India Languages, asked by vedikasajeevan, 1 year ago

big essay on reading habits in malayalam

Answers

Answered by sivakumar34
6

Explanation:

വായനയ്ക്ക് പ്രായമില്ല, മരണവുമില്ല... കുട്ടികൾക്കും യുവാക്കൾക്കും മാത്രമല്ല, അറുപതും എഴുപതും പിന്നിട്ട തലമുറയ്ക്കായുള്ള വിഭവങ്ങളും എന്നും പുതുമയോടെ വായനയുടെ ലോകത്ത് ലഭ്യമാണ്. ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് കൂട്ടായും കുട്ടികൾക്ക് അറിവും വിജ്ഞാനവുമായും യുവാക്കൾക്ക് പഠനാനന്തര പരിശീലനമായും വായന കൂടെയുണ്ട്. പുസ്തക വായനയെ പിന്തള്ളി ഇ-ബുക്ക് റീഡിങ് മുൻപന്തിയിലേക്ക് വരികയാണെന്ന അവകാശവാദങ്ങൾ കുറച്ചുകാലങ്ങളായി ഉയർന്നു കേൾക്കുന്നുണ്ട്. വായനയുടെ കാര്യത്തിൽ ഇന്ത്യയിൽ മുൻപന്തിയിലുള്ള മലയാളികൾ നൂതന പരീക്ഷണങ്ങളൊക്കെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്നതുപോലെ മാത്രമായിരുന്നു ഇ -റീഡിങ്ങിനെയും സ്വീകരിച്ചതും.

എന്നാൽ, പല സംസ്ഥാനങ്ങളിലും പുസ്തകശാലകൾ അടച്ചുപൂട്ടുമ്പോഴും അക്ഷരങ്ങളെ തൊട്ടറിഞ്ഞ് വായിക്കാനുള്ള മലയാളിയുടെ മനസ്സുകൊണ്ട് കേരളത്തിൽ പുസ്തകശാലകളും ലൈബ്രറികളും വായനാ ക്ലബ്ബുകളുമൊക്കെ നിറശോഭയോടെയും പുതുരൂപത്തിലും ഉയർന്നുവരുന്നു. പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട ലൈബ്രറികൾ പലതും തങ്ങളുടെ വീണ്ടെടുപ്പിനായി പുതിയ പുസ്തകങ്ങൾ സ്വരുക്കൂട്ടി ലൈബ്രറികളെ ഉയിർത്തെഴുന്നേല്പിക്കുന്നത് അതിനു തെളിവാണ്. തിരക്കുള്ള ജീവിതത്തിലെ ചെറിയ ഇടവേളകളിലും വായനയെ കൂട്ടുപിടിക്കാനായി കെ.പി. വള്ളോൻ റോഡ് ബസ് സ്റ്റോപ്പിലെ രാജീവ് ഗാന്ധി ബോക്സ് വായനശാല മറ്റൊരുദാഹരണമാണ്.

hope it helps you,

Similar questions