Malayalabhashayude pithavenn ariyappedunnath aaraan...?
Adhehathe pati ningalude abhiprayam enthaa...?
Please don't spam....
Answers
Thunchathu Ramanujan Ezhuthachan
abhiprayam parayan enikonum ariyila
തുഞ്ചത്ത് രാമാനുജൻ
എഴുത്തച്ഛൻ
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നത് എന്ന് പതിനാറാം നൂറ്റാണ്ടാണ് ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം എന്ന് പൊതുവിൽ വിശ്വസിച്ചു പോരുന്നു.
എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. എഴുത്തച്ഛന്റെ യഥാർത്ഥ നാമം 'തുഞ്ചൻ'(ഏറ്റവും ഇളയ ആൾ എന്ന അർത്ഥത്തിൽ) എന്നായിരുന്നു എന്ന് തുഞ്ചൻപറമ്പ് (തുഞ്ചൻ + പറമ്പ്) എന്ന സ്ഥലനാമത്തെ അടിസ്ഥാനമാക്കി കെ.ബാലകൃഷ്ണ കുറുപ്പ് നിരീക്ഷിക്കുന്നു.
ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃക്കണ്ഡിയൂർ ശിവക്ഷേത്രത്തിനടുത്തുളള, തുഞ്ചൻപറമ്പ് ആണ് കവിയുടെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു. എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ്.