India Languages, asked by utkarshsUtkarsh1701, 1 year ago

About mahatma gandhi in malayalam language

Answers

Answered by saibjahnavi04
328
ജനനം
1869 ഒക്ടോബർ 2
പോർബന്തർ , Kathiawar Agency, ബ്രിട്ടീഷ് രാജ്[1]
(ഇപ്പൊൾ ഗുജറാത്തിൽ)
മരണം
1948 ജനുവരി 30 (പ്രായം 78)
ന്യൂ ഡെൽഹി , ഡെൽഹി, India
മരണകാരണം
രാഷ്ടീയക്കൊല
ശവകുടീരം
രാജ് ഘട്ട് ,ചിതാ ഭസ്‌മം ഭാരതത്തിലെ നാനാ നദികളിൽ ഒഴുക്കി.
മറ്റ് പേരുകൾ
മഹത്മാ , ഗാന്ധിജി , ബാപ്പു ,മഹത്മാ ഗാന്ധി
വംശം
ഗുജറാത്തി
വിദ്യാഭ്യാസം
barrister-at-law
പഠിച്ച സ്ഥാപനങ്ങൾ
Alfred High School, Rajkot,
Samaldas College, Bhavnagar,
University College, London
പ്രശസ്തി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
സത്യാഗ്രഹം , അഹിംസ
പ്രസ്ഥാനം
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
മതം
ഹിന്ദുമതം
ജീവിത പങ്കാളി(കൾ)
കസ്തൂർബാ ഗാന്ധി
കുട്ടി(കൾ)
ഹരിലാൽ
മണിലാൽ ഗാന്ധി
രാംദാസ് ഗാന്ധി
ദേവ്ദാസ് ഗാന്ധി
Answered by ronaldoriya
272

മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി (ഗുജറാത്തി: મોહનદાસ કરમચંદ ગાંધી, ഹിന്ദി: मोहनदास करमचंद गांधी) അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ "രാഷ്ട്രപിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയസത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.

ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.

here is the answer



Similar questions