India Languages, asked by gayathripriyavinod, 26 days ago

advantage and disadvantage of online class in malayalam essay​

Answers

Answered by irenecosdiesta
2

Answer:

Read on.

Online courses require more time than on-campus classes. ...

Online courses make it easier to procrastinate. ...

Online courses require good time-management skills. ...

Online courses may create a sense of isolation. ...

Online courses allow you to be more independent. ...

Online courses require you to be an active learner.

Explanation:

mark me as brainliest pls

Answered by jhas78102
23

Explanation:

കൊച്ചി ∙ ‘പോയി ടിവി ഒന്ന് ഓൺ ചെയ്യുന്നുണ്ടോ..’ – ഓൺലൈൻ ക്ലാസ് തുടങ്ങിയ ശേഷം കുട്ടികളെ ടെലിവിഷനും മൊബൈൽ ഫോണിനും മുന്നിലിരുത്താനാണ് മാതാപിതാക്കൾ കഷ്ടപ്പെടുന്നത്. പണ്ട് ‘ടീവീടെ മുന്നീന്ന് എഴുന്നേറ്റു പോ..’ എന്നു പറഞ്ഞവരെക്കൊണ്ട് കാലം ചെയ്യിച്ച ഓരോ കുസൃതികൾ. എൽകെജിയിൽ പഠിക്കുന്ന കൊച്ചിനു വരെ മൊബൈൽ ഫോൺ വാങ്ങാൻ നടക്കുന്ന മാതാപിതാക്കളെ കാണാം ഇപ്പോൾ. ഇത്രനാളും ഒരു എട്ടാം ക്ലാസ് ഒക്കെ ആകുമ്പോഴേക്കു കുട്ടികൾ ചോദിച്ചുതുടങ്ങുമായിരുന്നു .. ‘എനിക്കൊരു ഫോൺ വാങ്ങിത്തരുമോ, എനിക്കും വേണം, കൂടെ പടിക്കുന്ന കൂട്ടുകാർക്കെല്ലാം ഫോണൊണ്ട്.. എനിക്കു മാത്രമില്ല..’ ഇപ്പോൾ കാര്യങ്ങൾ നേരേ തിരിഞ്ഞു. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളൊക്കെ വീട്ടിലുള്ളവരുടെ ഫോൺകൊണ്ട് അഡ്ജസ്റ്റ് ചെയ്യും. അതിനു മുകളിലോട്ടുള്ളവർക്ക് ‘ഒരു പഴയ ഫോണെങ്കിലും വാങ്ങിക്കൊടുത്തില്ലെങ്കിൽ എങ്ങനാ’ എന്ന മട്ടിലാണ് മാതാപിതാക്കൾ.

കുട്ടികൾ ശരിക്കും ഹാപ്പിയാണ്...

സ്കൂളിൽ പോകാനും കൂട്ടുകാരെ കാണാനുമൊന്നും സാധിക്കാത്തതിന്റെ വിഷമമുണ്ടെങ്കിലും അവർ ഏറ്റവും ഇഷ്ടപ്പെട്ട സംവിധാനത്തിൽത്തന്നെ പഠിക്കാനുള്ള വഴി ഒരുങ്ങിയതോടെ ഒരുവിധം കുട്ടികളെല്ലാം സന്തോഷത്തിലാണ്. ചാനലിൽ വരുന്ന ക്ലാസുകൾ അപ്പോൾ അറ്റൻഡ് ചെയ്യാൻ പറ്റിയില്ലെങ്കിലും പിന്നെ യുട്യൂബിൽ കാണാം എന്നതിനാൽ പലർക്കും ആശ്വാസം. ക്ലാസിൽ ടീച്ചർമാരോട് കിന്നാരം പറഞ്ഞിരുന്നവരെല്ലാം ടീച്ചറെ അങ്ങോട്ടു വിളിച്ച് സംശയം തീർക്കലാണ് മറ്റൊരു കാഴ്ച. സ്റ്റേറ്റ് സിലബസിൽ ഇംഗ്ലിഷ് മീഡിയത്തിൽ പഠിച്ചിരുന്ന കുട്ടികളാണ് കുടുങ്ങിയത്. മലയാളം ക്ലാസ് കേട്ട് അതെല്ലാം ഇംഗ്ലിഷിലാക്കണം. തൽക്കാലം മലയാളത്തിൽ പഠിക്കാമെന്നു വച്ചാലും ഉയർന്ന ക്ലാസുകളിലെ പാഠപുസ്തകങ്ങളിലുള്ള മലയാളം വാക്കുകൾ മനസ്സിലാകാത്തതാണ് പ്രതിസന്ധി.

