India Languages, asked by alsas5229, 4 months ago

an essay on the topic media in malayalam language for class 10 students of ICSE syllabus

Answers

Answered by Anonymous
9

\bf{ANSWER}\bigstar

\bf\underline{SOCIAL\:MEDIA:}

സോഷ്യൽ മീഡിയ നമ്മെ അടിമകളാക്കുന്നു എന്നത് ഫേസ്​ബുക്ക്, ട്വിറ്റർ, ഇൻസ്​ ​റ്റഗ്രാം തുടങ്ങിയവയുടെ  ഉപയോക്താക്കൾക്ക് ലഭിക്കുന്ന പുതിയ വിവരമല്ല.  പക്ഷേ, അതി​െൻറ ഉപദ്രവം ഏതെങ്കിലും ഒറ്റപ്പെട്ട  സംഭവങ്ങളിലൊതുങ്ങുന്നതല്ലെന്നും അത് നെറ്റ്‌വർക്കുകളുടെ സ്ഥായിയായ സ്വഭാ വമാണെന്നുമാണ് ഈ കമ്പനികളില്‍ ലൈക്ക്, ടാഗ്, ഷെയർ ബട്ടണുകള്‍ രൂപപ്പെടുത്തുന്നതിന് നേതൃത്വം കൊടുക്കുകയും പിന്നീട് മനഃസാക്ഷിയുടെ വിളികേട്ട് അവയില്‍നിന്ന് പുറത്തുവരുകയും ചെയ്ത സാങ്കേതികവിദഗ്​ധരായ പലരും ഡോക്യുമെൻറ റിയിൽ വിളിച്ചുപറയുന്നത്.

ഉപയോക്താക്കളുടെ മാനസികാരോഗ്യത്തെ മാത്രമല്ല, ലോകത്തെങ്ങുമുള്ള ജനാധിപത്യ സംവിധാനങ്ങൾതന്നെ തച്ചുതകർക്കുന്നതിന് കൂട്ടുനില്‍ക്കുന്നവയാണ് പല  സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും. മനുഷ്യചരിത്രത്തിൽ ആദ്യമായാണ് 50 ഡിസൈനർമാർ ചേർന്ന് 200 കോടി മനുഷ്യരെ സ്വാധീനിക്കുന്ന ഉൽപന്നങ്ങൾ പടച്ചുവിടുന്ന തെന്ന് ഗൂഗിളിലെ ഡിസൈൻ എത്തിസിസ്​റ്റായിരുന്ന ട്രിസ്​റ്റാൻ ഹാരിസ് പറയുന്നു .

വ്യക്തിപരമായ ബന്ധങ്ങൾ കണ്ടെത്തി നിലനിർത്താനുള്ള മനുഷ്യ തലച്ചോറി​െൻറ  ചോദനയെ അതിവിദഗ്ധമായി ഉപയോഗപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ  പ്ലാറ്റ്ഫോമുകള്‍ ചെയ്യുന്നത്. അവ ഉടമപ്പെടുത്തുന്ന വൻകിട കോർപറേറ്റുകൾ  വാസ്തവത്തിൽ വിൽക്കുന്നത് നമ്മളെതന്നെയാണ്. ഗൂഗ്​ൾ വെറുമൊരു സെർച് ബോക്സ്  മാത്രമായി തോന്നിയേക്കാം. ഫേസ്ബുക്ക് നമ്മുടെ  കൂട്ടുകാർ എന്തു ചെയ്യുന്നു എന്നറിയാനുള്ള മാധ്യമമായും.

 

സാധാരണ ഉപയോക്താക്കൾക്ക് മുന്നിൽ ഒരേയൊരു പരിഹാരം മാത്രം.  വളരെ സൂക്ഷ്മതയോടെ മാത്രം സാമൂഹിക നെറ്റ്‌വർക്കുകൾ ഉപയോഗിക്കുക.  നമ്മുടെ ശ്രദ്ധ പിടിച്ചുനിർത്താൻ അവർ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും  വേണ്ടെന്നു വെക്കുക. ഉദാഹരണത്തിന് ഗൂഗ്​ള്‍, യുട്യൂബ് തുടങ്ങിയവയില്‍  സെർച്ച് ചെയ്യുമ്പോള്‍ ആ റിസള്‍ട്ടുകളില്‍നിന്ന്​ നമ്മുടെ ആവശ്യത്തിനും  ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍ക്കും യോജിക്കുന്നവ മാത്രം തിരഞ്ഞെടുത്ത് ഉപയോഗിക്കുക.

ചരിത്രത്തില്‍ സമാനതകളില്ലാത്ത ആശയവിനിമയ വിപ്ലവം സൃഷ്​ടിച്ച ഈ സാ​േങ്കതിക വിദ്യക്ക് ഒരു പുതിയ മാനവിക അജണ്ട അത്യാവശ്യമായിരിക്കുന്നു.  സാങ്കേതിക വിദ്യ ഉയർത്തുന്ന ഇത്തരം പ്രശ്നങ്ങളും വെല്ലുവിളികളും സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്​ധർ മാത്രമറിയുന്ന  ഒന്നാകരുത്. സമൂഹത്തിലെ എല്ലാവർക്കും ഇതെക്കുറിച്ച് അവബോധം  ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

\sf\bigstar{HOPE\:THIS\:ANSWER\:CAN\:HELPS\:YOU\:DEAR\:MALAYALII}\bigstar

Similar questions