India Languages, asked by adithyanvs960, 9 months ago

essay on Malayala sahithyam paristhithiyum​

Answers

Answered by MrSmartGuy1729
2

Answer:

ഹലോ മലയാളീ ചുങ്ക Happy ഓണം

Explanation:

വിശ്വപ്രകൃതിയെ അതിന്റെ സമസ്ത സൗന്ദര്യത്തോടും കൂടി ആവിഷ്കരിക്കുക എന്നത് ഏതൊരു സാഹിത്യശാഖയ്ക്കും കനത്ത വെല്ലുവിളിയാണ്. കാരണം എത്ര ശ്രമിച്ചാലും എന്തെങ്കിലും ദൃഷ്ടിയില്‍പ്പെടാത്തവ ഉണ്ടാകും. എന്നാല്‍, മലയാളകവിതയില്‍, പച്ചപിടിച്ചും പുളഞ്ഞൊഴുകിയും പൂത്തുല്ലസിച്ചും പുളകംപുതച്ചും വിലസുന്ന പരിസ്ഥിതി ദര്‍ശനം അനുഗ്രഹമായിത്തന്നെ ഇപ്പോഴും നിലകൊള്ളുന്നുണ്ട്. ഈ പാരിസ്ഥിതികാവബോധത്തിന്റെ പച്ചക്കുന്നുകള്‍ക്ക് ചാര്‍ത്തിക്കൊടുത്ത മഞ്ഞണിപ്പൊന്നാടയാണ് ഡോ. ആനന്ദ് കാവാലം രചിച്ച "മലയാളകവിതയും പരിസ്ഥിതിയും' എന്ന പഠനഗ്രന്ഥം. പന്ത്രണ്ടധ്യായങ്ങളിലായി വിഷയങ്ങളുടെ ഗൗരവം അനുസരിച്ച് അവയെ ക്രമപ്പെടുത്തിക്കൊണ്ട് സൂക്ഷ്മതയോടെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. പരിസ്ഥിതി സൗന്ദര്യശാസ്ത്രവും ദര്‍ശനവും, നാടന്‍പാട്ടുകളിലെ പരിസ്ഥിതി, മണിപ്രവാള കാവ്യങ്ങളിലെ പ്രകൃതിസാന്നിധ്യം, മധ്യകാലഘട്ടത്തിലെ ജൈവാവിഷ്കാരം, കവിത്രയത്തിന്റെ കാലം, യോഗാത്മക കവിതകളിലെ ജൈവദര്‍ശനം, പാരിസ്ഥിതിക വീക്ഷണവും വികസന സങ്കല്‍പ്പവും, കാല്‍പ്പനിക ഭാവുകത്വവും പ്രകൃതിയും, ജൈവദര്‍ശനത്തിലെ വൈവിധ്യങ്ങള്‍, ആധുനികോത്തര കാലഘട്ടം, പാരിസ്ഥിതിക സ്ത്രീവാദവും മലയാള കവിതയും, പുതിയകാലം- കവിത- പരിസ്ഥിതി ഇത്തരത്തിലാണ് വിന്ന്യസിച്ചിരിക്കുന്നത്.നമ്മുടെ ജീവിതശൈലിയുമായി നാഭീനാള ബന്ധമുള്ളതാണല്ലോ പരിസ്ഥിതി. സമകാലിക സമൂഹത്തില്‍ പാരിസ്ഥിതിക ദര്‍ശനത്തിന് പുതിയ മാനങ്ങള്‍ കൈവരികയും വിശേഷേണ അതിനെക്കുറിച്ച് ഗൗരവചര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഇത് വേദകാലഘട്ടം മുതല്‍ക്കേ ഇവിടെ ഉണ്ടായിരുന്നു എന്ന് പുതിയ തലമുറയിലെ പഠിതാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമോ എന്നത് സംശയമാണ്. "അല്ലയോ ഭൂമീ ഞാന്‍ നിന്നില്‍നിന്നെടുക്കുന്നതെന്തോ അത് വേഗം മുളച്ചുവരട്ടെ. പരിപാവനയായവളേ ഞാനൊരിക്കലും നിന്റെ മര്‍മ്മങ്ങളെ, നിന്റെ ഹൃദയത്തെ, പിളര്‍ക്കാതിരിക്കട്ടെ' എന്ന് അഥര്‍വവേദം പ്രാര്‍ഥിക്കുന്നു. വ്യത്യസ്ത കാലഘട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ അക്കാലത്തെ പാരിസ്ഥിതിക അവബോധത്തെയും അന്നു നിലനിന്നിരുന്ന ആചാരങ്ങളിലധിഷ്ഠിതമായ പാരിസ്ഥിതിക ദര്‍ശനത്തെയും തികഞ്ഞ ഗവേഷണപാടവത്തോടെയാണ് ഡോ. ആനന്ദ് കാവാലം സമീപിച്ചിരിക്കുന്നത്. "കവിത്രയത്തിന്റെ കാലം' എന്ന അധ്യായം വിശേഷിച്ചും

ഇതിനുദാഹരണമാണ്.

സന്തോഷത്തിന്റെ ഓണം ഉണ്ടാവട്ടെ

Similar questions