Social Sciences, asked by shymamadhuav, 8 months ago

Importance of Ozone
day-speech in
malayalam​

Answers

Answered by remysuresh3006
2

മനുഷ്യൻ കൃത്രിമമായി നിർമിക്കുന്ന രാസവസ്തുക്കളാണ് ഓസോൺ പാളിയെ നശിപ്പിക്കുന്നത്. ഓസോണിനെ നശിപ്പിച്ച് ആൾട്രാവയലറ്റിനെ സ്വീകരിക്കുന്ന വികസനമാണ് നാം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് സാരം.

സൂര്യനാണ് ഭൂമിയുടെ ഊർജസ്രോതസ്സ്. പ്രപഞ്ചത്തിലെ വിദൂരനക്ഷത്രങ്ങളിൽനിന്നും പ്രകാശരശ്മികളെത്തുന്നുണ്ടെങ്കിലും, സൂര്യനിൽനിന്ന് തന്നെയാണ് ഏറ്റവുമധികം ഊർജം നമുക്ക് ലഭിക്കുന്നത്.

ഇങ്ങനെ സൂര്യനിൽനിന്നെത്തുന്ന രശ്മികളാണ് ഭൂമിയിൽ ജീവൻ നിലനിർത്തുന്നതെങ്കിലും, ചില രശ്മികൾ ജീവന് ഭീഷണിയാണ്. പ്രകാശത്തിന്റെ വർണ്ണരാജി (സ്പെക്ട്രം) യിലെ ചില ഭാഗങ്ങളാണ് നമുക്ക് അപകടം വരുത്തുന്നത്. അതിൽ പ്രധാനമാണ് ആൾട്രാവയലറ്റ് രശ്മികൾ.

മനുഷ്യരിൽ അന്ധതയും ചർമാർബുദവും ഉണ്ടാക്കുന്നത് കൂടാതെ, സസ്യങ്ങൾക്കും വിളകൾക്കും സൂക്ഷ്മജീവികൾക്കും സൂര്യനിൽനിന്നുള്ള ആൾട്രാവയലറ്റ് രശ്മികൾ ഭീഷണിയാണ്. അതിനാൽ ഈ രശ്മികൾ നേരിട്ട് ഭൂമിയിലെത്താതെ കാക്കേണ്ടത് ഇവിടെ ജീവന്റെ സംതുലനം നിലനിൽക്കാൻ അത്യാവശ്യമാണ്.

ആൾട്രാവയലറ്റ് രശ്മികൾ നാലുതരത്തിലുണ്ട്. അവയിൽ ഏറ്റവും അപകടകാരി UV-C ആണ്. ഈ രശ്മികൾ ഭൂപ്രതലത്തിലെത്താതെ തടഞ്ഞു നിർത്തുന്നത് ഭൗമാന്തരീക്ഷത്തിന്റെ മേൽത്തട്ടിലുള്ള ഓസോൺ പാളിയാണ്. അക്ഷരാർഥത്തിൽ ഭൂമിയിലെ ജീവൻ കാക്കുന്ന സംക്ഷണക്കുടയാണ് ഓസോൺ പാളി.

ഓക്സിജന്റെ ഒരു അലോട്രോപ്പാണ് ഓസോൺ. സാധാരണ ഓക്സിജൻ തന്മാത്രകളിൽ രണ്ട് ഓക്സിജൻ ആറ്റങ്ങളാണുള്ളതെങ്കിൽ, മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്നാണ് ഓസോൺ തന്മാത്ര രൂപപ്പെടുന്നത്.

ഭൗമാന്തരീക്ഷത്തിന്റെ മുകൾഭാഗത്തെ സ്ട്രാറ്റോസ്ഫിയറിൽവെച്ച് സൂര്യനിൽനിന്നുള്ള ആൾട്രാവയലറ്റ് രശ്മികൾ ഓക്സിജൻ തന്മാത്രകളെ രണ്ട് ഓക്സിജൻ ആറ്റങ്ങളായി വേർപ്പെടുത്തും. ഇത്തരം മൂന്ന് ഓക്സിജൻ ആറ്റങ്ങൾ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ കൂടിച്ചേർന്ന് ഓസോൺ ആയി മാറുന്നു. ഈ പ്രക്രിയയിൽ ആൾട്രാവയലറ്റ് രശ്മികൾ ആഗിരണം ചെയ്യപ്പെടുന്നതിനാൽ, അപകടകാരികളായ ആ രശ്മികൾ ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്തുന്നില്ല.

