India Languages, asked by ykrishnapz6255, 7 months ago

Kumaranashan nalini poem summary in Malayalam

Answers

Answered by harshithasinghthakur
21

Answer:

നളിനിയുടെ കളിത്തോഴനായിരുന്ന ദിവാകരൻ യൗവനാരംഭത്തിൽ സ്വദേശം വിട്ടുപോയി. അദ്ദേഹത്തിന്റെ അഭാവത്തിലും നളിനി ദിവാകരനെ ജീവതേശനായിക്കരുതി ആരാധിച്ചു. യൗവനയുക്തയായ മകളെ വിവാഹബന്ധത്തിലേർപ്പെടുത്താൻ മാതാപിതാക്കൾ തീരുമാനിച്ചു. തന്റെ വിവാഹം നിശ്ചയിക്കപ്പെട്ടതറിഞ്ഞ നളിനി തോഴിമാരോടുപോലും ആലോചിക്കാതെ വീടുവിട്ടിറങ്ങുകയും ആത്മഹത്യയ്ക്കു മുതിരുകയും ചെയ്തു. ജലപ്പരപ്പിലേക്കു കുതിച്ച അവളെ ഒരു താപസി രക്ഷപ്പെടുത്തി. ആ യോഗിനിയുടെ സംരക്ഷണയിൽ അഞ്ചു വർഷക്കാലം അവൾ ആ ആശ്രമത്തിൽ നിഷ്ഠയോടെ വസിച്ചു.

അനന്തരം ഒരു സുപ്രഭാതത്തിൽ, ഹിമവൽസാനുവിൽ വച്ച് കാഷായവേഷധാരിയായൊരു യോഗിയായി അവൾ ദിവാകരനെ കണ്ടെത്തി. പരസ്പരം മനസ്സിലാക്കിയശേഷം നളിനിയുടെ നിയമനിഷ്ഠയിൽ സന്തുഷ്ടനായ യോഗിവര്യൻ അവളെ അനുഗ്രഹിച്ചു യാത്രയാകാൻ ഒരുമ്പെട്ടു. തത്ക്ഷണം പതിപ്രേമനിഷ്ഠയായ അവൾ 'ദൃഢമിപ്പദാംബുജത്തിന്റെ സീമയിതു പോകിലില്ല ഞാൻ' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ കാല്ക്കൽ സ്വയം സമർപ്പിച്ചു. അപ്പോൾ ആ യോഗിവര്യന് അവളോട് കാരുണ്യമുണ്ടാവുകയും, മഹാവാക്യതത്ത്വം അവൾക്ക് ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. പരമമായ ബ്രഹ്മാനന്ദാനുഭൂതിയിൽ ലയിച്ച അവളിൽ നിന്ന് ഓം എന്ന നാദവൈഖരിക്കൊപ്പം ഒരു ധാമവും മിന്നൽപോലെ വേർപെട്ടുപോയി. 'പട്ടിടഞ്ഞതനുതന്റെ മേനിവേർപെട്ടിടാഞ്ഞത്' യോഗി അറിയുകയും ചെയ്തു.

.

.

.

ഈ ഉത്തരം നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.(◕ᴗ◕✿)

Answered by aishuthabsheera
5

Answer:

ലോകസാധാരണമല്ലാത്ത ഒരു സ്ത്രീപുരുഷ പ്രേമത്തിന്റെ കഥയാണ് ഈ കഥാകാവ്യത്തിലെ പ്രതിപാദ്യം. പ്രേമകഥയിലെ നായികയുടെ പേരാണ് കാവ്യത്തിന് നൽകിയിട്ടുള്ളത്. അന്യാദൃശ്യമായ സ്നേഹം കാവ്യത്തിന്റെ പ്രധാന ഭാവമായിരിക്കുന്നതുകൊണ്ട് 'ഒരു സ്നേഹം' എന്നൊരു കാവ്യനാമം കൂടി ഇക്കാവ്യത്തിനുണ്ട്.

കളിക്കൂട്ടുകാരും സഹപാഠിയുമായിരുന്നു നളിനിയും ദിവാകരനും. കൗമാരപ്രായത്തിൽ തന്നെ സന്യാസത്തിൽ താൽപര്യനായ ദിവാകരൻ നാടുവിടുന്നു.ദിവാകരനെ പ്രണയിച്ച നളിനി ഒരാശ്രമത്തിൽ തപസ്വിനിയായി ജീവിതം ആരംഭിച്ച് വർഷങ്ങൾ കടന്നു പോയി.അങ്ങനെയിരിക്കെ ഹിമാലയത്തിനു സമീപം വച്ച് നളിനിയും ദിവാകരനും യാദൃച്ഛികമായി കണ്ടുമുട്ടുന്നു. നളിനിയുടെ ജീവിതാഭിലാക്ഷം തന്നെ ദിവാകരനെ കാണുക എന്നതായിരുന്നു. ആ പ്രാർത്ഥനയോടെയാണ് അവർ ഇന്നുവരെ ജീവിച്ചത്.ദിവാകരൻ തന്നെ ഓർക്കുന്നുണ്ടോ ഇല്ലയോ എന്ന് അവൾക്ക് അറിയില്ല. എങ്കിലും ദിവാകരനെ കാണുക എന്ന ആഗ്രഹം സാധിച്ചതിനാൽ ജീവിതം ധന്യമായി എന്ന് അവൾ പറഞ്ഞു.

ഒരു സന്യാസിയുടെ ഉൽകൃഷ്ടമായ സംസ്കാരത്തിന് യോജിച്ച രീതിയിലാണ് തുടർന്നുള്ള ദിവാകരൻ്റെ സംസാരം. കഴിഞ്ഞതൊക്കെ കഴിഞ്ഞു.ഇപ്പോൾ പ്രായവും അറിവും വർധച്ചിരിക്കുന്നു. ദൂരയുള്ളള ആ ഗ്രാമം വിട്ട് അവൾ ഇവിടെ വന്നതിന് എന്തോ കാരണമുണ്ട് എന്നാൽ നിന്ന് എന്തെങ്കിലും ഉപകാരം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് എന്താണെെന്ന് പറയുക, മറ്റുള്ളവരുടെ സന്തോഷത്തിന്് വേണ്ടി സ്വജീവിതം സമർപ്പിക്കുന്നവരാണ് വിവേകികൾ എന്ന് ദിവാകരൻ പറയുന്നു. നളിനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ തികച്ചും സന്തോഷത്തോടെെ താനതു ചെയ്യുമെന്നാണ്് ദിവാകരൻ പറയുന്നതിൻ്റെെ പൊരുൾ

Similar questions