സഞ്ചാരി സ്വരാജ്യം ഭരണകാലം സഞ്ചാരക്കുറിപ്പിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ACTIVITY 1 ഇന്ത്യ സന്ദർശിച്ച സഞ്ചാരിക)ുമ. വിവരണം വായിച്ച് പട്ടിക പൂർത്തിയാക്കുക
Answers
തെക്കേ ഇന്ത്യയിലെ ഡെക്കാൻ പ്രദേശത്ത് പതിനാല്, പതിനഞ്ച് പതിനാറ് ശതകങ്ങളിലായി നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു വിജയനഗര സാമ്രാജ്യം (കന്നഡ: ವಿಜಯನಗರ ಸಾಮ್ರಾಜ್ಯ, തെലുഗു: విజయనగర సామ్రాజ్యము). വിജയനഗര എന്നത് തലസ്ഥാനനഗരിയുടേയും സാമ്രാജ്യത്തിന്റേയും പേരായിരുന്നു. (ഇന്നത്തെ കർണ്ണാടകത്തിലെ ഹംപിയാണ് ആ തലസ്ഥാന നഗരി. നഗരാവശിഷ്ടങ്ങൾ പരന്നുകിടക്കുന്ന ഹംപി ഇന്ന് യുണെസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളിൽ ഒന്നാണു്). ശിലാലിഖിതങ്ങൾ[1], ഡൊമിംഗോ പയസ്[2], ഫെർണോ നുനെസ്[3] നിക്കൊളോ ഡ കോണ്ടി[4], അബ്ദുർ റസ്സാക്[4]ഇബ്നു ബത്തൂത്ത[5] തുടങ്ങിയവരുടെ യാത്രക്കുറിപ്പുകളിൽ നിന്നും,ഫരിഷ്തയുടെ [6]ചരിത്രക്കുറിപ്പുകളിൽ നിന്നും, തദ്ദേശീയരുടെ കഥകളിൽ നിന്നുമാണ് സാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഹംപിയിലെ പുരാവസ്തു ഖനനങ്ങൾ സാമ്രാജ്യത്തിന്റെ ശക്തിയെയും സമ്പദ്‌വ്യവസ്ഥയെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു