Karshika keralam neridunna pradhisadhikal short note
Answers
ഇന്നത്തെ വികസനക്കുതിപ്പിന്റെ ആഘാതങ്ങളെല്ലാം കാര്‍ഷിക മേഖലയുടെ തകര്‍ച്ചയിലേക്കാണ് കൊണ്ടെത്തിക്കുന്നതെന്ന് സങ്കടത്തോടെ പറയട്ടെ. വികസനം തീര്‍ച്ചയായും വേണ്ടതു തന്നെ. ഒപ്പം തന്നെ പ്രധാനപ്പെട്ടതാണ് വികസനോന്മുഖമായ കൃഷിയും കര്‍ഷകരും പരിസ്ഥിതിയും. വികസിത രാജ്യങ്ങളിലേതുപോലെ വിശാലമായ കൃഷിസ്ഥലങ്ങളും എല്ലാ കാര്‍ഷിക പ്രവൃത്തികളും നടത്തിത്തരുന്ന യന്ത്രസംവിധാനങ്ങളും കേരളത്തിലെ സാഹചര്യങ്ങളില്‍ നടപ്പിലാക്കാനേ സാധിക്കില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ കൃഷിയില്‍ മനുഷ്യന്റെ ഇടപെടല്‍ കുറയ്ക്കുന്നതിന് പരിമിതികളുണ്ട്. തേങ്ങയിടാനും മാങ്ങ,കുരുമുളക് എന്നിവ പറിക്കാനും കശുവണ്ടിയും ജാതിക്കയുമൊക്കെ പെറുക്കിയെടുക്കാനും ഇന്നും മനുഷ്യാധ്വാനം തന്നെയാണ് നാം ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കര്‍ഷകര്‍ അതിജീവനത്തിനുവേണ്ടി നെട്ടോട്ടമോടുന്നത്. വിള ഏതുതന്നെയാകട്ടെ, ലാഭകരമായി കൃഷി ചെയ്യാന്‍ സാധിക്കുകയെന്നത്കേരളത്തിലെ കര്‍ഷകരും ഭരണകൂടവും ഒരുപോലെ നേരിടുന്ന വെല്ലുവിളിയാണ്.