World Languages, asked by abdullaanas936, 7 months ago

covid - 19 ലോകവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനത്തിനു ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പും ടെലിവിഷനും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട പത്രവാര്‍ത്ത തയ്യാറാക്കുക ..............please help fast ​

Answers

Answered by athiraammu
5

Answer:

നാട്ടുകാരുടെയും പഞ്ചായത്തങ്കങ്ങളുടെയും നേത്രത്വത്തിൽ വിദ്യാർത്ഥികൾക്ക് തണലോരുക്കി

റിപ്പോർട്ടറിന്റെ പേര്

സ്ഥലം: കൊറോണ വൈറസ് പശ്ചാത്തലത്തിൽ സ്കൂളുകൾ ഒന്നും തുറക്കാൻ കഴിയാത്ത സാഹചര്യം ആയതിനാൽ സ്കൂളുകളെല്ലാം ഓൺലൈൻ ക്ലാസ്സുകളയാണ് നടത്തുന്നത്. ഓൺലൈൻ ക്ലാസ്സ്‌ കേൾക്കാൻ ആവശ്യമായ ലാപ്ടോപ്, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങൾ ലഭ്യമല്ലാത്ത വിദ്യാർഥികൾ ഒരുപാടാണ്. അത്തരത്തിലുള്ള കുറച്ചു വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും ടെലിവിഷനുമൊക്കെ വിതരണം ചെയ്ത് ---------(പഞ്ചായത്തിന്റെ പേര് ) മാതൃകയായി. പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഓൺലൈൻ ക്ലാസ്സ്‌ സംവിധാനങ്ങൾ ലഭ്യമല്ലാത്ത കുറച്ചു വിദ്യാർഥികൾക്കാണ് ലാപ്ടോപ് /ടെലിവിഷൻ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ്‌ -------------(name of panjayath president) ആണ് ഈയൊരു ഉദ്യമത്തിന് മുൻകയ്യെടുത്തത്. നാട്ടുകാരിൽ നിന്നും പഞ്ചായത്ത് ഫണ്ടിൽ നിന്നും പണമെടുത്താണ് ഈ ഒരു ഉദ്യമം നടപ്പിലാക്കിയത്. പഞ്ചായത്തിലെ വളരെ മോശമായ സാഹചര്യം നേരിടുന്ന, ഓൺലൈൻ പഠനത്തിനാവശ്യമായ മാധ്യമം ഇല്ലാത്ത 50 വിദ്യാർഥികൾക്കാണ് സഹായം എത്തിച്ചത്. ഈയൊരു ഉദ്യമത്തിൽ പങ്കെടുത്ത എല്ലാവരെയും മുഖ്യമന്ത്രി തന്റെ വാർത്താസമ്മേളനത്തിൽ അഭിനന്ദിച്ചു.

കൊറോണ വൈറസ് പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ മാർച്ച് 24 ന് രാജ്യവ്യാപകമായി ലോക്ക് ഡൌൺ നടപ്പാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. അതിനുശേഷം സ്കൂളുകൾ അടച്ചു. ജൂൺ ഒന്നിന് തിങ്കളാഴ്ച പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ കേരളത്തിലെ ലക്ഷക്കണക്കിന് കുട്ടികൾ ഓൺലൈനിൽ ക്ലാസുകളിൽ പങ്കെടുക്കാൻ തുടങ്ങി. ലോക്ക്ഡ ഡൌൺ കാരണം വിദ്യാർത്ഥികൾ വിദ്യാഭ്യാസം നഷ്‌ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച വിദ്യാർത്ഥികൾക്കായി വെർച്വൽ ക്ലാസുകൾ ആരംഭിച്ചു . വെർച്വൽ ക്ലാസുകൾ യൂട്യൂബിലോ സർക്കാർ നടത്തുന്ന വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടറുകളിലൂടെയോ ലഭ്യമാണ്.ഈയൊരു സാഹചര്യത്തിലാണ് നാട്ടുകാരും പഞ്ചായത്തങ്കങ്ങളും ചേർന്ന് 50 വിദ്യാർത്ഥികൾക്ക് ലാപ്ടോപ് /ടെലിവിഷൻ നൽകി തണലോരുക്കിയത്.

HOPE IT HELPS YOU BETTER⚡

MARK AS BRAINLIEST IF IT FOUND USEFUL✔

MALAYALI PWOLIYALLE

✨@athiraammu✨

Similar questions