A small paragraph on the topic-'SAVE OUR ENVIRONMENT' in malayalam..
Answers
Answered by
4
പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയില്‍ മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്.
എല്ലാ മനുഷ്യര്‍ക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവ വൈവിദ്ധ്യത്തിന്‍റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്‍പ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്‍റെ കാതല്‍. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വന നശീകരണത്തിനെതിരായും പ്രവൃത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാര്‍ഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിര്‍ത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.
നഗരങ്ങളെല്ലാം മലിനീകരണത്തിന്‍റെ മാരക ഫലങ്ങള്‍ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതല്‍ ആളുകള്‍ നഗരങ്ങളില്‍ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങള്‍ ഏറി വരികയും ചെയ്യുന്നു. മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാന്‍ ശേഷിയുള്ള മാരക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നു.
സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്.
littlemisspiggy:
yeahh..but u copied it from net or somewhere else?anyway..thanks..
Answered by
4
പരിസ്ഥിതി അർത്ഥമാക്കുന്നത് നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളെയാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ജീവനുള്ള വസ്തുക്കളും അതിൽ ഉൾപ്പെടുന്നു. നമ്മൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം പരിസ്ഥിതി മലിനീകരണമാണ്. പരിസ്ഥിതിയിലെ ദോഷകരമായ മലിനീകരണം പരിസ്ഥിതിയെ മലിനമാക്കുകയും, ജൈവികവും അജോയിക്വുമായ ഘടകങ്ങളിൽ നിരവധി ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. വായുമലിനീകരണം, ജല മലിനീകരണം, ശബ്ദമലിനീകരണം, മണ്ണ് മലിനീകരണം മുതലായവയാണ് പ്രധാന പരിസ്ഥിതി മലിനീകരണം.
( I translate this paragraph English to Malayalam)
Similar questions