India Languages, asked by zera18, 3 months ago

essay about ലഹരി ഒരു സാമൂഹിക വിഭക്ത് in Malayalam

Answers

Answered by sheluverma28
6

Answer:

how can you send it out to you and your family and friends and family welfare govt of India Today group

Answered by Anonymous
30

Answer:

ലഹരിയുടെ പിടിയില്‍ സമൂഹം അമരുന്നതിന് പ്രധാനകാരണം വ്യക്തികളുടെ ദൗര്‍ബല്യമല്ല മറിച്ച് അവര്‍ ജീവിക്കുന്ന ദുരവസ്ഥകളാണ്. നീതിപൂര്‍വകമായ വികസന മാതൃകകള്‍ ഇല്ലാതെ സമൂഹത്തെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആവില്ല എന്ന് തന്നെയാണ് ലോക രാജ്യങ്ങളുടെ അനുഭവം. ജനപക്ഷ ലഹരിവര്‍ജ്ജന മുന്നേറ്റങ്ങളുടെ പ്രസക്തിയും സാധ്യതയും ആരായേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മനുഷ്യചരിത്രത്തില്‍ മുമ്പൊന്നുമില്ലാത്ത വിധം ഭീതിദമാണ് ആഗോളമയക്കുമരുന്ന് ദുരുപയോഗത്തിന്റെ വര്‍ത്തമാനചിത്രം. ഒരു പകര്‍ച്ചവ്യാധി പോലെ അത് മനുഷ്യനെ ബാധിച്ചിരിക്കുന്നു. പ്രായഭേദമോ ലിംഗഭേദമോ ഇല്ലാതെ എല്ലാവരെയും ഒരുപോലെ ഈ ദുഃശീലം സ്വാധീനിച്ചിട്ടുണ്ട്. അതിന് പരിഷ്‌കൃതമെന്നോ അപരിഷ്‌കൃതമെന്നോ നഗരമെന്നോ നാട്ടിന്‍പുറമെന്നോ വ്യത്യാസമില്ല. ആധുനിക ലോകത്ത് മയക്കുമരുന്ന് കള്ളക്കടത്തിന് ദേശാന്തരവും ആഗോളവുമായ പുതിയ മാനങ്ങള്‍ കൈവന്നിട്ടുണ്ട്. സാമൂഹിക സുസ്ഥിരതയെയും പൊതുജനാരോഗ്യത്തെയും ഉല്പാനദനക്ഷമതയെയും സാമ്പത്തിക വളര്‍ച്ചയേയുമൊക്കെ പ്രതികൂലമായും ഗുരുതരമായും ബാധിക്കുന്ന തരത്തില്‍ മദ്യപാനമടക്കമുള്ള ലഹരി ശീലങ്ങള്‍ വലിയ വെല്ലുവിളിയാണ് നമുക്കിടയില്‍ ഉയര്‍ത്തുന്നത്. ഭൗതികമായ നാശനഷ്ടങ്ങള്‍ക്കു പുറമേ ജനതയുടെ സാംസ്‌കാരികവും ആധ്യാത്മികവുമായ തകര്‍ച്ചയ്ക്കും അതു കാരണമാവുന്നു. ഒരിക്കല്‍ മയക്കുമരുന്നുകള്‍ക്കടിമപ്പെട്ടവര്‍ക്ക് പിന്നീടവയില്‍നിന്നുള്ള മോചനം ദുഷ്‌കരമാണ്. മയക്കുമരുന്നുകളുടെ ഉപയോഗം മൂലം സംഭവിക്കുന്ന നൈതികമായ പതനം തലമുറകളില്‍നിന്നു തലമുറകളിലേക്കു നീണ്ടു പോകുന്ന ഒന്നാണ്.

