Political Science, asked by olanicetomeetU, 10 months ago

essay on S K Pottekatt in Malayalam

Answers

Answered by aisha1411
1

1913 മാർച്ച് 14 കോഴിക്കോട് ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂളിലാണ് നടത്തിയത്. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ 1937-1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.

കഥ പ്രസിദ്ധപ്പെടുത്തുന്നത്. സാമൂതിരി കോളേജുമാഗസിനിൽ വന്ന രാജനീതി എന്ന കഥയായിരുന്നു അത്. 1929-ൽ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തിൽ മകനെ കൊന്ന മദ്യം എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി. 1931-ൽ എറണാകുളത്തുനിന്നു മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയിൽ ഹിന്ദുമുസ്ലിംമൈത്രി എന്ന കഥയും പുറത്തുവന്നു. തുടർന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യത്തെ നോവൽ നാടൻപ്രേമമാണ്. 1939-ൽ ബോംബേയിൽ വച്ചാണ് ഇതെഴുതിയത്. ഒരു തെരുവിന്റെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1962), ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1973), സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡും (1977), ജ്ഞാനപീഠ പുരസ്കാരവും (1980) ലഭിച്ചു. മലയാള സാഹിത്യത്തിലെ ഒരു വലിയ പ്രതിഭ ആയിരുന്നു.

Answered by angeltomarl1234
0

Answer:സഞ്ചാരസാഹിത്യത്തിനു് അർത്ഥപൂർണ്ണമായ ഒരു മുഖം നൽകുകയും അതിനെ ജനലക്ഷങ്ങളുടെ പ്രിയതരമായ ഒരു സാഹിത്യശാഖയാക്കുകയും ചെയ്ത മഹാനായ സാഹിത്യകാരനാണു് ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാടു് എന്ന എസ്.കെ.പൊറ്റക്കാടു്. സഞ്ചാര സാഹിത്യകാരൻ എന്നതിനോടൊപ്പം, അല്ലെങ്കിൽ അതിലുമേറെ, ഔന്നത്യം നിറഞ്ഞ ഒരു നോവലിസ്റ്റും കഥാകാരനും തിരക്കഥാകാരനും രാഷ്ട്രീയസാമൂഹ്യപ്രവർത്തകനും ഒക്കെ ആയിരുന്നു അദ്ദേഹം. മലയാളത്തിലേക്കു് ജ്ഞാനപീഠപുരസ്കാരം രണ്ടാമതു കൊണ്ടുവന്ന മഹദ്‌വ്യക്തിത്വം. ആദ്യമായി തെരഞ്ഞെടുപ്പിൽ നേരിട്ടു് പങ്കെടുത്തു വിജയംവരിച്ച കേരളത്തിലെ ആദ്യസാഹിത്യകാരൻ. അങ്ങനെ ബഹുമുഖമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും വ്യക്തിത്വവും സംഭാവനകളും. ഈ വർഷം (2013ൽ) അദ്ദേഹത്തിന്റെ ജന്മശതാബ്ദി കൊണ്ടാടുകയാണു്.

ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്ന പൊറ്റെക്കാടു് കുഞ്ഞിരാമന്റെയും മുണ്ടയോടു് ചാലിൽ കുട്ടൂലിയുടെയും മകനായി 1913 മാർച്ച് 14നു് കോഴിക്കോട്ടായിരുന്നു അദ്ദേഹം ജനിച്ചതു്. കോഴിക്കോടു് നഗരം സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം, അതിനു ശേഷം കോഴിക്കോടു് ചാലപ്പുറം ഗണപതി സ്കൂളിലും സാമൂതിരി സ്കൂളിലുമായി സ്കൂൾ പഠനം. 1930ൽ സിക്സ്ത് ഫോം പാസ്സായ അദ്ദേഹം പിന്നീടു് കോഴിക്കോടു് സാമൂതിരി കൊളേജിൽ നിന്നും ഇന്റർമീഡിയറ്റും നേടിയ ശേഷം കോഴിക്കോട്ടെ നാഷണൽ

Explanation: S. K. Pottekkatt was born on March 14, 1913 in Calicut (Kozhikode) to Kunjiraman Pottekkat, an English school teacher and his wife, Kittuli.[1] After early schooling at Ganapath School, he matriculated from Zamorin's High School in Calicut in 1929 and passed the intermediate examination from Zamorin's Guruvayurappan College, Calicut in 1934 but could not find a job for three years, a period which he utilised for studying classics from Indian and western literature. In 1937, he joined Calicut Gujarati School as a teacher where he taught for almost three years.[2] He was involved with activities of the Indian National Congress and attended the Tripuri session of 1939 for which he resigned from the job as the school authorities did not allow him leave of absence. Subsequently, he moved to Bombay and Lucknow where he stayed until 1945, doing many jobs.[1] After returning to Kerala in 1945, he traveled to many parts of India and went on his first overseas tour in 1949 when he visited Africa, Switzerland, Italy, Germany, France and England. In 1952, he again went overseas to visit Ceylon, Malaya, and Indonesia.[2]

Pottekkatt married Jayavalli in 1950 and the couple had two sons and two daughters. His wife died in 1980 and two years later, he suffered a paralytic stroke in July 1982, and he died on August 6, 1982 in a private hospital in Calicut.

Similar questions