India Languages, asked by Alanpaul05, 5 months ago

ഉപന്യാസം തയ്യാറാക്കുക വിഷയം: Covid 19 വ്യക്തിജീവിതത്തിലും വിശ്വാസ തലത്തിലും അതിജീവനത്തിനുള്ള കരുത്ത് പകർന്ന കാര്യങ്ങൾ ഏതൊക്കെ ?​

Answers

Answered by gayathridevimj
0

മനുഷ്യൻ സമൂഹ ജീവിയാണെങ്കിലും, അവന്റെ താല്പര്യങ്ങൾ തികച്ചും സ്വാർത്ഥമാണ്. അവന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം അവൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ ജീവൻ നിലനിർത്താൻ ലോക്ക് ഡൗൺ പോലുള്ള നിയമങ്ങളോട് നിവൃത്തിയില്ലാതെ സഹകരിക്കുന്നു എന്ന് മാത്രം. പാശ്ചാത്യ രാജ്യങ്ങളിൽ ഇപ്പോഴും രോഗസംഖ്യയും മരണനിരക്കും കൂടിക്കൊണ്ടിരിക്കുന്നതിനുള്ള ഒരു കാരണം, ഇപ്പോഴും പലരും ലോക്ക് ഡൗണിനോട് സഹകരിക്കാതെ സാമൂഹ്യ ഇടപെടലുകൾ നടത്തുന്നത് കൊണ്ടാണ്. നാം നമ്മെ മാത്രമല്ല, സമൂഹത്തെ മുഴുവൻ രക്ഷപെടുത്തുകയാണെന്നുള്ള ചിന്ത വളരണം. ഈശ്വരൻ ഒരു ഊർജമാണ്, സുശ്ചിന്തകളുടെ ആർജവം മാത്രമാണെന്നും, ഈ മഹാമാരി കാട്ടിത്തരുന്നു. ആരാധനാലയങ്ങൾക്കകത്ത് അടക്കപ്പെട്ടിരിക്കുന്ന ഒരു പ്രതിഭാസം മാത്രമല്ലെന്നും, ഈ പ്രകൃതിയിലെ സകല ചരാചരങ്ങളിലും മനുഷ്യന്റെ ഉള്ളിലും കുടികൊള്ളുന്ന ഊർജം തന്നെയാണെന്നും കാട്ടി തന്നത് മറ്റൊരു പാഠം.

ഇന്ന് അണുകുടുബങ്ങളും ത്വരിത ജീവിതങ്ങളും(fast life)കൂടിയപ്പോൾ, കുടുംബ ബന്ധങ്ങളിലെ ഊഷ്മളതയും സ്വകാര്യതയും നഷ്ടപ്പെടുന്നു. കോവിഡ് ഭയം നമുക്ക് അല്പമെങ്കിലും ഒന്നിച്ചുള്ള കുടുംബ നിമിഷങ്ങളെ തിരികെ നൽകുന്നു. അല്പവിഭവങ്ങളിൽ നിന്നും വലിയ സന്തോഷങ്ങൾ മനുഷ്യൻ ആസ്വദിക്കാൻ തിരികെ ശ്രമിച്ചു തുടങ്ങിയെന്നതു മറ്റൊരു നല്ല പാഠം. സമ്പത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലിനിടയിൽ അത് മാത്രമല്ല ജീവിതസൗഭാഗ്യമെന്നും അവൻ പഠിക്കുന്നു. നമുക്ക് നമ്മളോട് മാത്രമല്ല, സമൂഹത്തിനോടും പ്രകൃതിയോടും കൂടി കടപ്പാടുണ്ടാകണമെന്നു ബോധ്യപ്പെടുത്തിയ മഹാമാരി. എല്ലാത്തിനുമുപരി ശാസ്ത്രമാണ് എന്നുള്ള അഹംഭാവവും, അല്പകാലമെങ്കിലും ശാസ്ത്രം മരവിച്ചു നിൽക്കുന്ന കാഴ്ചയിലൂടെ ഇല്ലാതാകുന്നു .

