Globalization Malayalam essay
Answers
Hlo mate..
Globalization :-
the process by which businesses or other organizations develop international influence or start operating on an international scale.
Academic literature commonly subdivides globalization into three major areas:
- economic globalization,
- cultural globalization, and
- political globalization.
The World Bank reports that integration with global capital markets can lead to disastrous effects, without sound domestic financial systems in place. Furthermore, globalized countries have lower increases in government outlays and taxes, and lower levels of corruption in their governments.
Explanation:
സാമ്പത്തിക, സാമൂഹിക, സാങ്കേതിക, സാംസ്കാരിക , രാഷ്ട്രീയ മണ്ഡലങ്ങളിൽ ലോകത്തിലെ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധനമാണ് ആഗോളവത്കരണം. പലപ്പോഴും മറ്റുമണ്ഡലങ്ങളിലേക്കാളും ഉപരിയായി സാമ്പത്തിക മേഖലകളിലുള്ള ഒത്തുചേരലാണ് ആഗോളവത്കരണം പ്രതിനിധീകരിക്കുന്നത്.ആഗോളവത്കരണം ഒന്നിലധികം ഉപവിഷയങ്ങളാൽ നയിക്കപ്പെടുന്ന ഒരു പ്രവർത്തനമാണ്. കൂടുതൽ പരസ്പര സാമ്പത്തിക സഹായം, സാംസ്കാരികമായ പരസ്പര സ്വാംശീകരണം, വിവര സാങ്കേതിക വിദ്യയുടെ അതിപ്രഭാവം, ആഗോള രാഷ്ട്രീയം ലോകത്ത് ചെലുത്തുന്ന സ്വാധീനം മുതലായവയൊക്കെ ആഗോളവത്കരണത്തിനു കാരണമാവുകയോ ആഗോളവത്കരണം അവയ്ക്ക് കാരണമാവുകയോ ചെയ്യുന്നു. ആഗോളവത്കരണത്തിന്റെ ഫലമായി രാജ്യങ്ങളുടെ നില സാമ്പത്തികമായി മെച്ചപ്പെടാറുണ്ടെങ്കിലും, അതോടൊപ്പം സാമൂഹികമായ അസന്തുലിതയും, ദാരിദ്ര്യവും കൂടിവരികയും ചെയ്യുന്നു.
ഭൂമിശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികവികസനം, ഭാഷ, സംസ്കാരം എന്നീ മാനദണ്ഡങ്ങളുടെയടിസ്ഥാനത്തിൽ ലോകരാഷ്ട്രങ്ങളെ തരംതിരിക്കാം. എന്നാൽ ആഗോളവത്കരണം എന്ന പ്രതിഭാസം ഇന്ന് ഈ തരംതിരിവുകളെ ഇല്ലാതാക്കിയിരിക്കുന്നു. ഇന്ന് പരസ്പരബന്ധങ്ങളിലൂടെ സമാനതയുള്ള ഒരു ലോകസമൂഹവും ആഗോളക്രമവും ഉണ്ടായിരിക്കുന്നു. അവ അതിരുകളില്ലാത്ത ഒന്നുമാണ്. വ്യാപാരം, ധനകാര്യം, ഉത്പാദനം, വിതരണം, ഗതാഗതം, വിജ്ഞാനം, വിവരസാങ്കേതികവിദ്യ, വിനോദം, വിനോദസഞ്ചാരം എന്നീ മേഖലകളും അവയിൽ പ്രവർത്തിക്കുന്ന ശക്തികളും ലോകമെമ്പാടുമുള്ള രാജ്യങ്ങളെയും സമൂഹങ്ങളെയും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നു. പുതിയ വിപണികൾ, പുതിയ ഉപാധികൾ, പുതിയ അഭിനേതാക്കൾ (New Markets,New Tools,New Actor) എന്നിവയാണ് ആഗോളവത്കരണത്തിന്റെ മുഖമുദ്ര.
