കേരളയ സമൂഹവും ധൂർത്തും eassy in Malayalam
Answers
Answer:
ഇന്ന് ലോകമനുഷ്യര്‍ നേരിടുന്ന അപകടകരമായ മുഴുവന്‍ പ്രശ്നങ്ങളും മനുഷ്യരുടെ തന്നെ ആര്‍ത്തിയുടെയും ധൂര്‍ത്തിന്‍റെയും ദുരന്തഫലങ്ങളാണ്. ആര്‍ത്തിയും ധൂര്‍ത്തും വര്‍ദ്ധിക്കുന്നതിനനുസരിച്ച് സമൂഹത്തില്‍ അതിക്രമങ്ങളും അരങ്ങേറും. തത്ഫലം ശാന്തിയും സമാധാനവും നഷ്ടപ്പെടുകയും ചെയ്യുന്നു.
ധൂര്‍ത്തിന്‍റെ വ്യാപനം
സ്ന്പത്തിനെ എങ്ങിനെ, ഏതുവഴിയില്‍ ചെലവഴിക്കണമെന്ന് നിശ്ചയബോധ്യമില്ലാത്തവരാണ് സമൂഹത്തില്‍ ഭൂരിപക്ഷവും. അനാവശ്യമായി പണം ധൂര്‍ത്തടിച്ചും, പാഴാക്കിയും, അവസാനം പാപ്പരായി മാറിയവരും നമ്മുടെയിടയില്‍ കൂടുതലുണ്ട്. ഗള്‍ഫ് പണം കേരളത്തിലേക്ക് ഒഴുകാന്‍ തുടങ്ങിയത് മുതലാണ് കൊച്ചു കേരളത്തില്‍ ധൂര്‍ത്ത് വ്യാപിച്ചത്. കഞ്ഞിക്ക് വകയില്ലാതെ പാടത്തും പറന്പത്തും എല്ലുമുറിയെ പണിയെടുത്തിരുന്ന പാവപ്പെട്ട മലയാളികളാണ് അല്‍പം ‘അറബിപ്പണം’ കൈയില്‍ വന്നപ്പോഴേക്കും വന്നവഴി മറന്ന് ധൂര്‍ത്തന്മാരും ആര്‍ത്തിപ്പണ്ടാരവുമായി മാറിയത്. വ്ിദേശത്ത് മുന്‍സിപ്പാലിറ്റിയിലും മറ്റുമായി അഴുക്കുചാലുകളും മലിനപ്രദേശങ്ങളും വൃത്തിയാക്കുന്നവര്‍ വരെ ലീവിന് നാട്ടില്‍ വരുന്പോള്‍ ഏ. സി കാറില്‍ വിലസിനടക്കുന്നത് ഈ ‘ധൂര്‍ത്തന്‍ സംസ്കാര’ത്തിന്‍റെ വ്യാപനം കൊണ്ടാണ്.
കുറച്ചൊക്കെ ആഡംബര ജീവിതം നയിച്ചാലേ സമൂഹത്തില്‍ ഉന്നതസ്ഥാനം ലഭിക്കുകയുള്ളൂ എന്ന ദുഷിച്ച ചിന്തയില്‍ നിന്നുമാണ് ധൂര്‍ത്തും അത്യാഗ്രഹവും ഉടലെടുക്കുന്നത്. തന്‍റെ അയല്‍ക്കാരനേക്കാള്‍ കെങ്കേമനാണ് ഞാന്‍ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള തത്രപ്പാടിലായിരിക്കും മിക്ക വ്യക്തികളും. അയല്‍വാസി സുന്ദരമായ കൊട്ടാരം പണിയുന്പോള്‍ അതിലും അതിസുന്ദരമായ മഹാ ബംഗ്ലാവുകള്‍ തന്നെ നിര്‍മിക്കുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ! തന്‍റെ സുഹൃത്തിനെക്കാള്‍ സന്പത്തിലും ആള്‍ബലത്തിലും പദവിയിലും മുന്പിലെത്താനുള്ള ഓരോ മനുഷ്യന്‍റെയും ആഗ്രഹത്തില്‍ നിന്നാണ് ധൂര്‍ത്തും അത്യാര്‍ത്തിയും സകല മര്യാദകളെയും അവഗണിച്ച് ഉയര്‍ന്നുവരുന്നത്.
ധൂര്‍ത്തും ജീവിത സംസ്കാരവും
നിയന്ത്രണമില്ലാത്ത ധൂര്‍ത്തും ആഡംബരപൂര്‍ണമായ ജീവിതവും മലയാളിയുടെ ജീവിതത്തിന്‍റെ സകല സാംസ്കാരിക മൂല്യങ്ങളെയും ഊറ്റിക്കളയുന്നു. മക്കളുടെ ജന്മദിനാഘോഷം തുടങ്ങി ആണ്ടുനേര്‍ച്ചകള്‍ക്ക് വരെ ധൂര്‍ത്തിലും ആഡംബരത്തിലും മുങ്ങുക എന്നത് എത്രത്തോളം മോശമാണ്. മലയാളിയുടെ കല്യാണമാമാങ്കങ്ങള്‍ കണ്ടാല്‍ മതി, അവരുടെ ധൂര്‍ത്തിനെക്കുറിച്ചറിയാന്‍. രാത്രികല്യാണം, വീഡിയോ, ക്യാമറ, ഗാനമേള തുടങ്ങി സകല സാംസ്കാരിക മൂല്യങ്ങളെയും പിഴുതെറിയുന്നവയാണ് ഇന്നത്തെ വിവാഹങ്ങള്‍.
