cherukadha prasthanam essay
in malayalam
Answers
ഒരു സിംഗിൾ ഇഫക്റ്റ് അല്ലെങ്കിൽ മാനസികാവസ്ഥ ഉളവാക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു ഇരിപ്പിടത്തിൽ സാധാരണ വായിക്കാനും സ്വയം ഉൾക്കൊള്ളുന്ന ഒരു സംഭവത്തിലേക്കോ അല്ലെങ്കിൽ ബന്ധപ്പെട്ട സംഭവങ്ങളുടെ പരമ്പരയിലേക്കോ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഗദ്യ കഥയാണ് ഒരു ചെറുകഥ. ചെറുകഥ അതിന്റേതായ രൂപകൽപ്പന ചെയ്ത രൂപമാണ്. ചെറുകഥകൾ ഒരു നോവലിലെന്നപോലെ പ്ലോട്ട്, അനുരണനം, മറ്റ് ചലനാത്മക ഘടകങ്ങൾ എന്നിവ ഉപയോഗിക്കുന്നു, പക്ഷേ സാധാരണഗതിയിൽ അത് ഒരു പരിധിവരെ. ചെറുകഥ പ്രധാനമായും നോവലിൽ നിന്നോ നോവലിൽ നിന്നോ / ചെറുകഥയിൽ നിന്നോ വ്യത്യസ്തമാണെങ്കിലും, സാഹിത്യരീതികളുടെ പൊതുവായ ഒരു കൂട്ടത്തിൽ നിന്നാണ് എഴുത്തുകാർ പൊതുവെ വരുന്നത്.
Answer:
ഒരു പ്രധാന സാഹിത്യരൂപമായ ചെറുകഥ ഗദ്യത്തിലുള്ള കല്പിതകഥ (Fiction) യുടെ ഒരു ഉപ വിഭാഗമാണ്. കേസരി ബാലകൃഷ്ണപ്പിള്ള നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ് " ജീവിതത്തിലെ ഒരു സംഭവത്തിന്റെയോ, രംഗത്തിന്റെയോ, ഭാവത്തിന്റെയോ ഗദ്യത്തിലുള്ള ഒരു ചിത്രമാണ് ചെറുകഥ . ഭാവനയിലുള്ള ഒരു സന്ദർഭം മനോഹരമായി ചിത്രീകരിക്കുകയാണ് ഒരു ചെറുകഥയിലൂടെ ചെയ്യുന്നത്. നോവലിലെതു പോലെ കാര്യങ്ങൾ പരത്തി പറയുന്നതിനു പകരം സംഗ്രഹിച്ചു പറയുകയാണു ഇവിടെ ചെയ്യുന്നത്.
പഴയ മുത്തശ്ശികഥകളാണ് ചെറുകഥയുടെ ആദിരൂപം എന്നു കരുതപ്പെടുന്നത് . 19-ാം ശതകത്തിന്റെ ആദ്യദശകങ്ങളിൽ പാശ്ചാത്യഭാഷകളിലാണ് ഇത് വളർച്ച പ്രാപിച്ചത്. അച്ചടി വ്യാപകമായതോടെ പത്ര- മാസികാരംഗത്തുണ്ടായ വളർച്ചയുടെ ഫലമായി ആവിർഭവിച്ച ഈ സാഹിത്യരൂപം മുമ്പു നിലനിന്നിരുന്ന കഥാരൂപങ്ങളിൽ നിന്നു വിഭിന്നമായി വായനക്കാരനിൽ ജിജ്ഞാസയുണർത്തുന്ന സംഭവാഖ്യാനത്തിനു മുൻതൂക്കം കൊടുക്കുന്നവയായിരുന്നു. കെട്ടുകഥ, മൃഗകഥ, ഐതിഹ്യം, മിത്ത് തുടങ്ങിയ ആദ്യകാല കഥാരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി ഭാവനാത്മകവും കാല്പനികവുമാണ് ചെറുകഥ. 19-ാം ശതകത്തിൽ യൂറോപ്യൻ സാഹിത്യത്തിൽ കാല്പനികത ശക്തമായതോടെ ചെറിയ കഥകൾ പുതിയ രൂപഭാവങ്ങളാർജിച്ച് നവീന സാഹിത്യരൂപമായ ചെറുകഥകളാവുകയും സമ്പർക്കഫലമായി മറ്റു ഭാഷാസാഹിത്യങ്ങളിലേക്ക് ഈ കഥാരൂപം രംഗപ്രവേശം ചെയ്യുകയും ചെയ്തു.കണ്ടെത്തൽ ആദ്യ കാല കഥകളുടെ സ്വഭാവമാണ്. കാരണം ശാസ്ത്രത്തിന്റെ കണ്ടുപിടുത്തം നടക്കുന്ന സമയത്താണ് ചെറുകഥ സാഹിത്യത്തിന്റെ ഉത്ഭവവും വളർച്ചയും.അതിനാൽ ശാസ്ത്രത്തിന്റെ സ്വഭാവം ആദ്യകാല കഥകളിൽ കാണാം.