ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒരുപുറത്തിൽ കവിയാതെ ഉപന്യസിക്കുക ; a)അച്ചടക്കം വിദ്യാർത്ഥികളിൽ b)സോഷ്യൽ മീഡിയ - ഗുണവും മദാഷവും c)ലഹരിയ്ക്ക് അടിമയാവുന്ന പുതുതലമുറ
Answers
ലഹരിയ്ക്ക് അടിമയാവുന്ന പുതുതലമുറ :
യാദൃച്ഛികമെന്നു പറയട്ടെ, നോ പറയാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കാം എന്ന ലേഖനം എഴുതിക്കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് കുട്ടികളിലെ ലഹരിഉപഭോഗത്തെക്കുറിച്ചുള്ള വാർത്ത വായിക്കാനിടയായത്. ഹൈദരാബാദിൽനിന്നുള്ളതായിരുന്നു അത്. അവിടെ അമ്പതിലധികം സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾ ലഹരിക്ക് അടിമകളാണ് എന്നായിരുന്നു വാർത്തയിൽ പറഞ്ഞിരുന്നത്. പതിമ്മൂന്ന് വയസ്സുള്ളവർവരെ ഈ മഹാവിപത്തിന് അടിമയാണ്.
നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. വായിച്ച രണ്ടുവാർത്തകളിലുമുൾപ്പെട്ട കുട്ടികൾ നല്ല കുടുംബങ്ങളിൽനിന്നുള്ളവരായിരുന്നു. ലഹരിയുപയോഗിച്ച ഭൂതകാലവും ആ കുടുംബങ്ങൾക്ക് ഉണ്ടായിരുന്നില്ല. ലഹരിമരുന്നുകളുടെ ദൂഷ്യഫലങ്ങൾ അറിഞ്ഞുകൊണ്ടുതന്നെയാണ് പല കുട്ടികളും ഇതിന് അടിമകളാകുന്നത്.
സുഹൃത്തുക്കളുടെ ക്ഷണം നിരസിക്കാനുള്ളമടിയും അതുവഴി സുഹൃദ്ബന്ധത്തിൽ വിള്ളൽ വീഴാതിരിക്കാനുള്ള ആഗ്രഹവുമാണ് ഇതിനുകാരണമാകുന്നത്. ഒരിക്കൽ ഉപയോഗിക്കുകയും ക്രമേണ അതിന് അടിമകളായിമാറുകയും ചെയ്യുന്നു.
കുട്ടികളെ നോ പറയാൻ പഠിപ്പിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ യോജിക്കാതിരുന്നവരോട് ഒരു ചോദ്യം. നിങ്ങൾ ഇപ്പോഴും വിചാരിക്കുന്നുണ്ടോ ഒന്നിനോടും നോ പറയുന്നവരാകരുത് മക്കളെന്ന് ? അതുകൊണ്ട് തന്നെ, തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരായിവേണം കുട്ടികളെ വളർത്താനെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ശരിയുംതെറ്റും വിവേചിച്ച് അറിയാനും ഉറപ്പോടെ സംസാരിക്കാനും അവരെ പ്രാപ്തരാക്കണം.