India Languages, asked by parvathyAjit, 4 months ago

വൃദ്ധ സദനങ്ങൾ ഇന്നിൻ്റെ ആവശ്യമോ essay in malayalam.... plz give the answer..​

Answers

Answered by jha60617
5

Answer:

ഓർക്കുക, നമ്മളും വൃദ്ധരാവും

By: ഡോ. സുരേഷ്‌കുമാർ

11 May 2016, 12:26 AM IST

വാർധക്യമെന്നത് ചിലർക്കുമാത്രംവരുന്ന ഒരവസ്ഥയല്ല. ഈ ഭൂമിയിൽപ്പിറന്ന എല്ലാ മനുഷ്യരും നടന്നടുക്കുന്നത് അങ്ങോട്ടുതന്നെയാണ്. എന്നാൽ, പുതിയകാലത്തെ മനുഷ്യർ ഇത് സൗകര്യപൂർവം മറക്കുകയാണ്. നമ്മുടെ വൃദ്ധസദനങ്ങളിൽ പെരുകുന്ന മുഖങ്ങൾ ഇതിനുദാഹരണമാണ്. സ്നേഹത്തോടെ വൃദ്ധരെ ചേർത്തുപിടിക്കാതെ പുറന്തള്ളുന്നവർ ഓർക്കുക: നിങ്ങളും ഒരുനാൾ...

സാന്ത്വനം

ഇത് വായിക്കുന്നവരിൽ എത്ര പേർ കോഴിക്കോട് വൃദ്ധസദനം സന്ദർശിച്ചിട്ടുണ്ടാവും എന്നറിയില്ല. വല്ലപ്പോഴും ഒരു ആശുപത്രിയോ മാനസികാരോഗ്യ കേന്ദ്രമോ വൃദ്ധസദനമോ സന്ദർശിക്കുന്നത് ജീവിതത്തിൽ കുറേക്കൂടി യാഥാർഥ്യബോധം ഉണ്ടാവാൻ സഹായകമാണ് എന്നാണു പലരും പറയുന്നത്. വെള്ളിമാടുകുന്നിലുള്ള വൃദ്ധസദനത്തിൽ ഇപ്പോൾ 77 അന്തേവാസികളുണ്ട്. 37 സ്ത്രീകളും 40 പുരുഷന്മാരും. കുറേപ്പേർ കാര്യമായി ബന്ധുക്കളാരും ഇല്ലാത്തവരാണ്. ബാക്കിയുള്ളവർ ഉത്തരവാദിത്വമേൽക്കാൻ ബന്ധുക്കൾക്ക് താത്പര്യമില്ലാത്തവരും. എല്ലാവരും എന്തെങ്കിലുമൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണ്. ചിലർക്കെങ്കിലും മറവിരോഗമുണ്ട്. അവഗണിക്കപ്പെട്ട വാർധക്യത്തിന്റെ ഒരു പരിച്ഛേദം എന്നുവേണമെങ്കിൽ പറയാം. നമ്മുടെ നാട്ടിൽ ഇങ്ങനെ സ്ഥാപനങ്ങളിലും പുറത്തുമായി പരിചരണമില്ലാതെ ജീവിക്കുന്ന വൃദ്ധ ജനങ്ങളുടെ എണ്ണം കൂടിവരികയാണ്. പരിചരണം ആവശ്യമുള്ളവരുടെ എണ്ണം കൂടുന്നതോടൊപ്പം പരിചരിക്കാനുള്ള ആളുകളുടെ എണ്ണം കുറയുന്നതാണ് പ്രധാനകാരണം. ഒരു സമൂഹം എന്ന നിലയിൽ മലയാളിയുടെ പ്രായം കുടിവരികയാണ് എന്നതുതന്നെ കാര്യം. ഇത് ഒരുവശം.ഇന്നത്തെ തലമുറ പണ്ടുള്ളവരേക്കാളും കൂടുതൽക്കാലം ജീവിക്കുന്നുണ്ട്. പക്ഷേ, ഈ 'അധിക വർഷങ്ങൾ' നമുക്ക് െെകയിൽ വരുന്നത് വാർധക്യകാലത്തായതുകൊണ്ട് സ്വാഭാവികമായും വേണ്ടത്ര ഉപയോഗപ്പെടാറില്ല. നീട്ടിക്കിട്ടിയ ഈ അധികകാലം മിക്കവാറും രോഗപീഡയും ദാരിദ്ര്യവും അരക്ഷിതത്വവും ഏകാന്തതയുമായിട്ടൊ ലക്ഷ്യ ബോധമില്ലാത്ത ഒരു അനിശ്ചിത വിശ്രമകാലമായിട്ടോ തീർന്നു പോവുന്നതാണ് അനുഭവം.

55 വയസ്സിൽ പെൻഷൻപറ്റി പിന്നെ ഒരു 25-30 വർഷം ഗതകാല പ്രതാപത്തിന്റെ ഓർമകളിൽ പഴയ നേട്ടങ്ങൾ ഓർത്തും പറഞ്ഞും കഴിച്ചു കൂട്ടുന്ന ഒട്ടനവധി ആളുകളെ നമുക്കെല്ലാം അറിയാം. കൂടുതൽ കാലം ജീവിക്കുന്ന ഒരു രീതിയുമായി ഒരു സമൂഹം എന്ന നിലയിൽ നമ്മൾ ഇനിയും അഡ്ജസ്റ്റ് ചെയ്തു കഴിഞ്ഞിട്ടില്ല എന്നുവേണം കരുതാൻ. അറുപതു വയസ്സിനുശേഷം 'അധികമായി കിട്ടിയ' പത്തിരുപത് വർഷങ്ങൾ അധികം മലയാളികളും വിശേഷിച്ചൊന്നും ചെയ്യാതെ അങ്ങ് തള്ളിനീക്കുകയാണ് പതിവ്.