ദൂരെയും ചാരെയും സ്കൂൾ: പുതിയ കാലത്തിന്റെ പഠനമാറ്റത്തിനൊപ്പം മുന്നോട്ടു പോകുകയാണ് കുട്ടികൾ. കോവിഡ് ലോക്ഡൗണിനു ശേഷം സ്കൂൾ വിദ്യാഭ്യാസം എത്തരത്തിലെന്ന് പുതിയ സ്കൂൾ വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ‍ പലയിടത്തും തീരുമാനമായിട്ടില്ല. അനിശ്ചിതത്വം നിലനിൽക്കെത്തന്നെ സംസ്ഥാനത്തെ ചില സ്കൂളുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. കോഴിക്കോടുള്ള സ്കൂളിലെ ഓൺലൈൻ ക്ലാസിൽ അങ്കമാലിയിലെ വീട്ടിലിരുന്ന് പങ്കുചേരുന്ന കുട്ടി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ.

പെട്ടത് അധ്യാപികമാർ

തങ്കുപ്പൂച്ചയുടെയും മിക്കി എലിയുടെയും കഥയൊക്കെ ക്ലാസിൽ പറയുന്നത്ര എളുപ്പമല്ല ക്യാമറയ്ക്കു മുന്നിൽ. ട്രോൾ വരുമെന്ന ഭീതിയുമുണ്ട്. എന്തായാലും കടുത്ത സമ്മർദത്തിലാണ് പല അധ്യാപകരും ഓൺലൈൻ ക്ലാസുകൾ തയാറാക്കുന്നത്. വേണ്ടത്ര പരിശീലനമോ യോഗ്യതയോ ഇല്ലാതെ ചിലർ ക്ലാസെടുക്കാനെത്തുന്നത് കുട്ടികളുടെ പഠനത്തെയും ബാധിക്കുന്നുണ്ട്. ഓൺലൈൻ ക്ലാസുകൾ ആയതോടെ ബികോം ക്ലാസിലെ ഇംഗ്ലിഷ് ലക്ചർ പോലെ മൂന്നാം ക്ലാസിലെ കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടതെന്ന് എറണാകുളം ജില്ലയിലെ ഒരു മികച്ച സ്കൂളിലെ വിദ്യാർഥിയുടെ മാതാവ് പറയുന്നു. മിക്ക ക്ലാസുകളുടെയും ഗതി ഇതാണെന്നും പരാതിയുണ്ട്. ടിവി, കംപ്യൂട്ടർ ഒക്കെയുണ്ടെങ്കിലും അതൊന്നും കാര്യമായി പഠനത്തെ സഹായിക്കുന്നില്ലെന്നു പരാതിപ്പെടുന്നവരുമുണ്ട്. ഇത് സ്ഥിരം സംവിധാനമല്ലെന്നും തൽക്കാലത്തേക്കാണെന്നുമുള്ള സർക്കാരിന്റെയും സ്കൂൾ അധികാരികളുടെയും വാക്കുകളിലാണ് അവർക്കു പ്രതീക്ഷ.

