എന്റെ വിദ്യാലയം എന്ന കവിതയ്ക്ക് ഒരു ആസ്വാദന കുറിപ്പ് തയ്യാറാക്കുക 5തന്നെ class
Answers
Answer:
ഞാൻ 5 ഗ്രേഡിലല്ല, പക്ഷേ നിങ്ങൾ ഒരു മലയാളിയാണെങ്കിൽ ഞങ്ങൾക്ക് സുഹൃത്തുക്കളാകാം, ദയവായി മീറ്റിംഗുകൾ നടത്തുക, അങ്ങനെ എനിക്ക് എന്റെ ശരീരഭാഗങ്ങൾ കാണിക്കാൻ കഴിയും
Explanation:
please mark me as brainliest
Answer:
എന്റെ വിദ്യാലയം
ആസ്വാദനക്കുറിപ്പ്
മഹാകവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് എഴുതിയ ജാലകപ്പക്ഷി എന്ന കവിതാസമാഹാരത്തിലെ കവിതയാണ് എന്റെ വിദ്യാലയം . വിശാലമായ ആകാശത്തിനു ചുവട്ടിൽ ഈലോകം മുഴുവൻ നമ്മുടെ വിദ്യാലയമാണെന്നും പ്രകൃതിയിലെ ഓരോ വസ്തുക്കളും ജീവികളും നമ്മുടെ ഗുരുനാഥന്മാർ ആണെന്നുമാണ് ഈ കവിതയുടെ ആശയം .
ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശരശ്മികൾ ചിതറുന്ന ഉയരത്തിലുള്ള ആകാശത്തിന്റെ ചുവട്ടിലാണ് എന്റെ വിദ്യാലയം . ഇന്നലെ കണ്ണുനീർ പൊഴിച്ച് കരഞ്ഞുനിന്നിരുന്ന കറുത്ത ആകാശം ഇന്ന് ചിരിച്ച് അഴകോടെ നിൽക്കുന്നു . മുൾച്ചെടിയുടെ മുകളിലും പുഞ്ചിരി വിരിയും എന്നാണ് പനിനീർച്ചെടി പറയുന്നത് . ചെറുതാണെങ്കിലും ഈ ജീവിതം എത്ര മധുരമുള്ളതാണ് എന്നാണ് പൂക്കളിൽ നിന്ന് തേൻ കുടിച്ച് പറന്നുനടക്കുന്ന വണ്ടുകൾ പറയുന്നത് . മറ്റുള്ളവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ മഹത്വം എന്ന് യാത്രക്കാരുടെ തലയിലെ ഭാരം തന്റെ ചുമലിൽ ഇറക്കിവയ്ക്കാൻ സഹായിക്കുന്ന വഴിയിലെ കല്ല് കൊണ്ടുള്ള അത്താണി പറയുന്നു . ഇങ്ങനെ ഈ ഭൂമിയിലെ കല്ലും , തേനീച്ചയും പൂക്കളും , ആകാശവും , നക്ഷത്രങ്ങളും , ചന്ദ്രനും എല്ലാം നമ്മളെ നിരവധി പാഠങ്ങൾ പഠിപ്പിക്കുന്നുണ്ട് . ഇവർ എല്ലാവരും നമ്മുടെ അദ്ധ്യാപകർ ആണ് .
ഇന്നലത്തെ ദു : ഖങ്ങൾ ഇന്ന് സന്തോഷമായി മാറും എന്നും വേദനിപ്പിക്കുന്ന അനുഭവങ്ങൾക്കിടയിലും സന്തോഷം കണ്ടെത്താൻ സാധിക്കും എന്നും നമ്മുടെ ചെറിയ ജീവിതം ആസ്വദിക്കണം എന്നും മറ്റുള്ളവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ മഹത്വം എന്നും പ്രകൃതിയിലെ ഉദാഹരണങ്ങളിലൂടെ കവി നമുക്ക് മനസ്സിലാക്കിത്തരുന്നു .