India Languages, asked by sureshbabu70, 8 months ago

About Rain in Malayalam​

Answers

Answered by Anonymous
38

Explanation:

സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയർന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങൾ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തിൽ പതിക്കുന്നതാണ് മഴ. കൂടുതൽ തണുപ്പുള്ള പ്രദേശങ്ങളിൽ ജലമായിട്ടല്ലാതെ ഐസായും മഴയുണ്ടാകാം. ഉഷ്ണമേഖലാപ്രദേശങ്ങളിലും അതിനോട് ചേർന്നുകിടക്കുന്നയിടങ്ങളിലും മഴയോടൊപ്പം ചിലസമയത്ത് ഐസ് കഷണങ്ങളും വീഴാം. ഇവയെയാണ് നമ്മൾ ആലിപ്പഴം എന്നു വിളിക്കാറുള്ളതു്.

മഴ മുഴുവനായും ഭൗമോപരിതലത്തിൽ എത്താത്ത സാഹചര്യങ്ങളുണ്ട് . ചിലപ്പോൾ താഴേക്ക് പതിക്കുന്ന മഴത്തുള്ളികൾ അന്തരീക്ഷത്തിലെ വരണ്ട വായുവിലൂടെ സഞ്ചരിക്കുമ്പോൾ അവിടെ വച്ചു തന്നെ നീരാവിയായി മാറുന്നു. ഇങ്ങനെ ഒരു തുള്ളിപോലും താഴേയ്ക്കു വീഴാത്ത മഴയെ വിർഗ എന്നുവിളിക്കുന്നു. ചൂടുള്ള, വരണ്ട, മരുപ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. മരങ്ങൾ മഴ പെയ്യുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. മരങ്ങളും മറ്റ് ഉയരമുള്ള സസ്യങ്ങളും മേഘങ്ങളെ തടഞ്ഞുനിർത്താൻ സഹായിക്കുന്നു. തീരപ്രദേശങ്ങളിൽ സമുദ്രത്തിൽ നിന്നും വീശുന്ന കാറ്റ് കരയിലെ നീരാവിയുമായി ചേർന്ന് മഴ പെയ്യിക്കാറുണ്ട്. എന്നാൽ സമുദ്രതീരത്തിൽ നിന്നും അകലെയുള്ള പ്രദേശങ്ങളിൽ മഴയ്ക്കുള്ള കാരണം ഇതല്ല.

ഏഷ്യയിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ചിറാപുഞ്ചിയിലാണ്[1]. ശരാശരി 11,430 മി.മീ മഴ രേഖപ്പെടുത്തുന്നു. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് 1861ൽ 22,987 മി.മീ.

Answered by Ladylaurel
5

Answer:

hope it helps you

hope it helps youhappy to help

Attachments:
Similar questions