പ്രായം കണക്കിലെടുക്കാതെ ഊർജസ്വലരായി പ്രവർത്തിക്കുന്നവരോട് അടങ്ങി ഒതുങ്ങി വീട്ടിലിരിക്കാൻ ഉപദേശിക്കാനും നമ്മൾ മറക്കാറില്ല. ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ കേരളത്തോട് സമാനമായ പല രാജ്യങ്ങളും പെൻഷൻപ്രായം കൂട്ടിയും ഒഴിവാക്കിയും മറ്റും ഒരു ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന കാലത്താണ് ഇവിടെ ഇങ്ങനെ.

കേരളത്തിന്റെ ആകെ ജനസംഖ്യയിൽ 60 വയസ്സിൽ കൂടുതൽ ഉള്ളവർ ഇന്ന് 40 ലക്ഷത്തിൽ അധികം വരും. പ്രായമായവരോടുള്ള അവഗണന ഇപ്പോഴത്തെ തലമുറയുടെ നിലപാടിന്റെ പ്രശ്നമാണെന്നും പ്രായമായവർക്കൊക്കെ പണ്ട് കാര്യമായ പരിഗണന കിട്ടിയിരുന്നു എന്നുമൊക്കെ പലരും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ, കഴിഞ്ഞകാലത്ത് നമ്മുടെ സമൂഹത്തിൽ പ്രായമായവരുടെ എണ്ണം വളരെ കുറവായിരുന്നു എന്ന് നാം മറന്നു കൂട. വലിയൊരുവിഭാഗം കേരളീയർ വാർധക്യകാലംവരെ ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നു തലമുറയിലധികം കാലം ആയിട്ടില്ല എന്നതാണു വാസ്തവം.

ഇന്ന് മലയാളിയുടെ ശരാശരി ആയുർദൈർഘ്യം 74 വയസ്സിൽ കൂടുതലാണ്. 2050 ഓടെ ഇത് 83 വയസ്സിനു മുകളിലെത്തും. ഭൂരിഭാഗം ആളുകളും 50 വയസ്സിനു മുമ്പ് മരിച്ചു പോവുന്ന ഒരു കാലത്തുനിന്നും ഭൂരിഭാഗംപേരും 60 വയസ്സ് പിന്നിടുന്ന ഒരു കാലത്തിലേക്ക് മലയാളി എത്തിപ്പെട്ടിട്ട് അധിക കാലമായിട്ടില്ല. നമ്മുടെ ശരാശരി ആയുർദൈർഘ്യം 1930-ൽ വെറും 30 വയസ്സും 1940-ൽ 36 വയസ്സുമായിരുന്നു. സ്വാതന്ത്ര്യം കിട്ടുന്നകാലത്ത് മലയാളിയുടെ ശരാശരി ആയുർദൈർഘ്യം കഷ്ടിച്ച് 40 വയസ്സായിരുന്നു.

ഇന്നത്തേതുപോലെ ജീവിത ദൈർഘ്യം കൂടുകയും ജനനനിരക്ക് കുറയുകയുംചെയ്യുക എന്നാൽ സ്വാഭാവികമായും സമൂഹത്തിൽ വൃദ്ധ ജനങ്ങളുടെ ശതമാനം വർധിക്കുക എന്നാണ് അർഥം. ഇതോടനുബന്ധിച്ച പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് നമ്മുടെ മുമ്പിൽ ഉയർന്നുവരുന്ന പുതിയ പ്രതിസന്ധിയാണ്. അതുകൊണ്ടു തന്നെ ഇതിനു ക്രിയാത്മകമായി പുത്തൻ പ്രതിവിധികൾ തേടേണ്ടതായിട്ടുണ്ട്. കുടുംബാംഗങ്ങളെ മാത്രം ആശ്രയിച്ചു കൊണ്ടുള്ള ഉത്തരങ്ങൾക്കു പകരമായി അയൽകൂട്ടങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഉത്തരങ്ങളാവും കൂടുതൽ പ്രായോഗികം എന്നുതോന്നുന്നു. പരിചരണം ആവശ്യമുള്ളവർക്ക് സാമൂഹികമായ പരിരക്ഷയും സുരക്ഷാവലയവും സൃഷ്ടിച്ചെടുക്കുന്നതിൽ ആരോഗ്യമുള്ള വൃദ്ധജനങ്ങളുടെ പങ്കിന്റെ സാധ്യതകൾകൂടി ആരായേണ്ടതായുണ്ട്.

ഇതൊന്നും എവിടെയോ ഉള്ള ഏതോ ചില വയോജനങ്ങളുടെ മാത്രം പ്രശ്നമായി കരുതേണ്ടതില്ല. നമ്മളെല്ലാവരും വാർധക്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നവരും ഭാവിയിൽ വയോധികരാകാൻ സാധ്യതയുള്ളവരും തന്നെയാണല്ലോ. ഇപ്പോൾ ഊറ്റംകൊള്ളുന്ന യുവത്വമോ ആരോഗ്യമുള്ള മധ്യവയസ്സോ ഒന്നും കാലാകാലം നിലനിൽക്കുന്നതുമല്ല. ഈ ഒരു തിരിച്ചറിവാണു പ്രാഥമികം.

(കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ മുൻ ഡയറക്ടറാണ് ലേഖകൻ

Answered by AngelAnnaMonson
2

Answer:

Teacher paranjathu achanammamar enthu kondanu anatharakunnathu

Similar questions