ചരക്കുകൾ, സേവനങ്ങൾ എന്നിവയുടെ വിപണി ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിക്കുന്നു. ലോകത്തിന്റെ ഒരു ഭാഗത്ത് രാത്രിസമയമായതുകൊണ്ട് വിപണി അടയ്ക്കുമ്പോൾ, മറുഭാഗത്ത് പകൽസമയമായതുകൊണ്ട് വിപണി തുറന്നു പ്രവർത്തിക്കുന്നു. സ്വർണവിപണി, ഓഹരിവിപണി എന്നിവയ്ക്ക് ഉറക്കമില്ല എന്ന് വേണമെങ്കിൽ പറയാം. ഏതുരാജ്യത്തുള്ളവർക്കും ലോകവിപണിയിൽനിന്നും ക്രയവിക്രയങ്ങളിൽ ഏർപ്പെടാം. ഇതിനെ സഹായിക്കുന്നതാണ് പുതിയ ഉപാധികൾ. മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഫാക്സ്, മാധ്യമ നെറ്റ്വർക്കുകൾ, ടെലിവിഷൻ ചാനലുകൾ, പത്രങ്ങൾ, റേഡിയോ എന്നിവ ശ്രദ്ധേയമായ പുരോഗതിയാണ് ഉണ്ടാക്കിയിട്ടുള്ളത്. പുതിയ അഭിനേതാക്കൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ആഗോളക്രമത്തിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരായ പുതിയ അഭിനേതാക്കൾ എന്നാണ്. പണ്ടുകാലത്ത് പ്രധാന തീരുമാനങ്ങളൊക്കെ സ്റ്റേറ്റ് തന്നെയെടുത്തിരുന്നു. ഇന്ന് സ്റ്റേറ്റിനെ പിൻസീറ്റിലാക്കി അവിടെ വിപണിശക്തികളെയും മൂലധനത്തെയും സ്വകാര്യമേഖലയെയും പ്രതിഷ്ഠിച്ചിരിക്കുകയാണ്. അവരെ സഹായിക്കാനായി അന്താരാഷ്ട്രനാണയനിധി, ലോകബാങ്ക്, ലോകവ്യാപാരസംഘടന, മൾട്ടിനാഷണൽ കമ്പനികൾ, ട്രാൻസ് നാഷണൽ കമ്പനികൾ, ഗവൺമെന്റിതര സംഘടനകൾ, സിവിൽ സമൂഹങ്ങൾ എന്നിവയാണ് ആഗോളവത്കരണത്തിന്റെ ഭാഗമായി മുൻനിര തീരുമാനങ്ങൾ എടുക്കുന്നത്.
ഇവയൊക്കെ സാധൂകരിക്കാനും പുഷ്ടിപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടു പുതിയ നിയമങ്ങൾ, മാനദണ്ഡങ്ങൾ, ചുമതലകൾ എന്നിവകൂടി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ബൌദ്ധികസ്വത്ത്, ബാങ്കിങ്, ഇൻഷുറൻസ്, സേവനങ്ങൾ, തൊഴിൽ, പരിസ്ഥിതി, രാജ്യാന്തരഭീകരവാദഭീഷണി, മനുഷ്യാവകാശം, ശിശുവേല, സ്ത്രീപുരുഷബന്ധങ്ങൾ, ആരോഗ്യം, കാർഷികവിളകളെ സംബന്ധിച്ച മാനദണ്ഡങ്ങൾ, ഭരണക്രമത്തിലും നടത്തിപ്പിലും വേണ്ട സുതാര്യത എന്നിങ്ങനെ സമസ്തമേഖലകളിലും നേഷൻ സ്റ്റേറ്റുകൾക്കുണ്ടായിരുന്ന സ്വാതന്ത്ര്യം ആഗോളവത്കരണത്തിന്റെ ഫലമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ചും പുത്തൻ ഗാട്ട്കരാറിന്റെ ഫലമായി ലോകവ്യാപാരസംഘടന നിലവിൽവന്ന് പ്രവർത്തനം ആരംഭിച്ചതിനുശേഷം. ആഗോളവത്കരണം എന്ന പ്രതിഭാസത്തെ, എതിർക്കുന്നവരാണ് ലോകവ്യാപാരസംഘടനയെയും എതിർക്കുന്നത്. ആ എതിർപ്പുകൾ സിയാറ്റിലിലും, ദോഹയിലും, ദാവോസിലും, സിംഗപ്പൂരിലും മറ്റും നഗരവീഥികളിൽ ജനരോഷത്തിന്റെ ജ്വാലകളുയർത്തി. ആഗോളവത്കരണം എന്ന പ്രതിഭാസത്തിന്റെ സ്വഭാവം പരിശോധിച്ചാൽ ഇതിന്റെ കാരണം മനസ്സിലാക്കാം.