ആശയം വിശദമാക്കുക . ' മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം' (malayalam)
Answers
Answered by
30
കുഞ്ചൻ നമ്പ്യാരുടെ അതിപ്രശസ്തമായ വരിയാണ് ഇത്
- നമ്മുടെ കൂട്ടുകെട്ടുകൾക് നമ്മുടെ വ്യക്തിത്വം നിര്ണയിക്കുന്നതിൽ സുപ്രധാനമായ ഒരു പങ്കുണ്ട്
- കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ നാം അതീവ ശ്രദ്ധ ചെലുത്തണം
- നല്ല കൂട്ടുകെട്ടുകൾ നമ്മളെ തന്നെ മാറ്റാൻ സഹായിക്കുന്നു
- നല്ല സ്വഭാവങ്ങൾ സ്വായത്തമാക്കാൻ നമ്മുടെ സന്തത സഹചാരികളുടെ കൂടെയുള്ള ഇടപെടൽ കൊണ്ട് സാധിക്കും
- അതാണ് ഈ ചൊല്ല് അർത്ഥമാകുന്നത്
- ഒരു മുല്ല പൂവിന്റെ അടുത്ത് കിടക്കുന്ന കല്ലിനു പോലും അതിന്റെ സൗരഭ്യം പകർന്നു കിട്ടും
- ഇത്രയും ചെറിയ മുല്ലപ്പൂവിന്റെ പൂമ്പൊടി ഏറ്റു കിടന്നിട്ടാണ് ആ കല്ലിനു സൗരഭ്യം ലഭിക്കുന്നത്
- മുല്ലപ്പൂവിന്റെ നല്ലവശം ആണ് ആ കല്ലിനു പകർന്നു കിട്ടിയത്
- ഒരു കല്ല് വെറുതെ കിടക്കുമ്പോൾ അതിനു യാതൊരു നല്ല ഗുണവും പ്രകടമാവുന്നില്ല
- ഒരു ഗന്ധവുമില്ലാതെ കിടക്കുന്ന ആ കല്ലിന്റെ അരികിൽ ഒരു പൂവ് കിടന്നപ്പോൾ കല്ലിനു ആ പൂവിന്റെ ഗന്ധം പകർന്നു കിട്ടി
- അത് പോലെയാണ് നല്ല കൂട്ടുകാർ എന്ന് കവി നമ്മെ ഓർമിപ്പിക്കുന്നു
- നല്ല ശീലങ്ങൾ ഇല്ലാത്ത നമ്മുക് അവരോടൊപ്പം ഉള്ള സഹവാസം കാരണം ശീലങ്ങൾ ലഭിക്കുന്നു
- നമ്മുക്കും മറ്റുള്ളവർക് സഹായകമാകുന്ന തരത്തിലുള്ള സ്വഭാവം വാർത്തെടുക്കാൻ സാധിക്കും
Similar questions
Business Studies,
4 months ago
Math,
4 months ago
Math,
4 months ago
Biology,
9 months ago
Math,
1 year ago