India Languages, asked by aswathy123, 1 year ago

സമകാലിക സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന
പ്രശ്നങ്ങള്‍ക് എന്തെല്ലാം പരിഹാരമാര്‍ഗങ്ങളും നിര്‍ദേശിക്കുക..
...essay writing...

Answers

Answered by summiaya1
25
നീതിയാണോ വേണ്ടതെന്ന മൗലിക ചോദ്യം തന്നെ ഇനിയും ഉയര്‍ത്തേണ്ടതുണ്ട്. സമത്വത്തിനു വേണ്ടിയുള്ള മുറവിളിയാണ് നാം നിരന്തരം കേള്‍ക്കുന്നത്. എന്നാലിത് അപ്രായോഗികവും അനീതിയുമാണ്. സമത്വമെന്നത് സ്ത്രീ-പുരുഷ ബന്ധത്തിന്റെ കാര്യത്തില്‍ അശാസ്ത്രീയമാണ്. സ്ത്രീക്ക് സാമൂഹ്യനീതിയാണവശ്യമെന്നതില്‍ തര്‍ക്കമില്ല.
രാഷ്ട്രീയ രംഗത്തേക്കുള്ള സ്ത്രീകളുടെ രംഗപ്രവേശനം ആശാവഹമാണ്. സ്ത്രീകള്‍ക്ക് പലതും ചെയ്യാന്‍ കഴിയും. രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകള്‍ നമ്മുടെ മുന്നിലുണ്ട്. അതേസമയം സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതികൂല സാഹചര്യം കണ്ടില്ലെന്ന് നടിക്കാനാകില്ല. നിരവധി പ്രതിസന്ധികള്‍ക്കിടയില്‍ നിന്നാണ് സ്ത്രീ പ്രവര്‍ത്തിക്കുന്നത്.
പുരോഗമനപരമായ ഒരു ഭാവിയിലേക്ക് പുരുഷന്റെയൊപ്പം സ്ത്രീക്കും കടന്നുകയറേണ്ടതുണ്ട്. അതിന് ഇനിയും ഏറെ ദൂരം മുന്നോട്ടുപോണം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിച്ചു നിന്ന് സ്ത്രീകളുടെ പൊതുപ്രശ്‌നങ്ങള്‍ ഏറ്റെടുത്താലേ പുരോഗതി കൈവരിക്കാനാകൂ. അത്തരമൊരു സാമൂഹ്യ മുന്നേറ്റത്തിനാവശ്യമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
കാനത്തില്‍ ജമീല
ലിംഗനീതി, ലിംഗസമത്വം തുടങ്ങിയ വിഷയത്തിലൂന്നിയുള്ള ചര്‍ച്ചകള്‍ സജീവമാണിപ്പോള്‍. തുല്യതയും നീതിയും ഒന്നല്ല. സ്ത്രീകള്‍ക്ക് നീതിയാണ് വേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ 33 ശതമാനം സംവരണം ഏര്‍പെടുത്തിയതിന് ശേഷമാണ് വീടിനകത്തിരുന്നവര്‍ പുറംലോകം കണ്ടുതുടങ്ങിയത്. സ്ത്രീനീതി സംബന്ധിച്ച് കാലങ്ങളായി ഇവിടെ ചര്‍ച്ചകള്‍ നടക്കുന്നു. എന്നിട്ടും എത്ര അകലയാണിപ്പോഴും നീതി. ത്രിതല പഞ്ചായത്തുകളിലേക്ക് മറ്റ് വഴികളില്ലാത്തതുകൊണ്ട് മാത്രമാണ് സ്ത്രീകളെ കൊണ്ടുവന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് വേണ്ടി ഭാര്യമാരെ രംഗത്തിറക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്. ഭാര്യയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ ഭര്‍ത്താവ് തന്റെ ചിത്രമാണ് ഫഌക്‌സില്‍ വെക്കുന്നത്. വനിതാ സംവരണം 50 ശതമാനമാക്കി ഉയര്‍ത്തിയിട്ടും സ്ത്രീകള്‍ക്ക് ഭരണം നടത്താന്‍ കഴിയാത്ത ഒരു സാഹചര്യമിവിടെയുണ്ട്.
സ്ത്രീകള്‍ക്ക് നീതി നടപ്പാക്കണമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അവരുടെ നീതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വീട്ടില്‍ നിന്നും തുടങ്ങണം. സ്ത്രീകളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുംവിധം മാനസീകമായ ഉദാരത പുരുഷനുണ്ടാകണം. തലയുള്ളപ്പോള്‍ വാലാട്ടേണ്ടന്നാണ് സാധാരണ പറയുന്നത്. ഇത് പുരുഷാധിപത്യത്തെയാണ് സൂചിപ്പിക്കുന്നത്..
33 ശതമാനത്തില്‍ നിന്നും 50 ലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ പ്രാതിനിധ്യം ഉയര്‍ത്തിയത് നീതിയും സമത്വവും ഉറപ്പവരുത്താനാണ്. സ്ത്രീകള്‍ ആര്‍ജ്ജവത്തോടെ രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടതുണ്ട്. സ്ത്രീകളുടെ പൊതുരംഗത്തെ പരിചയ കുറവ് കുടുംബശ്രീ അടക്കമുള്ള സംവിധാനങ്ങളിലൂടെ മാറ്റിയെടുക്കാന്‍ ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. സോണിയാ ഗാന്ധി അടക്കമുള്ള വനിതകള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ തലപ്പത്തുണ്ട്.
Answered by allenjoshua03052005
2