ലോകമെമ്പാടും ലഹരിക്കെതിരേ നിരവധി പ്രതിഷേധങ്ങളും ബോധവല്ക്കരണങ്ങളും നടക്കുമ്പോഴും ആളുക ള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായാണ് നമുക്കനുഭവം. പ്രബുദ്ധമെന്ന് നാം അഭിമാനിക്കുന്ന കൊച്ചുകേരളവും ഇതിനൊരപവാദമല്ല. വലിപ്പംകൊണ്ട് ചെറുതാണെങ്കിലും മറ്റു സംസ്ഥാനങ്ങള്‍ക്കും വികസ്വരരാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്നവിധം പൊതുവിദ്യാഭ്യാസ രംഗത്തും പൊതുജനാരോഗ്യ രംഗത്തും നാം വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. മാനവവികസന സൂചികയിലും നാം മുന്‍പിലാണ്. എന്നാല്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരിയുപയോഗം കേരളം നേടിയെടുത്തിട്ടുള്ള വികസനത്തിനും പുരോഗതിക്കും സാംസ്‌കാരിക മൂല്യങ്ങള്‍ക്കും കടുത്തവെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നിയമപാലകര്‍ ലഹരി വസ്തുക്കള്‍ പിടികൂടുന്നതിന്റെ വാര്‍ത്തകള്‍ നിത്യേന നാം കാണുന്നു. മയക്കുമരുന്നുകേസുകളുടെ എണ്ണത്തിലും പിടികൂടിയ ഉത്പന്നങ്ങളുടെ അളവിലും അടുത്തകാലത്തു വന്‍ വര്‍ധനയുണ്ടായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 1,64,698 കേസുകളിലായി 1150 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങളാണു സംസ്ഥാനത്തു പിടികൂടിയത്. 2018ല്‍ മാത്രം 79,350 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിടിച്ചെടുത്തത് 650 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍. നമ്മുടെ എക്‌സൈസ് വകുപ്പുകാരുടെ കാര്യക്ഷമത അറിയാവുന്നവര്‍, യഥാര്‍ത്ഥത്തില്‍ നാട്ടില്‍ വിറ്റഴിയുന്ന മയക്കുമരുന്നുകളുടെ എത്രയോ ചെറിയ ഒരു ശതമാനം പോലും പിടിച്ചെ ടുക്കപ്പെടുന്നില്ലെന്നേ വിശ്വസിക്കുകയുള്ളൂ. കളവായി പ്രചരിച്ചുവരുന്ന മയക്കുമരുന്നുകളുടെ പത്തു ശതമാനത്തിലേറെ ഒരു രാജ്യത്തും കണ്ടുകെട്ടാറില്ലെന്നതാണ് പണ്ഡിത മതം.

‘സ്വര്‍ണത്രികോണം’ എന്നറിയപ്പെടുന്ന തായ്ലന്‍ഡ്, ബര്‍മ്മ, ലാവോസ് എന്നീ രാജ്യങ്ങളം ‘സ്വര്‍ണച്ചന്ദ്രക്കല’ എന്നറിയപ്പെടുന്ന ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളുമാണ് ഹെറോയിനും അതുപോലെ കറുപ്പില്‍നിന്നെടുക്കുന്ന പല മയക്കുമരുന്നുകളും ഉല്പാദിപ്പിക്കുന്ന കാര്യത്തില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്നത്. ഈ പ്രദേശങ്ങളില്‍ ഉല്പാദിപ്പിക്കുന്ന ഹെറോയിനും മറ്റ് മരുന്നുകളും ഇന്ത്യയിലേക്കു കടത്തിക്കൊണ്ടുവരുകയും ഇവിടെനിന്നു പാശ്ചാത്യ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുകയും ചെയ്യുന്നു. മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നതിനേക്കാള്‍ കൂടുതല്‍ മയക്കുമരുന്നുകള്‍ ഇന്ത്യക്കകത്ത് ചെലവാകുന്നു. ഈ കള്ളവ്യാപാരം സമര്‍ത്ഥമായും ആസൂത്രിതമായും നടത്തുന്ന കുറ്റവാളികളുടെ ആഗോള ശൃംഘല അനുദിനം വളരുകയാണ്. ഇന്ത്യയിലെ അധോലോകം ഈ കള്ളവ്യാപാരത്തില്‍നിന്നുണ്ടാക്കുന്ന ലാഭം എത്രയെന്നു പറയാനാവില്ല. ഭീകരപ്രവര്‍ത്തകര്‍ക്കും കുറ്റവാളികള്‍ക്കും പുറമേ, പല രാഷ്ട്രീയപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ഈ വ്യാപാരത്തില്‍നിന്നുള്ള ലാഭത്തില്‍ പങ്കുപറ്റുന്നതായി വിശ്വസിക്കപ്പെടുന്നു.

Explanation:

plz mark as brainliest ^_^"

Similar questions