"ആരോഗ്യ പരിപാലനത്തിൽ വ്യായാമത്തിനുള്ള പങ്ക് " essay in 350 words
Answers
Answer:
വ്യായാമവും ആരോഗ്യവും
ഏതു പ്രായക്കാർക്കും വ്യായാമം ആവശ്യമാണ്. ഓരോരുത്തർക്കും അത് വ്യത്യസ്ത രീതിയിലാണു ലഭിക്കുന്നതെന്നുമാത്രം. കുട്ടികൾക്ക് കളികളിലൂടെയാണെങ്കിൽ യുവാക്കൾക്ക്് തൊഴിലിലൂടെയാവാം. മുതിർന്നവർക്ക് ആശ്രയം ചിട്ടയായി പരിശീലിക്കുന്ന വ്യായാമമുറകൾ ആയിരിക്കും.
എങ്ങനെയായാലും ആരോഗ്യം നിലനിർത്തുന്നതിൽ വ്യായാമത്തിന്റെ പങ്ക് ചെറുതല്ല. രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യമെന്ന് പൊതുവേ പറയുമെങ്കിലും മാനസികവും ശാരീരികവും സാമൂഹികവുമായ മികച്ച അവസ്ഥകൂടിയാണിത്.
ഭക്ഷണം, വിശ്രമം, മാനസികോല്ലാസം, വ്യായാമം എന്നീ ഘടകങ്ങളാണ് ആരോഗ്യത്തെ സ്വാധീനിക്കുന്നത്. ചില പ്രത്യേക അസുഖങ്ങൾ ഉള്ളവർ നിർബന്ധമായും ചെയ്യേണ്ട വ്യായാമങ്ങളും ആരോഗ്യം നിലനിർത്താൻ പൊതുവായി ചെയ്യുന്ന വ്യായാമങ്ങളും ഉണ്ട്.
എന്നാൽ, എല്ലാം എല്ലാവർക്കും ചെയ്യാനുള്ളതല്ല. ശരീരസ്ഥിതി, ആവശ്യം, ആരോഗ്യം എന്നിവ കണക്കിലെടുത്താണ് വ്യായാമമുറകൾ പരിശീലിക്കേണ്ടത്.
Explanation:
Hope helps u