Social Sciences, asked by pinky3771, 7 months ago

Lahari വിരുദ്ധ speech malayalam

Answers

Answered by foryourhelpalways
8

Answer:

HEY MATE

HERE YOU GO

ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിന്‍റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ആണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തില്‍ നിന്നും യുവാക്കളെ ഉണർത്തുക എന്നത് തന്നെയാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്. 1987 മുതൽ എല്ലാ വര്‍ഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.

ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം യുവാക്കളും വഴിതെറ്റിപോകുന്നു. മയക്കുമരുന്നിന്‍റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ യുവാക്കളില്‍

അവബോധം വളർത്തുകയെന്നതും ഈ ദിനം ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നുണ്ട്. യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് മുക്തമാക്കാന്‍ സമൂഹം നല്‍കുന്ന പിന്തുണ പ്രകടനമാകുന്ന ദിവസം കൂടിയായാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്.

മികച്ച പരിചരണത്തിനുള്ള മികച്ച അറിവ് എന്നതാണ് ഈ വര്‍ഷത്തെ ലഹരി വിരുദ്ധ ദിന മുദ്രാവാക്യം. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട യുവാക്കളുടെ ധാരണ എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് ഇത് കൊണ്ട് ഉദ്ദ്യേശിക്കുന്നത്. യുവാക്കളെ ലഹരി ഉപയോഗത്തില്‍ നിന്ന് എങ്ങനെ മുക്തമാക്കാം എന്നും മെച്ചപ്പെട്ട ആരോഗ്യമുള്ള ഒരു സമൂഹത്തെ എങ്ങനെ സൃഷ്ട്ടിച്ചെടുക്കാം എന്നുമാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം കൊണ്ട് ഉദ്ദ്യേശിക്കുന്നത്.

യുവാക്കളും പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളും ആണ് പലപ്പോഴും ലഹരി മരുന്നുകളുടെ ഉപയോഗത്തിന് അടിമപ്പെടുന്നത്. 2015 ൽ ലഹരി ഉപയോഗിച്ചിരുന്നവരേക്കാളും കുറവാണ് 2017ല്‍ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം എന്നാണ് യു‌എൻ‌ഡി‌സി പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നത്. മയക്കുമരുന്ന് നിയന്ത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പുറത്തുവിട്ട എല്ലാ നിര്‍ദ്ദേശങ്ങളും ഒരു പരിധി വരെ വിജയിച്ചു എന്നാണ് മനസിലാകുന്നത് എന്ന് യു‌എൻ‌ഡി‌സി പറയുന്നു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് മദ്യവും ലഹരി മരുന്നുകളും കിട്ടാതെ ആത്മഹത്യ ചെയ്തവരുടെ വാര്‍ത്തകള്‍ നമ്മള്‍ വലിയ ഞെട്ടലോടെയാണ് കേട്ടത്. സമൂഹത്തില്‍ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന

യാഥാർത്യമാണ് അന്ന് നമ്മള്‍ വാര്‍ത്തകളിലൂടെ കണ്ടത്. 27 കോടി മനുഷ്യർ ലോകത്ത് ഇന്ന് ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷട്രസഭയുടെ കണ്ടെത്തൽ.

ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ലഹരിയുടെ സ്വാധീനം യുവാക്കളില്‍ ഇപ്പോഴും ആഴത്തില്‍ തന്നെ ഉണ്ട് എന്നതിന് തെളിവാണ് ലോക്ക് ഡൗണില്‍ നാം കണ്ടത്. മയക്കുമരുന്ന് ഉപയോഗത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അത് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ അനിവാര്യമാണ്. മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി റാലികളും പോസ്റ്ററുകളും മറ്റ് നിരവധി പരിപാടികളും സംഘടിപ്പിക്കാന്‍ യു‌എൻ‌ഡി‌സി തീരുമാനിച്ചിട്ടുണ്ട്.

Explanation:

HOPE IT HELPS

PLEASE MARK AS BRAINLIEST ..

THANKS

Similar questions