India Languages, asked by ysshqyj859, 5 months ago

9 th class malayalam കഥാപാത്രനിരൂപണം - കണ്ണമ്മ.​

Answers

Answered by simra4825
7

Explanation:

चरित्र की समीक्षा - कन्नम्मा।

SO WHAT WE HAVE TO DO

Answered by ArunSivaPrakash
5

കണ്ണമ്മ എന്ന കഥാപാത്രത്തിന്റെ കഥാപാത്രനിരൂപണം ചുവടെ നൽകിയിരിക്കുന്നു.

  • സാറാ തോമസിന്റെ "സാറാ തോമസിന്റെ കഥകൾ" എന്ന സമാഹാരത്തിൽ നിന്നെടുത്ത "കുപ്പിവളകൾ" എന്ന കഥയിലെ കേന്ദ്ര കഥാപാത്രമാണ് കണ്ണമ്മ.
  • അനാഥയും കാഴ്ച്ചയില്ലാത്തവളുമായ കണ്ണമ്മയുടെ ലോകം ശബ്ദങ്ങളുടേതാണ്.
  • തനിക്ക് അന്യമായ കാര്യങ്ങളെക്കുറിച്ചുള്ള കാഴ്ച്ചയുള്ളവരുടെ സംസാരങ്ങളും, അതിഥികളുടെ വരവുമെല്ലാം കണ്ണമ്മയെ മുഷിപ്പിക്കുന്നു.
  • കാഴ്ച്ചയില്ലാത്തതിനാൽ, അതിഥികൾക്കു മുന്നിൽ അവൾ സഹതാപമർഹിക്കുന്ന വെറുമൊരു കാഴ്ച്ച വസ്തുവായി മാറ്റപ്പെടുന്നു.
  • മറ്റുള്ളവർക്ക് മനസ്സിലാക്കാനാകാത്ത വിധം ഇടുങ്ങിയ കണ്ണമ്മയുടെ ലോകത്ത് അവൾക്ക് ആകെയുള്ള കൂട്ട് ദേവു ചേച്ചിയാണ്. ദേവു ചേച്ചിയിലൂടെ, അനുഭവിച്ചറിയുന്ന സ്പർശനങ്ങളിലൂടെ കണ്ണമ്മ ചുറ്റുപാടുമുള്ള ലോകത്തെ മനസിലാക്കുന്നു.
  • പുത്തൻ ഉടുപ്പുകൾ സമ്മാനമായി കിട്ടുമ്പോഴും കാഴ്ച്ചയില്ലാത്ത കണ്ണമ്മയ്ക്ക് മറ്റു കുട്ടികളെപ്പോലെ സന്തോഷപ്രകടനങ്ങളില്ല.
  • അവളെ സംബന്ധിച്ചിടത്തോളം, പുതുവസ്ത്രങ്ങൾ എന്നത് "അടിച്ചു നനച്ച് കുളിക്കുമ്പോൾ മാറിയുടുക്കാനുള്ള വെറും ഒരു വസ്ത്രം" മാത്രമാണ്.
  • അതു കൊണ്ടാണ് പുതിയ ഒരു ഉടുപ്പ് സമ്മാനമായി ലഭിച്ചിട്ടും കണ്ണമ്മയുടെ "വലിഞ്ഞു മുറുകിയ" മുഖത്ത് സന്തോഷം കാണാനാകാത്തതും.
  • എന്നാൽ കുപ്പിവളകൾ സമ്മാനമായി കിട്ടുമ്പോൾ കണ്ണമ്മയുടെ മുഖത്തും മനസിലും നിറഞ്ഞ പുഞ്ചിരി തെളിയുന്നു.
  • കാഴ്ച്ച അന്യമായ, ശബ്ദം മാത്രം നിറഞ്ഞ ലോകത്തിനുടമയായ കണ്ണമ്മയ്ക്ക്, എപ്പോഴും കലപില കൂട്ടി ശബ്ദമുണ്ടാക്കുന്ന കുപ്പിവളകൾ നൽകുന്ന സന്തോഷം  എത്രയെന്ന് കഥാന്ത്യം വ്യക്തമാക്കുന്നു.
  • സ്വീകരിക്കുന്നവന്, സമ്മാനം ആസ്വദിക്കപ്പെടാവുന്നതാക്കി മാറ്റിയ ഒന്നാണ് കണ്ണമ്മയ്ക്ക് കിട്ടിയ കുപ്പിവളകൾ.

#SPJ3

Similar questions