വീണപൂവ് എന്ന കവിത രചിച്ചത് ആര്...?
dont spam❌️
Answers
ശ്രീമതി കാളിയമ്മയുടെയും മകനായി അന്ന് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിന്നിരുന്ന ഈഴവസമുദായത്തില്‍ ജനിച്ച "കുമാരു" വിനെ സാഹിത്യത്തിലേക്ക് ആനയിച്ചത് മലയാളത്തിലും തമിഴിലും അച്ഛനുണ്ടായിരുന്ന നൈപുണ്യവും പുരാണേതിഹാസങ്ങളില്‍ അമ്മയുടെ അവഗാഹവുമായിരുന്നു. നാട്ടില്‍ തന്നെയുള്ള കുട്ടിപ്പള്ളിക്കൂടത്തിലും പ്രൈമറി സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം ചെയ്ത കുമാരുവിന്റെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച് കിടപ്പിലായിരുന്ന അവസരത്തിൽ , കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം ശ്രീനാരായണഗുരു വീട്ടിൽ വരികയും അദ്ദേഹത്തിന് ശിഷ്യപ്പെടുകയും ചെയ്തത് കുമാരുവിന്റെ ആത്മീയ-സാഹിത്യ-സാമൂഹിക ജീവിതത്തിലെ വഴിത്തിരിവായി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിലെ അന്തേവാസിയായി മതഗ്രന്ഥ പാരായണത്തിലും യോഗാസനത്തിലും ധ്യാനത്തിലും മുഴുകിയ അദ്ദേഹം അക്കാലത്ത് ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചതോടെ “കുമാരനാശാൻ“ എന്ന് വിളിക്കപ്പെട്ടുതുടങ്ങി. ശ്രീനാരയണഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ബാന്ഗ്ലൂരില്‍ ഡോ.പല്പുവിന്റെ മേല്‍നോട്ടത്തില്‍ ചാമരാജേന്ദ്രസംസ്കൃത കോളെജിലും (ന്യായശാസ്ത്രം) കല്‍ക്കത്തസംസ്കൃതകോളേജിലുമായി (ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം) ഉന്നതപഠനം പൂര്‍ത്തിയാക്കി. ബംഗ്ലൂരിലെ ഡോ.പല്പുവിന്റെയോപ്പമുള്ള പഠനകാലവും രവീന്ദ്രനാഥ് ടാഗോര്‍,ശ്രീരാമകൃഷ്ണ പരമഹംസൻ, രാജാറാം മോഹൻറോയ് തുടങ്ങിയ മഹാനുഭാവര്‍ അരങ്ങുവാണിരുന്ന അന്നത്തെ കല്‍ല്‍ക്കത്തയിലെ അതിസമ്പന്നമായ സാംസ്കാരിക-ആത്മീയാന്തരീക്ഷവും കുമാരനാശാനെ ഒരു വ്യക്തി എന്ന നിലയില്‍ ഏറെ സ്വാധീനിച്ചു . പാശ്ചാത്യ കവികളായ കീറ്റ്സ്, ഷെല്ലി, ടെന്നിസൺ എന്നിവരുടെ കൃതികളുമായുള്ള നിരന്തര സമ്പർക്കം ആശാനിലെ കവിയെ ഉണര്‍ത്തി. തിരികെ നാട്ടിലെത്തിയ കുമാരനാശാന്‍ 1903 ൽ ഡോ . പല്പുവിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ SNDP യോഗത്തിന്റെ സ്ഥാപക സെക്രട്ടറി ആയി (പതിനാറ് വർഷം സമൂഹ -സമുദായോദ്ധാരണത്തിനായി അദ്ദേഹം ഈ സ്ഥാനത്ത് പ്രവർത്തിച്ചു .)
ഉള്ളൂരിന്റെയും വള്ളത്തോളിന്റെയുമൊപ്പം ആധുനിക കവിത്രയങ്ങളിലൊരാളായ,"മഹാകാവ്യം" എഴുതാത്ത "മഹാകവി" യായ(മദ്രാസ് സർവകലാശാലയിൽ നിന്ന് 1922 -ൽ ബഹുമാന്യസൂചകമായി 'മഹാകവി ' എന്ന നാമം സിദ്ധിച്ചു) കുമാരനാശാന്‍ ആണ് മലയാളത്തില്‍ കാല്പനികപ്രസ്ഥാനതിനു തുടക്കം കുറിച്ചത് എന്ന് വിലയിരുത്തപെടുന്നു. താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ കേരളീയഹൈന്ദവസമൂഹത്തിലെ അതിരൂക്ഷവും നികൃഷ്ടവുമായ ജാതിവിവേചനത്തിനെതിരെ സമുദായപ്രവര്തനതിലൂടെയും സാഹിത്യത്തിലൂടെയും പടപൊരുതിയ കുമാരനാശാന്‍ ആധുനികകേരളത്തിലെ ആദ്യ നവോത്ഥാന കവിയായാണ് ഇന്ന് ഓര്‍മിക്കപ്പെടുന്നത്. ഭൗതികജീവിതദുരന്തബോധത്തിന്റെ ശക്തമായ അന്തര്‍ധാരയും അതിന് പോംവഴിയായി വേദാന്തസാരമായ നിസ്സീമമായ പ്രപഞ്ചസ്നേഹവുമാണ് ആശാന്‍ കവിതകളുടെ പ്രമേയപരിസരം .ശ്രീനാരായണഗുരുശിഷ്യന്‍ എന്ന നിലയിലുള്ള ആദ്ധ്യാത്മികപരിസരം, ദാര്‍ശനികതയിലുള്ള അക്കാദമികപരിസരവും വ്യക്തിജീവിതത്തിലൂടെയും സമുദായപ്രവർത്തനങ്ങളിലൂടെയും ലഭിച്ച നേരറിവുകളും സഹജമായ സർഗപ്രതിഭയും വൈകാരികതയുമാണ് ആശാന്റെ കവിതകളെ കാല്പനികതയുടെയും തത്വചിന്തയുടെയും അത്യുജ്ജ്വലമായ സമ്മിശ്രണങ്ങൾ ആക്കിയത് .
"സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്കു മൃതിയെക്കാള്‍ ഭയാനകം" (ഒരു ഉദ്‌ബോധനം),"മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍" (ദുരവസ്ഥ), " തുടങ്ങിയ
Answer:
Kumaranasan
Explanation:
Njn 12th thanna .