അപകടം പതിയിരിക്കുന്ന വഴി

കോഴിക്കോട്ട് വിദ്യാർഥികൾക്കു ക്ലാസെടുക്കുന്ന അധ്യാപിക

കരുതലോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഇ–ലേണിങ് ഗുണത്തേക്കാൾ ദോഷം ചെയ്യാൻ ഇടയുണ്ടെന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. പി.ടി. സന്ദീഷ് പറയുന്നു. കുട്ടികൾക്ക് ഇ–ലേണിങ് സംവിധാനം നൽകുന്നത് മാതാപിതാക്കളുടെ സമ്പൂർണമായ മേൽനോട്ടത്തിൽ ആയിരിക്കണം. ക്ലാസ് സമയത്തു മാത്രം ഫോൺ നൽകുക. അൽപം ഉയർന്ന ക്ലാസുകളിലെ കുട്ടികളാണെങ്കിൽ സ്വന്തമായി ഫോണുമായി ഒതുങ്ങിക്കൂടാനുള്ള സാധ്യത കൂടുതലാണ്. അവരത് എങ്ങനെയൊക്കെ ഉപയോഗിക്കുമെന്ന് അറിയാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടുതന്നെ കർശനമായ നിയന്ത്രണങ്ങളോടെ മാത്രം ഫോൺ നൽകാം. കുട്ടികളെ സ്വതന്ത്രമായി ഫോൺ ഏൽപിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ അവർ ഫോൺ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഇതിനായി വാച്ഡോഗ്, കോപി9 പോലെയുള്ള ആപ്പുകൾ ഉപയോഗപ്പെടുത്താം. നിശ്ചിത തുക നൽകിയാൽ ഈ ആപ്പുകളുടെ അഡ്വാൻസ്ഡ് ഫീച്ചറുകളും ലഭ്യമാകും. അതേസമയം ഇത്തരം ആപ്പുകൾ മുതിർന്നവർ ദുരുപയോഗം ചെയ്യുന്നത് കുടുംബബന്ധങ്ങളിൽ പോലും വിള്ളൽ വീഴ്ത്താനും ഇടയുണ്ട്.

ആരും അറിയാതെ..

Online Class

ഇച്ചിരിയല്ല ഒത്തിരി സന്തോഷം... ഒറ്റമുറി വീട്ടിൽ വൈദ്യുതിയെത്തി പിന്നാലെ ടിവിയും. അതോടെ സന്തോഷം ഇരട്ടിയായി. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന പി.പ്രനീഷ. ചിത്രം: ഹരിലാൽ ∙ മനോരമ

പുതിയ സോഷ്യൽമീഡിയ ആപ്പുകൾ പ്രചാരത്തിലായതോടെ പുതു തലമുറ കടുത്ത സുരക്ഷിതത്വത്തിനു നടുവിലിരുന്നാണ് എല്ലാം ചെയ്യുന്നത് എന്ന വിശ്വാസത്തിലാണ്. പക്ഷേ ആരും കാണാതെ ചെയ്യുന്ന കാര്യങ്ങൾ നിമിഷ നേരംകൊണ്ട് ലോകം മുഴുവനും എത്തുന്ന സാഹചര്യമുണ്ട്. കുട്ടികൾ വിഡിയോകൾ അപ്‍ലോഡ് ചെയ്ത് പുലിവാലു പിടിക്കുന്ന എത്രയോ സംഭവങ്ങൾ ഉദാഹരണമായുണ്ട്.

മൊബൈൽഫോണിൽ അമിത താൽപര്യം

ഒരാളുടെ മുഴുവൻ ശ്രദ്ധയും ഒരു വസ്തുവിലേക്കോ വ്യക്തിയിലേക്കോ കേന്ദ്രീകരിക്കുന്നതാണ് പ്രീഒക്കുപേഷൻ എന്ന അവസ്ഥ. ഉദാഹരണത്തിന്, പ്രണയത്തിലായ ഒരാൾ കമിതാവിനെക്കുറിച്ചു മാത്രം ചിന്തിക്കുകയും അയാളെ കാണാത്തപ്പോൾ മിസ്സിങ് ഫീൽ ഉണ്ടാകുകയും ചെയ്യുക. കുട്ടികൾക്ക് ഫോണിനോട് അമിതമായ താൽപര്യമുണ്ടാകുമ്പോൾ ഇതു തന്നെയാണ് സംഭവിക്കുക. കുറച്ചു സമയം ഫോൺ ഉപയോഗിക്കാതിരുന്നാൽ അവർ അസ്വസ്ഥരാകുന്നു. മറ്റ് എന്തിനെക്കാളും പ്രാധാന്യം ഫോണിനു കൊടുക്കുന്ന സാഹചര്യമുണ്ടാകുന്നു.

വരുന്നെടാ.. വെടിവയ്ക്കെടാ...

Similar questions