India Languages, asked by srerhari2, 5 months ago

പുസ്തകവായന essay in malayalam

Answers

Answered by Anonymous
3

Answer:

ഇന്റർനെറ്റിന്റെയും കമ്പ്യൂട്ടർ അടക്കമുള്ള പുതുതലമുറ സാങ്കേതികവിദ്യകളുടെയും വരവോടെ വായന മരിക്കുന്നതായുള്ള ഭീതി ശക്തമായിത്തീർന്നിരുന്നു. വായന എന്നത് അച്ചടിച്ച പുസ്തകങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും മാത്രം സാധ്യമാകുന്ന ഒന്നാണെന്ന ധാരണയായിരുന്നിരിക്കാം ഈ ആശങ്കയ്ക്ക് കാരണമായത്. യഥാർഥത്തിൽ കമ്പ്യൂട്ടറും മൊബൈൽ ഫോണും ഇന്റർനെറ്റുമെല്ലാം അടങ്ങുന്ന ഡിജിറ്റൽ ലോകം വായനയെ എങ്ങനെയാണ് സ്വാധീനിച്ചത്?പുതിയൊരു പുസ്തകം തുറക്കുമ്പോൾ പുത്തൻ കടലാസിന്റെയും അച്ചടിമഷിയുടെയും മണം ആസ്വദിച്ചുകൊണ്ട് വായനയാരംഭിക്കുന്നതിന്റെ ഗൃഹാതുരത ഇന്ന് കാലഹരണപ്പെട്ടുകഴിഞ്ഞു. അച്ചടിച്ച പുസ്തകത്താളുകളിൽനിന്ന് ഇന്ന് വായന കമ്പ്യൂട്ടറിലേയ്ക്കും മൊബൈൽ ഫോണിലേയ്ക്കും വായനയ്ക്കായുള്ള പ്രത്യേക ഉപകരണങ്ങളിലേയ്ക്കും (ഇ-ബുക്ക് റീഡറുകൾ) വികസിച്ചിരിക്കുന്നു. പുസ്തകം ഇല്ലാതെയായാലും വായന മരിക്കുകയല്ല വളരുകയാണെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. അച്ചടിച്ചതും അല്ലാത്തതുമായ പുസ്തകങ്ങളുടെ പ്രചാരവും വിൽപനയും നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യം ഇതാണ് നമ്മോട് പറയുന്നത്.

പുതിയതലമുറ ഉപകരണങ്ങൾ മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായതോടെ വായനയുടെ ആകാശം വികസിക്കുകയായിരുന്നു. ഇന്റർനെറ്റ് അടക്കമുള്ള വിവര സാങ്കേതികവിദ്യകളും ഉപകരണങ്ങളും വായനയ്ക്ക് പുതിയ ആകാശങ്ങൾ തുറന്നുതരികയാണ് ചെയ്തതെന്ന് കാലം തെളിയിക്കുന്നു. വായനയല്ല, വായനയുടെ പരമ്പരാഗത രീതിയാണ് മാറുന്നതെന്നതാണ് സത്യം.

വായനയല്ല, മാറുന്നത് വായനക്കാർ

വായന എന്ന പ്രക്രിയ ഇപ്പോഴും സജീവമായിത്തന്നെ നിലനിൽക്കുന്നു എന്നുവേണം കരുതാൻ. അതേസമയം, വായനക്കാരുടെ അഭിരുചിയിൽ മാറ്റംവരുന്നുണ്ടാകാം. പുസ്തകം, ആനുകാലികം എന്നിവയിലൂടെ വായനക്കാരൻ ചെന്നെത്തുന്ന ലോകത്തിനേക്കാൾ കൂടുതൽ സമ്പന്നമായ ലോകമാണ് പുതിയ കാലത്ത് ലഭ്യമായിട്ടുള്ളത്. ഇതാണ് പുതിയ കാലത്തെ വായനയുടെ പ്രധാന സവിശേഷതയെന്ന് മലയാളം കമ്പ്യൂട്ടിങ്ങിന്റെ അമരക്കാരിലൊരാളും എഴുത്തുകാരനുമായ ഡോ. മഹേഷ് മംഗലാട്ട് പറയുന്നു. ആ അർഥത്തിൽ വായനയുടെ വ്യാപ്തി പഴയതിനെ അപേക്ഷിച്ച് കൂടുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പുസ്തകം തന്നെ അത്യാവശ്യമല്ലാത്ത, പുതിയ വായനയുടെ ലോകമാണ് സാങ്കേതികത ഒരുക്കിത്തരുന്നത് എന്നതാണ് യാഥാർഥ്യം. ഇന്ന് ലോകമെമ്പാടും പുതിയ പുസ്തകങ്ങൾ പുറത്തിറങ്ങുമ്പോൾത്തന്നെ അതിന്റെ ഇ-ബുക്ക് പതിപ്പുകളും വിപണിയിലെത്തുന്നുണ്ട്. പുസ്തകത്തേക്കാൾ കുറഞ്ഞ വിലയ്ക്ക് അവ ലഭ്യമാകും എന്നതു മാത്രമല്ല ഇ-ബുക്കുകളെ വായന പ്രേമികൾക്ക് പ്രിയങ്കരമാക്കുന്നത്, അതിന്റെ ഉപയോഗ ക്ഷമത കൂടിയാണ്.

ഇ-ബുക്ക് റീഡറുകൾ ഉപയോഗിച്ച് സൗകര്യപ്പെടുമ്പോഴൊക്കെ ഒരാൾക്ക് വായനയുടെ ലോകത്തേയ്ക്ക് പ്രവേശിക്കാനാവുന്നു. നൂറുകണക്കിനു പേജുകളുള്ള ആയിരക്കണക്കിന് പുസ്തകങ്ങൾ ഒരു ഇ-റീഡറിൽ സമാഹരിച്ചുവയ്ക്കാം. വായനാമുറിയിൽ ഇരുന്നു മാത്രമല്ല, പോകുന്നിടത്തൊക്കെ ഈ പുസ്തക ശേഖരം കൊണ്ടുനടന്ന് വായിക്കാം. അക്ഷരങ്ങളുടെ വലിപ്പം, ക്രമീകരണം, വെളിച്ചം തുടങ്ങിയവയൊക്കെ വായനക്കാരന് ക്രമീകരിക്കാനാകുമെന്ന് മാത്രമല്ല, പുസ്തക വായനയുടെ അനുഭവം നൽകുന്ന വിധത്തിൽ പേജുകൾ മറിച്ച് വായിക്കാനും ഇത്തരം ഇ-ബുക്ക് റീഡറുകൾ അവസരമൊരുക്കുന്നു. വികസിത രാജ്യങ്ങളിൽ അച്ചടിച്ച പുസ്തകങ്ങളേക്കാൾ പ്രചാരം ഇത്തരം ഇ-ബുക്കുകൾക്ക് കൈവരുന്നത് അതുകൊണ്ടുകൂടിയാണ്.

Similar questions