India Languages, asked by ameenisf777, 3 months ago

കാളകൾ എന്ന കവിതയുടെ സമ്മറി എക്സ്പ്ലെൻ ചെയ്ത തരുമോ

ക്ലാസ് 9​

Answers

Answered by Anonymous
37

Answer:

കാളകള്‍' ആസ്വാദനക്കുറിപ്പ് പി. ഭാസ്‌കരന്റെ 'ഓര്‍ക്കുക വല്ലപ്പോഴും' എന്ന കവിതാസമാഹാരത്തിലേതാണ് 'കാളകള്‍' എന്ന കവിത. അതിജീവനത്തിനായുള്ള മനുഷ്യന്റെ തത്രപ്പാടുകളുടെയും അനുസ്യൂതമായി തുടരുന്ന മനുഷ്യാധ്വാനത്തിന്റെയും ചരിതമാണ് കാളകളില്‍ ദൃശ്യവത്കരിക്കുന്നത്. അതോടൊപ്പം ദാരിദ്ര്യവും മനുഷ്യജന്മങ്ങളുടെ നിസ്സാരതയും മരണം സൃഷ്ടിക്കുന്ന അമൂര്‍ത്തമായ മരവിപ്പും ഈ കവിതയുടെ പശ്ചാത്തലമാണ്. തോളത്ത് ഘനമുള്ള വണ്ടിയുടെ നുകംപേറിക്കൊണ്ട് വണ്ടിക്കാളകള്‍ ഇഴഞ്ഞിഴഞ്ഞുനീങ്ങുന്നു. വണ്ടിക്കൈയില്‍ മനുഷ്യരൂപംപൂണ്ട മറ്റൊരു വണ്ടിക്കാള കൂനിക്കൂടിയിരിക്കുകയാണ്. വണ്ടിവലിക്കുന്ന കാളയെപ്പോലെത്തന്നെ ജീവിതമാകുന്ന വണ്ടിയുടെ നുകംപേറി അവന്റെ തോളുകളും തേഞ്ഞിട്ടുണ്ട്. ജീവിതഭാരംപേറി കാളകളെപ്പോലെത്തന്നെ അവന്റെ നട്ടെല്ല് വളഞ്ഞിട്ടുമുണ്ട്. ദൗര്‍ഭാഗ്യം അവന്റെ കണ്ണീരൂറ്റിക്കുടിച്ചതുകൊണ്ടാകാം ആ കണ്ണുകള്‍ നിര്‍വികാരങ്ങളും നിര്‍ജ്ജീവങ്ങളുമായത്. കണ്ണിന്റെ നിര്‍വികാരത മനസ്സിന്റേതുതന്നെയല്ലേ? ജീവിതത്തിന്റെ നിരന്തരമായ പ്രഹരമേറ്റ് അയാളുടെ മനസ്സില്‍ മുറിവുകളനവധിയുണ്ട്. നിരന്തരമായി ചാട്ടവാറടിയേല്‍ക്കുന്ന കാളയ്ക്കുമുണ്ട് തൊലിപ്പുറത്ത് മുറിവുകളേറെ.

Similar questions