I want a good Malayalam essay which is easy
Answers
Answer:
I don't know the Malayalam language
Answer:
Hi
സമൂഹ മാധ്യമങ്ങളും വിദ്യാർദികളും
പുസ്തകങ്ങളിലൂടെയും റേഡിയോയിലൂടെയും പത്രങ്ങളിലൂടെയുമൊക്കെ വിജ്ഞാനം ആർജിച്ചിരുന്ന ഒരു പഴയ തലമുറ നമ്മുക്കുണ്ടായിരുന്നു. നേരായ വിദ്യ തേടി, നേരായ പാതയിൽ സഞ്ചരിച്ച് ശരിയായ ലക്ഷ്യത്തിലെത്തിച്ചേർന്നിരുന്ന ആ പഴയ തലമുറയുടെ കാഴ്ച്ചപ്പാടുകൾ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മാറി മാറി വരുന്ന ടെലിവിഷൻ ചാനലുകളുടെ കാലവും കടന്ന് ഹൈടക്ക് സംവിധാനങ്ങളുള്ള മാധ്യമ സംസ്ക്കാരത്തിലേക്ക് ഇന്ന് എത്തിയിരിക്കുന്നു നമ്മുടെ പുതു തലമുറ. ഇനി കുതിച്ചു ചാട്ടം എവിടേക്കാണ് ? നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
സെൽ ഫോണും കംപ്യൂട്ടറും ലാപ്ടോപ്പുമൊക്കെ കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യുന്ന ആധുനിക തലമുറയ്ക്ക് അവയില്ലാത്ത ലോകം സങ്കൽപ്പിക്കാൻ പോലും കഴിയില്ല. പുതുതായി എത്തുന്ന ഹൈടക്ക് സംവിധാനങ്ങളെ രണ്ടു കൈയും നീട്ടി സ്വാഗതം ചെയ്യുകയാണ് ഇന്നത്തെ സൈബർ തലമുറ.
അകലങ്ങളെ ഇല്ലാതാക്കുന്ന, ബന്ധങ്ങൾ വളർത്തിയെടുക്കുന്ന മൊബൈൽ ഫോൺ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നായിത്തീർന്നിരിക്കുന്നു. ക്യാമറ, ഇന്റർനെറ്റ്, ജി.പി.എസ് സംവിധാനം ഇവയെല്ലാം ഇന്ന് സെൽഫോണുകളിൽ ലഭ്യമാണ്. യാത്രയിൽ ഉപയോഗിക്കാം എന്ന നിലയിൽ അതിന്റെ ഉപയോഗം നന്നാണ്.
എന്നാൽ നമ്മുടെ വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്നതിൽ മൊബൈൽഫോണുകൾ മുന്നിലാണ് എന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്. യു.പി. ക്ലാസുകൾ മുതൽ ഒളിച്ചും അല്ലാതെയും മൊബൈൽഫോൺ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം ഇന്ന് വർധിച്ചിരിക്കുന്നു. ആകർഷിക്കുന്നതെന്തും സ്വന്തമാക്കാനുള്ള മോഹം ഉള്ളിൽ വളരുന്ന കൗമാരപ്രായക്കാരെ ഇതിന്റെ ഉപയോഗം വഴി തെറ്റിക്കുന്നു.