വാഹനവും വീടും വസ്ത്രവും ധൂര്‍ത്തിന്‍റെ പ്രതിരൂപങ്ങളായി മാറിയിരിക്കുന്നു. തീര്‍ത്തും ഒരും പടിഞ്ഞാറന്‍ ജീവിത രീതിയിലേക്ക് നമ്മുടെ ജീവിത ശൈലിയും കൂപ്പുകുത്തുകയാണ്. മണിയറകള്‍ക്ക് വേണ്ടി കേരള സമൂഹം ചിലവഴിക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. ലക്ഷങ്ങളുടെ മണിയറയില്‍ കിടന്നാലേ നമ്മുടെ ചെറുപ്പാര്‍ക്ക് ഉറക്കം വരികയുള്ളൂ. കല്യാണ ദിവസവും ബൊക്ക, പൂത്താലം, താലി തുടങ്ങി അന്യ സംസ്കാരങ്ങള്‍ വരെ അറിയാതെ നമ്മുടെയിടയിലും പടര്‍ന്നുകയറിയിരിക്കുന്നു.
ജലോപയോഗത്തില്‍ വരെ നമുക്ക് നിയന്ത്രണമില്ലാതെയായിരിക്കുന്നു. കടല്‍ത്തീരത്താണെങ്കിലും വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണം എന്ന് അനുശാസിക്കുന്ന ഒരു മതത്തിന്‍റെ വക്താക്കള്‍ തന്നെ വുളൂഅ് ചെയ്യുന്പോള്‍ വെള്ളം തോന്നിയ പോലെ പാഴാക്കിക്കളയുന്നു. കടുത്ത ഹറാമാണിതെന്ന് ആരും ശ്രദ്ധിക്കാറില്ല. കുളിക്കുന്ന അവസരത്തിലും കൈകാലുകള്‍ വൃത്തിയാക്കുന്ന സമയങ്ങളിലും ജലം അനാവശ്യമായി പാഴാക്കുന്നവര്‍ ഏറ്റവും അമൂല്യമായ ഒന്നാണ് ജലം എന്നതിനെക്കുറിച്ച് ബോധവാന്‍മാരല്ല.
നോന്പ് തുറകളിലും മറ്റു സല്‍കാരങ്ങളിലും അനാവശ്യമായി ഭക്ഷണ പലഹാരങ്ങള്‍ ഉണ്ടാക്കി അവ പാഴാക്കിക്കളയുകയാണ് മലയാളി ചെയ്യുന്നത്. കൂലിപ്പണി ചെയ്യുന്ന യുവാക്കളും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയും ഇന്ന് ‘ഫാസ്റ്റ് ഫുഡുകളി’ലും വിദേശോല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിലുമാണ് ആനന്ദം കണ്ടെത്തുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളില്‍ വരെ ആയിരങ്ങള്‍ വിലവരുന്ന മൊബൈല്‍ ഫോണുകളാണുള്ളത്. അÇീലങ്ങളും, സിനിമകളും സ്വന്തം പൊക്കറ്റില്‍ കൊണ്ട് നടക്കുന്ന വഴിപിഴച്ച കുട്ടികളെയാണ് ഇന്ന് നമുക്ക് കാണാന്‍ സാധിക്കുക. മാതാപിതാക്കളുടെ ധൂര്‍ത്തും കാര്യബോധമില്ലായ്മയുമാണ് നമ്മെ ഇത്തരമൊരു പരിതാപകരമായ അവസ്ഥയിലേക്ക് തരം താഴ്ത്തിയത്.
വസ്ത്രോപയോഗത്തില്‍ മലയാളികള്‍ക്ക് കാര്യബോധം പാടേ നഷ്ടപ്പെട്ടിട്ടുണ്ട്. സിനിമയിലേയും സ്പോട്സിലേയും ഇഷ്ടതാരങ്ങള്‍ കോലം മാറുന്നതിനനുസരിച്ച് ഇവരും മാറുന്നു. അവരുടെ ആഢംബര ജീവിതം ഇവരും നയിക്കുന്നു.
നാടുകളില്‍ അരങ്ങേറുന്ന നിഷിദ്ധമായ കാര്യങ്ങള്‍ക്കുവേണ്ടി വളരെ ഉത്സാഹത്തോടെ പണം ചെലവഴിക്കുന്നവര്‍ മതപരമായ സേവന സഹകരണ പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം നിര്‍ക്കുന്നത് എന്ത് കൊണ്ടാണ്?!