Answer:

Icon of a person: white decorative

Skip to main content

പൂമുഖം

MAIN NAVIGATION

സാമൂഹികം

സാമ്പത്തികം

സാംസ്കാരികം

ഗ്യാലറി

സഹായ ഹസ്തങ്ങൾ

വാർത്തകൾ

ചർച്ചായിടം

സമകാലികം

സമകാലിക സ്ത്രീ മുന്നേറ്റം

വനിതാ മതിൽ

കേരളം കൈവരിച്ച സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങൾ നിലനിർത്തുന്നതിനായി കേരള സർക്കാരിന്റെ പിന്തുണയോടെ 2019 ജനുവരി ഒന്നിന് നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ 620 കി.മീ ദൂരത്തിൽ, നവോത്ഥാന മൂല്യ സംരക്ഷണത്തിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനുമായി സ്ത്രീകൾ കൈകോർത്തുപിടിച്ച് തീർത്ത മതിലാണ് വനിതാ മതിൽ. ആരോഗ്യ മന്ത്രി കെ. കെ. ശൈലജ കാസറഗോഡ് മതിലിന്റെ ആദ്യ കണ്ണിയായും സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് തിരുവനന്തപുരത്ത് മതിലിന്റെ അവസാനത്തെ കണ്ണിയായും അണിനിരന്നു.

സത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുളള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകള്‍ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമായി വനിതാ മതില്‍ മാറിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

പശ്ചാത്തലം

ശബരിമലയിൽ നിലനിന്നിരുന്ന സ്ത്രീ വിവേചനം മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കണ്ടെത്തി സുപ്രീം കോടതി വിധി പ്രസ്താവിച്ചതോടെ കേരളത്തിൽ ചില രാഷ്ട്രീയ സംഘടനകൾ മതാടിസ്ഥാനത്തിലുള്ള വർഗീയ ചേരിതിരിവിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സുപ്രീം കോടതി വിധിക്കെതിരെ അവർ തെരുവിൽ വർഗീയമായി സംഘടിക്കുകയും ശബരിമലയിൽ ഉൾപ്പടെ വർഗീയ ലഹള ഉണ്ടാക്കുന്നതിലേയ്ക്ക് നയിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ കേരളം പതിറ്റാണ്ടുകളായി ആർജ്ജിച്ച മതേതര മൂല്യങ്ങൾ കൈവിട്ടു പോകാതെ സംരക്ഷിക്കേണ്ടതുണ്ടെന്ന തിരിച്ചറിവിൽ കേരള സർക്കാർ സാമൂദായിക സംഘടനകളുടെ യോഗം വിളിക്കുകയും തുടർന്ന് വനിതാ മതിലെന്ന ആശയം ഉയർന്നു വരികയുമായിരുന്നു.

ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ

MORE സമകാലികം

പദ്‌മശ്രീയിലെ പെൺതിളക്കം-മൂഴിക്കൽ പങ്കജാക്ഷി

ശാസ്ത്രത്തിലെ സ്ത്രീകൾ

'സ്ത്രീ അവകാശങ്ങൾ തിരിച്ചറിയുന്ന സമത്വത്തിന്റെ തലമുറയാണ് ഞാൻ'

പദ്‌മശ്രീയിലെ പെൺതിളക്കം - ലക്ഷ്മികുട്ടിയമ്മ

POPULAR OF ALL TIME

പോരാട്ടങ്ങൾ -പത്തിയിൽ പ്രിയദത്ത

ചരിത്രം

ജനകീയ സമരങ്ങളിൽ മലബാറിന്റെ പെൺപാതകൾ.-പത്തിയിൽ പ്രിയദത്ത

കാർത്ത്യായനിയമ്മ

ചരിത്രം

ജനകീയ സമരങ്ങളിൽ മലബാറിന്റെ പെൺപാതകൾ

തൊഴിൽരംഗത്തെ സ്ത്രീജീവിതം

ചരിത്രം

തൊഴിൽരംഗത്തെ സ്ത്രീജീവിതം

മൂഴിക്കൽ

സമകാലികം

പദ്‌മശ്രീയിലെ പെൺതിളക്കം-മൂഴിക്കൽ പങ്കജാക്ഷി

സമകാലികം

ശാസ്ത്രത്തിലെ സ്ത്രീകൾ

സ്ത്രീകളുടെ അവകാശത്തിന് തലമുറകളുടെ തുല്യത

സമകാലികം

'സ്ത്രീ അവകാശങ്ങൾ തിരിച്ചറിയുന്ന സമത്വത്തിന്റെ തലമുറയാണ് ഞാൻ'

പദ്‌മശ്രീയിലെ പെൺതിളക്കം - ലക്ഷ്മികുട്ടിയമ്മ

സമകാലികം

പദ്‌മശ്രീയിലെ പെൺതിളക്കം - ലക്ഷ്മികുട്ടിയമ്മ

പൂമുഖം

കേരളം സാമൂഹിക സാമ്പത്തിക വികസനത്തിന്റെ അതിവേഗ പാതയിലാണ്. ഈ സാമൂഹ്യ മുന്നേറ്റത്തെ ശക്തിപ്പെടുത്താനുള്ള ഒരെളിയ ശ്രമമാണ് ഈ പോർട്ടൽ. സമൂഹത്തിലെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ആശയ വിനിമയത്തിനും നിലപാടുകൾക്കും നയരൂപീകരണത്തിനും ഒക്കെയായി ഒരു ഡിജിറ്റൽ തട്ടകം ഒരുക്കുകയാണ് വനിതാ ശിശു വികസന വകുപ്പും സിഡിറ്റും ചേർന്ന് 'കേരളാ വിമൻ' എന്ന വെബ് പോർട്ടലിലൂടെ. കേരളീയ സ്ത്രീജീവിതത്തിന്റെ വിവിധ ഏടുകൾ അവലോകനം ചെയ്യുന്നതിനൊപ്പം 'കേരളാ സ്ത്രീ, ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയം ചർച്ച ചെയ്യാനുള്ള ഒരു വിശാല ഇടമായി ഈ പോർട്ടൽ നിലകൊള്ളും. സമൂഹത്തിന്റെ നാനാതലങ്ങളിലുള്ള ജനങ്ങൾക്ക് മലയാളിസ്ത്രീയെ അറിയാനുള്ള സമ്പൂർണ വിവര ഉപാധിയാവുക എന്നതാണ് ഇതിന്റെ പ്രഥമ ലക്‌ഷ്യം. അതിനുമപ്പുറം സ്ത്രീകളുടെ മുന്നേറ്റങ്ങളെയും ലിംഗസമത്വപ്രശ്നങ്ങളെയും പോരാട്ടങ്ങളെയും സാമൂഹ്യസാഹചര്യങ്ങളെയും ആവിഷ്കരിക്കുകയും ചെയ്യുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

LATEST

പോരാട്ടങ്ങൾ -പത്തിയിൽ പ്രിയദത്ത

ജനകീയ സമരങ്ങളിൽ മലബാറിന്റെ പെൺപാതകൾ.-പത്തിയിൽ പ്രിയദത്ത

കാർത്ത്യായനിയമ്മ

ജനകീയ സമരങ്ങളിൽ മലബാറിന്റെ പെൺപാതകൾ

തൊഴിൽരംഗത്തെ സ്ത്രീജീവിതം

തൊഴിൽരംഗത്തെ സ്ത്രീജീവിതം

ABOUT PORTAL

പശ്ചാത്തലം

ലക്ഷ്യങ്ങൾ

ഔദ്യോഗിക വിവരങ്ങൾ

ബന്ധപ്പെടേണ്ട നമ്പറുകൾ

തിരയൂ

Enter the terms you wish to search for

Screen Reader

Developed by C-DIT

FOOTER

Privacy Policy Terms of Use Screen Reader

Similar questions