടം  2000 രൂപ

  • കടയുടമയുടെ നഷ്ടം ചെരുപ്പ് വാങ്ങിയയാളുടെ ലാഭത്തിന് തുല്യമാണ്.
  • ചെരുപ്പ് വാങ്ങിയ ആളുടെ ലാഭം =  1650 + 350 രൂപയുടെ ചെരുപ്പ്
  • അഥവാ, കടയുടമ 350 രൂപ  വിലയുള്ള ചെരുപ്പ് വിളിക്കുകയും 2000 രൂപ നഷ്ടപ്പെടുത്തുകയും ചെയ്തു.
  • വിറ്റുപോയ ചെരുപ്പിന്റെ വില  കടയുടമയുടെ കയ്യിൽ ഉണ്ട്.
  • അതുകൊണ്ട് നഷ്ടമായത്  2000 രൂപ മാത്രമാണ്.
Answered by ArshaPrem107
0

കടക്കാരന്റെ ആകെ നഷ്ടം 2000 രൂപ

  • കടക്കാരന്റെ കയ്യിൽ ഇപ്പോൾ 2000രൂപ ഉണ്ടെന്ന് കരുതുക.
  • ഒരാൾ 350 രൂപയുടെ ചെരുപ്പ് വാങ്ങി. അയാൾ കൊടുത്തത് 2000 ത്തിന്റെ നോട്ട് ആയിരുന്നു. ചില്ലറ ഇല്ലാത്തതു കൊണ്ട് കടക്കാരൻ അടുത്ത കടയിൽ നിന്ന് 2000 രൂപ മാറ്റി വാങ്ങി.
  • ചെരുപ്പ് വാങ്ങിയ ആൾക്ക് ബാക്കി 1650 കൊടുത്തു. ഇപ്പോൾ ഇയാളുടെ കൈയിൽ 2000+ 350 = 2350 രൂപ.
  • അടുത്ത കടക്കാരന് കിട്ടിയ നോട്ട് കള്ളനോട്ട് ആയതിനാൽ ആ 2000 ത്തിന്റെ നോട്ട് നശിപ്പിച്ചു. പകരം നല്ല 2000 രൂപ കടക്കാരന്റെ കയ്യിൽ നിന്ന് കൊടുത്തു.
  • അതിനാൽ അയാളുടെ കൈയിൽ ഇപ്പോൾ ഉള്ളത് 2350-2000 = 350

അതായത് നഷ്ടം 2350-350 = 2000 രൂപ.

Similar questions