India Languages, asked by surusham, 1 year ago

“സാധോ, വേദനയ്ക്കു വേണ്ടിത്താനോ ചോദിച്ചു വീണ്ടും.”
ദേവന്റെ ചോദ്യത്തിൽ തെളിയുന്ന ഭാവമെന്ത്?
a നിരാശ
b പ്രതിഷേധം
c അനിഷ്ടം
d ആശ്ചര്യം
-
-
-​

Answers

Answered by jestinpjayan
4

Answer: നിരാശ

Explanation:

Answered by ArunSivaPrakash
0

ശരിയുത്തരം (c). അനിഷ്ടം എന്നതാണ്.

  • “സാധോ, വേദനയ്ക്കു വേണ്ടിത്താനോ ചോദിച്ചു വീണ്ടും!” എന്ന ദേവന്റെ ചോദ്യത്തിൽ തെളിയുന്ന ഭാവം അനിഷ്ടമാണ്.
  • ഇടശ്ശേരി ഗോവിന്ദൻനായരുടെ "ത്രിവിക്രമന്നു മുമ്പിൽ" എന്ന കവിതാ സമാഹാരത്തിൽ നിന്നെടുത്ത "അതേ പ്രാർത്ഥന" എന്ന പാഠഭാഗത്തിലെ വരികളാണ് ചോദ്യത്തിൽ നൽകിയിരിക്കുന്നത്.
  • വസന്തത്തോടർത്ഥിച്ചതു വഴി തേന്മാവിൽ മാങ്ങകൾ സമൃദ്ധമായി ഉണ്ടാകുകയും, മാവിൽ കല്ലെറിഞ്ഞ് വേദനിപ്പിക്കുന്ന കുട്ടികളും, മുതിർന്നവരും, അണ്ണാറക്കണ്ണന്മാരും, കാക്കകളും എല്ലാം കൂടിച്ചേർന്ന് തേന്മാവിന്റെ ചുറ്റുപാടും ഒരു മായികനഗരം കണക്കെയായി മാറുകയും ചെയ്യുന്നു.
  • എന്നാൽ മാങ്ങകളെല്ലാം തീരുന്നതോടെ, ആരാലും തിരിഞ്ഞു നോക്കപ്പെടാതാകുന്ന തേന്മാവ് സ്വർഗ്ഗലോകത്തിൽ ചെന്ന് വീണ്ടുമൊരു മാമ്പഴക്കാലത്തിനായി വസന്തദേവനോട് അപേക്ഷിക്കുന്നു.
  • ഈ സന്ദർഭത്തിലാണ് വേദനിക്കാൻ വേണ്ടിയാണോ വീണ്ടും അപേക്ഷിക്കുന്നത് എന്ന് ദേവൻ അനിഷ്ടത്തോടെ തേന്മാവിനോട് ആക്രോശിക്കുന്നത്.
  • സ്വയം വേദനിച്ചും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിൽ മുഴുകുന്ന തേന്മാവ് സർവ്വംസഹയായ ഭൂമിയുടെയും നിസ്വാർത്ഥതയുടെയും പ്രതീകമാണ്.
  • ദേവൻ ആക്രോശിക്കുമ്പോഴും "സമൃദ്ധിതൻ കണ്ണീരെത്ര പുളിച്ചാലും വരം; അയ്യോ, ദരിദ്രന്റെ മരവിപ്പാണസഹനീയം!" എന്നാണ് തേന്മാവ് പറയുന്നത്.
  • സമൃദ്ധിയിൽ നിറഞ്ഞു നിൽക്കുമ്പോഴും വിനയം കൈവിടരുതെന്ന പാഠവും തേന്മാവ് പകർന്നു നൽകുന്നു.

#SPJ3

Similar questions