Increasing road accidents essay in malayalam
Answers
Answered by
79
കുട്ടികളും മുതിര്‍ന്നവരും അല്‍പ്പം ശ്രദ്ധ പുലര്‍ത്തിയാല്‍ കുട്ടികള്‍ അപകടങ്ങളില്‍പ്പെടുന്ന സംഭവങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാം. ചില നിര്‍ദ്ദേശങ്ങള്‍ ഇതാ.1. ഓറഞ്ച്, മഞ്ഞ തുടങ്ങിയ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന നിറമുള്ള സൈക്കിളുകള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുക. ഡ്രൈവര്‍മാരുടെ ശ്രദ്ധ പെട്ടെന്ന് പിടിച്ചുപറ്റാന്‍ ഇത് സഹായിക്കും. ഫ്ലൂറസെന്റ് നിറത്തിലുള്ള സൈക്കിള്‍ വാങ്ങാന്‍ കഴിഞ്ഞാല്‍ വളരെ നന്നായിരിക്കും. കറുപ്പ് അടക്കമുള്ള ഇരുണ്ട നിറത്തിലുള്ള സൈക്കിള്‍ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.2. കറുത്ത നിറമുള്ള കാറുകള്‍ വാങ്ങാതിരിക്കുക. പെട്ടെന്ന് കണ്ണില്‍പ്പെടാത്ത കറുത്ത നിറമുള്ള കാറുകള്‍ അപകട സാധ്യത 12 മുതല്‍ 47 ശതമാനംവരെ കൂടുതലാണെന്ന് മെല്‍ബണിലെ മൊനാഷ് യൂണിവേഴ്‌സിറ്റി ആക്‌സിഡന്റ് റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.കറുത്ത നിറമുള്ള കാറുകള്‍ കൂടുതല്‍ ഇന്ധനം കുടിച്ചുതീര്‍ക്കുമെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. കറുത്ത കാറുകള്‍ കൂടുതല്‍ ചൂട് ആഗിരണം ചെയ്യുന്നതിനാല്‍ എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കൂടുതല്‍ ഇന്ധനം ആവശ്യമായിവരും. ഇരുചക്രവാഹനങ്ങള്‍ വാങ്ങുമ്പോഴും കറുപ്പ് നിറം ഒഴിവാക്കുന്നതാവും ഉത്തമം.3. അതിരാവിലെയും വൈകിയും സൈക്കിളില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ വെള്ള അടക്കമുള്ള തെളിഞ്ഞ നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കുക. തെളിഞ്ഞ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതുമൂലം ആര്‍ക്കും യാതൊരു നഷ്ടവും ഉണ്ടാകുന്നില്ല. എന്നാല്‍ ഇത്തരം വസ്ത്രങ്ങള്‍ ചില സാഹചര്യങ്ങളില്‍ ജീവന്‍തന്നെ രക്ഷിച്ചേക്കും.4. സ്‌കൂള്‍ യൂണിഫോം വെള്ള അടക്കമുള്ള തെളിഞ്ഞ നിറങ്ങളില്‍ ഉള്ളതാക്കാന്‍ സ്‌കൂള്‍ അധികാരികള്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ ഒരുവര്‍ഷം മുമ്പെങ്കിലും തീരുമാനമെടുത്താല്‍ രക്ഷകര്‍ത്താക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാകില്ല.5. മോട്ടോര്‍ റേസിങ് കമ്പ്യൂട്ടര്‍ ഗെയിമുകള്‍ കളിക്കുന്നതില്‍നിന്ന് കുട്ടികളെ നിരുത്സാഹപ്പെടുത്താന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം. ഇത്തരം ഗെയുമുകള്‍ ചീറിപ്പായാന്‍ കുട്ടികളെ പ്രേരിപ്പിക്കും.6. അപകടകരമായി വാഹനം ഓടിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെട്ട ഓട്ടോമൊബൈല്‍ കമ്പനികളുടെ പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക. കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തെപ്പോലും സ്വാധീനിക്കുന്ന ഇത്തരം പരസ്യങ്ങള്‍ അവര െവഴിതെറ്റിക്കുമെന്ന് ഉറപ്പാണ്. മികച്ച ഉദാഹരണം ഇതാ.10. സിനിമകളിലുള്ള അപകടകരമായ ഡ്രൈവിങ് ദൃശ്യങ്ങളും കുട്ടുകളെ വഴിതെറ്റിക്കും. സിനിമ കാണുന്നതിനിടെ ഇത്തരം ദൃശ്യങ്ങള്‍ കണ്ടാലുകള്‍ മാതാപിതാക്കള്‍ കുട്ടികളെ ഉപദേശിക്കാന്‍ ശ്രദ്ധിക്കണം. സുരക്ഷിതമായി വാഹനം ഓടിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനുള്ള നല്ല അവസരമായി സിനിമയ്ക്കിടെ കടന്നുവരുന്ന ഇക്കരം ദൃശ്യങ്ങളെ പ്രയോജനപ്പെടുത്തണം.വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ഇംരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
Similar questions
English,
7 months ago
Biology,
7 months ago
Math,
7 months ago
Math,
1 year ago
Computer Science,
1 year ago
Hindi,
1 year ago
Computer Science,
1 year ago