World Languages, asked by varnabajiyogmailcom, 2 months ago

a story of thirsty crow in Malayalam​

Answers

Answered by mahimaagrawal9027
0

Answer:

പണ്ടൊരിടത്ത് ഒരു പാവം കാക്ക ഉണ്ടായിരുന്നു...

അതൊരു വരൾച്ചയുടെ കാലം ആയിരുന്നു.. എങ്ങും വെള്ളം കിട്ടാൻ ഇല്ല..

പാവം കാക്ക, വെള്ളം തേടി ഒരുപാട് ദൂരം അലഞ്ഞു...

അങ്ങനെ പറന്നു പറന്നു നടക്കുമ്പോൾ ആണ് കുറച്ച് മുന്നിലായി കാക്ക ഒരു മൺകുടം കാണുന്നത്...

കാക്ക പറന്നു കുടത്തിന്റെ അരികിലേക്ക് ചെന്ന് നോക്കി...

കുടത്തിലെ കാഴ്ച കണ്ടതും കാക്കക്ക്‌ സന്തോഷമായി... കുടത്തിൽ കുറച്ച് വെള്ളം ഉണ്ട്...

കാക്ക വേഗം വെള്ളം കുടിക്കാനായി കുടത്തിലേക്ക്‌ തലയിട്ടു...

പക്ഷേ നിർഭാഗ്യം എന്ന് പറയട്ടെ, കാക്കയുടെ തല കുടത്തിലെ വെള്ളത്തോളം എത്തുന്നില്ല..

കാക്കക്ക് ദേഷ്യവും സങ്കടവും വന്നു.. പക്ഷേ സൂത്രക്കാരിയായ കാക്ക പരാജയപ്പെടാൻ തയ്യാറായില്ല...

കാക്ക ചുറ്റും നോക്കി.. അതാ കുറച്ച് മാറി കുറച്ച് കല്ലുകൾ കിടക്കുന്നു... കാക്കക്ക് പെട്ടന്ന് ഒരു ബുദ്ധി തോന്നി...

കാക്ക ഓരോ കല്ലുകളായി കൊത്തി എടുത്ത് കുടത്തിൽ ഇടാൻ തുടങ്ങി...

ഓരോ കല്ലും വീഴുമ്പോൾ കുടത്തിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരുന്നു..

ഒടുവിൽ കാക്കയുടെ ആവശ്യത്തിന് ജലനിരപ്പ് ഉയർന്നപ്പോൾ കാക്ക കുടത്തിലേക്ക്‌ തലയിട്ട്‌ വെള്ളം കുടിക്കുകയും ദാഹം അകറ്റി പറന്നു പോവുകയും ചെയ്തു...

ഗുണപാഠം : പ്രതിസന്ധികളിൽ തളരാതെ തങ്ങളിൽ വിശ്വാസം അർപ്പിച്ച്, പ്രതിവിധികൾക്കായി ശ്രമിക്കുക..

Explanation:

Hope it helps:)

Similar questions