kalalaya rastriyam vidthyatikalil
Answers
കൊച്ചി: മാതാപിതാക്കൾ കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്ന് ഹൈക്കോടതി. കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകർക്കുമെന്നും കോടതി നിരീക്ഷിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം തകരരുത്. ഇത് ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും കോടതി നിർദേശിച്ചു. പൊന്നാനി എംഇഎസ് കോളജ് നൽകിയ കോടതി അലക്ഷ്യ ഹർജി പരിഗണിക്കുന്പോഴായിരുന്നു കലാലയ രാഷ്ട്രീയത്തിനെതിരേ ഹൈക്കോടതി വീണ്ടും രൂക്ഷ വിമർശനം ഉന്നയിച്ചത്.
കലാലയങ്ങൾ പഠിക്കാനുള്ള കേന്ദ്രങ്ങളാണ്. സമരം നടത്തുന്നവർക്ക് മറൈൻ ഡ്രൈവ് പോലുള്ള പൊതുസ്ഥലങ്ങൾ ഉപയോഗിക്കാവുന്നതാണ്. എല്ലാത്തിനും അതിന്‍റേതായ സ്ഥലമുണ്ടെന്നും കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. കോളജിൽ നടക്കുന്ന വിദ്യാർഥി സമരത്തിനെതിരേ പൊന്നാനി എംഇഎസ് കോളജ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.