ചുരുക്കുന്നതിനു മുൻപ് ഈ കേരളക്കരയിലെ അവസ്ഥയിലേക്കും ഒന്ന് നോക്കാം. ഉപഭോക്തൃ സംസ്കാരം ഏറെയുള്ള ചെറുരാജ്യമാണ് നമ്മുടേത്. ഇത് ഇങ്ങനത്തെ അവസ്ഥയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല. പ്രവാസി വർഗ്ഗത്തെയും നമ്മൾ പുരോഗതിക്കായി ആശ്രയിക്കുന്നു. പാശ്ചാത്യ സംസ്കാരവും നന്നായി അനുകരണങ്ങളിൽ വന്നു തുടങ്ങി. നമ്മൾ മലയാളികൾ ഇതിൽ നിന്നും ഇനി എന്ത് പഠിക്കും. അടച്ചു പൂട്ടലിൽ ലോകത്തുള്ള ആളുകളെ പോലെ മലയാളിയും അസ്വസ്ഥനാണ്. മലയാളി നേരിടുന്ന മറ്റൊരു പ്രശ്നം മദ്യാസക്തിയും അനുബന്ധ ശാരീരിക മാനസിക പ്രശ്നങ്ങളാണ്. കോവിഡ് മരണങ്ങളെക്കാൾ മദ്യലഭ്യത ഇല്ലാതെ ആത്മഹത്യ ചെയ്ത വാർത്തകൾ നമ്മൾ കേട്ടുവല്ലോ. ഇത് ഒരു അപകടകരമായ സംസ്കാരം നമുക്കിടയിൽ ഉണ്ടാക്കപ്പെട്ടു എന്നതിന്റെ ഒരു വെളിപാടാണ്. ഒരു പരിഹാരത്തിന് സർക്കാരും ഡോക്ടർമാരും ഉഴലുന്നു. മറ്റൊരു ശീലം ഷോപ്പിങ് മാളുകളും ഭക്ഷണ വിതരണ ശൃംഖലകളും ഉണ്ടാക്കിയെടുത്ത രീതികളാണ്. ജോലിയുള്ള പങ്കാളികൾ ഒരു നേരമെങ്കിലും ഹോട്ടൽ ഭക്ഷണം നേരിട്ടു ചെന്നോ വരുത്തി കഴിക്കുകയോ ചെയ്യുന്ന ഒരു ശീലമിപ്പോൾ തന്നെ ഉണ്ട്. ലോക്ക് ഡൗൺ കാലഘട്ടത്തിൽ വീട്ടിൽ ഒത്തു കൂടി, ആരോഗ്യ ഭക്ഷണ സമ്പ്രദായം ശ്രമിക്കുമെങ്കിലും, ലോക്ക് ഡൗൺ മാറുന്ന കാലത്തു അവൻ തിരക്കുകൾ മാനിച്ചു വീണ്ടും പഴയപടി ആകുമോ?

വീണ്ടും കൂട്ടം കൂടി യാത്ര തിരിക്കാൻ വെമ്പുന്ന നമ്മൾ മനസിലാക്കേണ്ട ഒന്നുണ്ട്. രോഗശമനവും വ്യാപനവും അത്ര എളുപ്പമാകില്ല. വീണ്ടും മറ്റൊരു കുതിപ്പ് (re emergence )വരാനുള്ള സാധ്യത അത്യധികമാണ്. മദ്യാസക്തി ഉള്ളവർക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ അധികം ഉണ്ടാകുമെങ്കിലും, അത് വർജിക്കാൻ ഈ സമയം തന്നെ ഉചിതം. പാശ്ചാത്യ രീതികൾ അവലംബിക്കുമ്പോൾ അതിൽ സാമൂഹ്യവ്യാപന രോഗ സാധ്യതകൾ ഉണ്ടാകുമെന്നു നാം മനസിലാക്കുന്നു. ലോക്ക് ഡൗൺ കാലഘട്ടത്തിലെ കരുതലും വിവേകവും അതിനു ശേഷവും പ്രാവർത്തികമാക്കാൻ ശ്രമിക്കാം.ഒരു പുതു ജീവിതശൈലി നമുക്ക് പ്രാവർത്തികമാക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇപ്പോൾ കാണുന്ന തിരിച്ചടികൾ പക്ഷേ വെറും ഓർമ്മപ്പെടുത്തലുകൾ മാത്രം. നമ്മൾ വ്യക്തികൾ എന്നല്ല, പ്രപഞ്ചത്തിന്റെ കണികകൾ മാത്രമാണെന്നുള്ള ഓർമ്മപ്പെടുത്തൽ!!

Similar questions