India Languages, asked by chinchujenu, 1 month ago

CLASS 8 ( KERALAPADAVALI)

അമ്മമ്മയുടെ രൂപം വിവരിക്കുക.

PLZ DON'T SPAM​

Answers

Answered by doctorstrange123
0

Answer:

മലയാളം ക്ളാസുകളിലൊക്കെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ്` കഥാപാത്രനിരൂപണം . കഥ / കവിത / നോവൽഭാഗം എന്നിവിടങ്ങളിലൊക്കെ കഥാപാത്രങ്ങളെ ക്കുറിച്ച് വിശദമായി പഠിക്കുന്നതിലൂടെ ആസ്വാദനത്തിന്റെ ഉയർന്ന മേഖലകളിലേക്ക് കുട്ടിക്ക് കടന്നു ചെല്ലാൻ കഴിയുന്നു. അത് സാധ്യമാക്കലാണ്` അദ്ധ്യാപകൻ നിർവഹിക്കുന്നത് . പി. സുരേന്ദ്രന്റെ 'അമ്മമ്മ' എന്ന മനോഹരമായ കഥയിലെ അമ്മമ്മ എന്ന കഥാപാത്രത്തെക്കുറിച്ച് ആവട്ടെ ഇപ്രാവശ്യം.

കഥാപാത്രനിരൂപണം എന്നത് കഥാപാത്രസ്വഭാവം മനസ്സിലാക്കലാണല്ലോ. കഥാപാത്രം ഒരു വ്യക്തിയാണ്`. അതുകൊണ്ട് ബാഹ്യമായും ആന്തരികമായും സ്വഭവങ്ങളുണ്ട്. വ്യക്തിയുടെ ബാഹ്യവും ആന്തരികവും ആയ സ്വഭാവങ്ങൾ മിക്കവാറും പരസ്പരം പൂരിപ്പിക്കുന്നതായിരിക്കും. എന്നാൽ ചിലപ്പോൾ പൂരകമെന്നതിനേക്കാൾ വിരുദ്ധമായും വരാം. നമുക്കു ചുറ്റുമുള്ള ആളുകളെത്തന്നെ നോക്കൂ. നല്ല വേഷഭൂഷാദികൾ ഒക്കെ ആണെങ്കിലും സ്വഭാവം , ചിന്തകൾ, പെരുമാറ്റം ഒക്കെ മോശമായ ആളുകൾ ഇല്ലേ? തിരിച്ചും. അപ്പോൾ സ്വഭാവം മനസ്സിലാക്കുക എന്നാൽ ഈ രണ്ടും [ ബാഹ്യവും ആന്തരികവും ] പരിശോധിക്കണം . സാധാരണജീവിതത്തിൽ മനുഷ്യരുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാവും. ഇന്നു കണ്ട സ്വഭാവമാവില്ല നാളെ. എന്നാൽ പലർക്കും ഈ മാറ്റം ഉണ്ടാവില്ല. കഴിഞ്ഞകൊല്ലം , അല്ലെങ്കിൽ പത്തുകൊല്ലം മുൻപ് കണ്ട അതേ സ്വഭാവം തന്നെയായിരിക്കും ഇപ്പൊഴും. സ്വഭാവമാറ്റത്തിന്ന് / മാറ്റമില്ലാതിരിക്കുന്നതിന്ന് പിന്നിൽ പല കാരണങ്ങളുമുണ്ടാവും. കാരണങ്ങൾ ജീവിതാനുഭവങ്ങളായിരിക്കുകയും ചെയ്യും.

കഥകളിൽ ആവിഷ്കരിക്കുന്ന കഥാപാത്രങ്ങളുടെ സ്വഭാവം മാറുന്നില്ല. കഥ ജീവിതത്തിന്റെ ഒരു സന്ദർഭത്തെ / ഒരു നിമിഷത്തെയാണല്ലോ ആവിഷകരിക്കുന്നത്. അത് കഥാകൃത്ത് എഴുതിവെക്കുകയാണ്`. എഴുതിവെച്ചത് മാറില്ല. ജീവിതത്തെയാണ്` എഴുതിവെക്കുന്നത്. അതു പിന്തുടരുമ്പോഴാണ്` നമുക്ക് കഥാപാത്രത്തെ മനസ്സിലാകുന്നത്. കഥാപാത്രത്തെക്കുറിച്ച് എഴുത്തുകാരൻ നൽകുന്ന സൂചനകളിലൂടെയാണ്` നമുക്ക് കഥാപാത്രത്തെക്കുറിച്ച് അറിയാറാവുന്നത്. അതും സാധാരണ സംഗതികളിലല്ല. സവിശേഷ സൂചനകളിലൂടെ.ഈ കഥയിൽ അമ്മമ്മയെക്കുറിച്ച് പറയുന്നതെന്തെല്ലാമെന്ന് നോക്കൂ. അതിലൂടെ ആ കഥാപാത്രത്തെ നമുക്ക് മനസ്സിലാക്കാം .

Similar questions