ഈ പ്രക്രിയ അന്തരീക്ഷത്തിന്റെ മേൽത്തട്ടിൽ തുടർച്ചയായി സംഭവിക്കുന്നതിനാൽ, ആൾട്രാവയലറ്റ് കിരണങ്ങൾ ആഗിരണം ചെയ്യുന്നതും തുടരുന്നു. അങ്ങനെ ഓസോൺ പാളി ഒരു സംരക്ഷണക്കുടയായി മാറുന്നു.

ഈ സംരക്ഷണകവചത്തിന് കനം കുറയുന്നുവെന്ന് ശാസ്ത്രലോകം പറയുന്നു. ഓസോൺ പാളിയിൽ തുള വീഴുന്നുവെന്നാണ് ഇതിന് പറയുക. ഭൂമിയിലെ ജീവന്റെ നിലനിൽപ്പ് അഭിമുഖീകരിക്കുന്ന ഗുരുതരമായ പരിസ്ഥിതി പ്രശ്നമാണിത്.

എന്താണ് ഓസോൺ പാളിയുടെ കട്ടി കുറയാൻ കാരണം? ഓസോണിനെ വിഘടിപ്പിക്കുന്ന ഒട്ടേറെ രാസവസ്തുക്കൾ ഭൂമിയിൽ ഉത്പാദിപ്പിക്കുകയും, അവ അന്തരീക്ഷത്തിൽ വ്യാപിക്കുകയും ചെയ്യുന്നതാണ് കാരണം. ഫ്രിഡ്ജിലും എയർ കണ്ടീഷനറുകളിലും ഉപയോഗിക്കുന്ന ക്ലോറോഫ് ളൂറോ കാർബൺ (സി.എഫ്.സി) ആണ് ഓസോണിന് ഭീഷണിയാകുന്ന പ്രധാന രാസവസ്തു.

സി.എഫ്.സികൾ മാത്രമല്ല, നൈട്രിക് ഓക്സയ്ഡ്, നൈട്രസ് ഓക്സയ്ഡ്, ആറ്റമിക് ക്ലോറിൻ എന്നിവയും ഓസോണിനെ വൻതോതിൽ നശിപ്പിക്കുന്ന രാസവസ്തുക്കളാണ്.

മനുഷ്യൻ കൃത്രിമമായി നിർമിക്കുന്ന രാസവസ്തുക്കളാണ് ഇവയെല്ലാം. ഇവ നിർമിക്കുകയും ഉപയോഗിക്കുകയും വഴി, ഓസോണിനെ നശിപ്പിച്ച് ആൾട്രാവയലറ്റിനെ സ്വീകരിക്കുന്ന വികസനമാണ് നാം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

വരാൻ പോകുന്ന നിരവധി തലമുറകൾക്ക് കൂടി വേണ്ടിയാണ് ഓസോൺ പാളിയെ സംരക്ഷിക്കേണ്ടത്. അക്കാര്യം ഓർമിപ്പിക്കുകയാണ് സപ്തംബർ 16 എന്ന ലോക ഓസോൺ ദിനം.

നമ്മുടെ സംരക്ഷണക്കുടയ്ക്ക് ഒരു ദോഷവുമുണ്ടാക്കാതെ ആൾട്രാവയലറ്റ് രശ്മികളെ തടയുക, തലമുറകളെ മാരകരോഗങ്ങളിൽനിന്ന് രക്ഷിക്കുക. ഓസോൺ പാളിയിൽ തുള വീഴുന്നത് കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നുണ്ട്. അതിനാൽ, അന്തരീക്ഷത്തിന്റെ സംതുലനത്തെക്കുറിച്ചുള്ള പഠനദിനമാകട്ടെ ഈ ഓസോൺ ദിനം.

Similar questions