History, asked by sajiganesam, 1 year ago

Christmas Speech in Malayalam

Answers

Answered by Manisha13Ranwa
24
ക്രിസ്തുമസ് ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ ദിവസം കണക്കാക്കപ്പെടുന്നത്‌. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്‌.

Manisha13Ranwa: I think it will help you
Answered by GulabLachman
2

മാന്യ സദസിനു വന്ദനം. ക്രിസ്മസ് നമ്മുക്കെല്ലാവർക്കും സന്തോഷം നൽകുന്ന ആഘോഷം ആണ് .

  • യേശുദേവന്റെ ജന്മദിനം ആയിട്ടാണ് നമ്മൾ ക്രിസ്മസ് ആഘോഷിക്കുന്നത്.
  • ബത്ലഹേമിലെ കാലി തൊഴുത്തിൽ മറിയത്തിന്റെയും ജോസഫിന്റെയും മകനായാണ് യേശു ജനിച്ചത് .
  • .മാനവ കുലത്തിന്റെ നന്മക്കായി പിറവിയെടുത്ത മഹാനായ വിശുദ്ധൻ ആണ് യേശുക്രിസ്തു .
  • ലോകമെമ്പാടും ഡിസംബർ 25നു ആണ് ക്രിസ്മസ് ആഘോഷിക്കുന്നത് .
  • പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനും ക്രിസ്മസ് നമ്മളെ ഓർമിപ്പിക്കുന്നു.
  • ക്രിസ്മസ് ദിനത്തിൽ  വീടുകളും പള്ളികളും നടപ്പാതകളും എല്ലാം അലങ്കാരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കും .
  • ക്രൈസ്തവരുടെ ആഘോഷമായാണ് ക്രിസ്മസ് അറിയുക എങ്കിലും ഇന്ന് ലോകത്തിൽ എല്ലാവരും ജാതി മത ഭേദ മന്യേ ക്രിസ്മസ് ആഘോഷിക്കുന്നു.
  • അലങ്കാര ദീപങ്ങളും, നക്ഷത്രങ്ങളും, പുൽക്കൂടുകളും, ക്രിസ്മസ് മരങ്ങളും കരോളുകളും ക്രിസ്മസ് ദിനത്തിന്റെ ശോഭ വർധിപ്പിക്കുന്നു .
  • ക്രിസ്മസ് അപ്പൂപ്പൻ കൈനിറയെ മിട്ടായികളും സമ്മാനങ്ങളും ആയി എത്തുന്നു .
  • ശാന്തിയുടെയും സന്തോഷത്തിന്റെയും സന്ദേശം ക്രിസ്മസ് നമ്മുക്ക് പകർന്നു നൽകുന്നു .
  • ഇതോടെ ഞാൻ എന്റെ വാക്കുകൾ ഉപസംഹരിക്കുന്നു .നന്ദി നമസ്ക്കാരം .
Similar questions