ഇസ്്ലാം ധൂര്‍ത്തിനെ വിമര്‍ശിക്കുന്ന വിധം
ധൂര്‍ത്തിനെ കഠിനമായ പാപമായാണ് ഇസ്്ലാം കാണുന്നത്. തന്‍റെ ജീവതത്തില്‍ അത്യാവശ്യമായ കാര്യങ്ങള്‍ക്കല്ലാതെ പണം ചെലവയിക്കുന്നത് ധൂര്‍ത്ത് (ഇസ്റാഫ്) ആണെന്നും അത് കടുത്ത ഹറാമാണെന്നും കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍മാരെല്ലാം പറഞ്ഞിട്ടുണ്ട്.
അല്ലാഹു പറുന്നു:”ധൂര്‍ത്ത് കാണിക്കരുത്. തീര്‍ച്ചയായും ധൂര്‍ത്തന്‍മാരെല്ലാം പിശാചിന്‍റെ കൂട്ടാളികളായിരിക്കും'(ഇസ്്റാഅ് 26, 27)
മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നത് കാണാം. “നിങ്ങള്‍ ഭക്ഷിച്ചോളൂ, കുടിച്ചോളൂ, അമിതമാക്കരുത്”
ധൂര്‍ത്തന്മാരെ പിശാചിന്‍റെ കൂട്ടാളികളായിട്ടാണ് ഇസ്്ലാം കാണുന്നത്.
അത്യാവശ്യമായ കാര്യങ്ങില്‍ വരെ അമിതമായി പണം ചെലവഴിക്കരുതെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മദീനയില്‍ ഒരു വ്യക്തി തന്‍റെ മുഴുവന്‍ സന്പത്തും ആളുകള്‍ക്ക് വീതിച്ചു കൊടുത്തപ്പോള്‍ അല്ലാഹു ആയത്തിറക്കി” നിങ്ങള്‍ പണം മുഴുവന്‍ ദാനം നല്‍കരുത്. അതുകാരണമായി നിങ്ങള്‍ നിന്ദ്യരായി മാറേണ്ടി വരും’
Answer:
aകേരള സമൂഹവും kധൂർത്തും essay in malayalamj for class 9.m
Explanation:
കേരളീയ സമൂഹം ഇപ്പോൾ അകപ്പെട്ടിരിക്കുന്ന തടവറയാണ് ആർഭാടം. അത് ആവശ്യത്തിനു കവിയുമ്പോൾ ആണ് ധൂർത്തായി മാറുന്നത്. ധൂർത്ത് എന്നത് മനുഷ്യനെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. ഉള്ളവനെ പോലും ഇല്ലാത്തവൻ ആകാൻ ശ്രമിക്കുമ്പോഴാണ് അത് അവനെ കടക്കണിയിലേക്കും അതു മുഖേന ആത്മഹത്യയിലേക്ക് എത്തിക്കുന്നത്. ആവശ്യങ്ങൾക്ക് അനാവശ്യങ്ങൾക്കും വേണ്ടി പണം ധൂർത്തടിക്കുന്ന കേരളീയ സമൂഹത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്. തലമുറകളെ പോലും അത് ഇല്ലാതാക്കുന്നു.
( 2nd paragraph )
സമ്പത്തിനെ എങ്ങനെ ഏതു വഴിയിൽ ചെലവഴിക്കണമെന്ന് നിശ്ചയബോധം ഇല്ലാത്തവരാണ് സമൂഹത്തിൽ ഭൂരിപക്ഷവും. അനാവശ്യമായി പണം ധൂർത്തടിക്കും പാഴാക്കിയും അവസാനം പാപ്പരായി മാറിയവരും നമ്മുടെ ഇടയിൽ കൂടുതലാണ്. കുറച്ചൊക്കെ ആഡംബര ജീവിതം നയിച്ചാലെ സമൂഹത്തിൽ ഉന്നത സ്ഥാനം ലഭിക്കുകയുള്ളൂ എന്ന ദുഷ്ട ചിന്തയിൽ നിന്നുമാണ് ധൂർത്തും അത്യാഗ്രഹം ഉടലെടുക്കുന്നത്. നിയന്ത്രണമില്ലാതെ തീർത്തും ആഡംബര പൂർണമായ ജീവിതവും മലയാളികളുടെ ജീവിതത്തിൽ സാംസ്കാരിക മൂല്യങ്ങളെ ഊറ്റിയെടുക്കുന്നു.
( 3rd paragraph )
ലാളിത്യമായ ജീവിതക്രമങ്ങൾക്കും സാമൂഹ്യ സാംസ്കാരിക മുന്നേറ്റങ്ങൾക്കും നേതൃത്വം നൽകാൻ സാമൂതായിക സംഘടനകൾക്കും കഴിയണം. ആഡംബരത്തിന്റെ വിപരീതമാണ് ലാളിത്യം. ആ ലാളിത്യത്തെ ജീവിതദർശനമായി സ്വീകരിക്കണം.ആഡംബര ജീവിതത്തിന് എതിരായ ലാളിത്യ ജീവിതമാണ് നമ്മൾ മാതൃകയാക്കേണ്ടത്.
ക്ലാസ്സ് 9