Math, asked by niyaparveen041, 6 months ago

malayalam esaay on :നവമാധ്യമങ്ങളും പൊതുതലമുറയും
malayalis please help me.... should be a essay.... please send me the correcr answer..​

Answers

Answered by lilyofthevalley
4

വാര്‍ത്താവിനിമയ മാധ്യമരംഗങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷമായി അപ്രതീക്ഷിതവും അത്ഭുതവാഹവുമായ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമ സിദ്ധാന്തവാദി മാര്‍ഷല്‍ മകലുഹന്റെ വാക്കുകളില്‍ മാധ്യമം എന്നത് സന്ദേശം കൈമാറുന്നതിനുള്ള ആധാരദ്രവ്യം എന്നാണ്. എന്നാല്‍ നവമാധ്യമങ്ങളുടെ നിര്‍വചനം മറ്റൊന്നാണ്. ഇന്റര്‍നെറ്റിന്റെയും ഏതെങ്കിലും സാമൂഹിക കൂട്ടായ്മകളുടെയും ബ്ലോഗുകളുടേയുമൊക്കെ സഹായത്തോടെ കൈമാറുന്ന സന്ദേശത്തിന്റെ പരസ്പര വ്യവഹാരമാണ് (interactive) നവമാധ്യമം.

സുരക്ഷിതത്വമില്ലായ്മ നവമാധ്യമങ്ങളുടെ പ്രധാന കോട്ടമായി ചൂണ്ടികാണിക്കപ്പെടുന്നു. കലാപങ്ങളും മറ്റും മുതലെടുത്ത് സൈബര്‍ യുദ്ധങ്ങള്‍ നടത്തുന്ന ത്രീവ്രവാദ സംഘടനകള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറുന്നു നമ്മുടെ നവമാധ്യമങ്ങള്‍. ലൈംഗിക തൃപ്തിയ്ക്കായി ഇരകളെ കാത്തിരിക്കുന്നവരുടെ മുന്നിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ വലിച്ചെറിയപ്പെടുമ്പോഴും രവശഹറ ുൃീഴൃമുവ്യ ുൃശ്മര്യ ഇല്ലായ്മയും സൈബര്‍ രൃശാല ഉം ഒക്കെ പെരുകുമ്പോഴും സൈബര്‍ നിയമങ്ങള്‍ നമ്മെ സംരക്ഷിക്കുമോ?

ആരേ വിശ്വസിക്കണം എന്ന അരക്ഷിതാവസ്ഥ വിദ്യാര്‍ത്ഥികളെ പിടിമുറുക്കുമ്പോഴും വീട്ടിനുള്ളിലെ ഒരു മുറിയില്‍ മാത്രം ഒതുങ്ങിക്കൂടി ഓണ്‍ലൈന്‍ കളികളിലായി. ആരോഗ്യം നശിപ്പിക്കപ്പെടുമ്പോഴുമെല്ലാം ആരെ പഴിക്കണം. ശാസ്ത്രത്തേയോ, സാങ്കേതിക വിദ്യയേയോ ?

നവമാധ്യമങ്ങള്‍ ആവശ്യക്കാര്‍ക്കായി തുറന്നിടുന്ന വാര്‍ത്താവിനിമയ പന്ഥാവ് വളരെ വിശാലമാണ്. ഇന്റര്‍നെറ്റ് എന്ന മാന്ത്രിക ജാലകം ഇന്ന് നമ്മുടെ കീശയില്‍ ഒതുങ്ങും. വിദൂരങ്ങളില്‍ ഇരിക്കുന്നവരുമായി ആശയവിനിമയം നടത്താന്‍ കഴിയും, പ്രഭാതങ്ങളില്‍ പത്രം നമ്മുടെ വീട്ടുപടിക്കല്‍ എത്തും മുമ്പ് വിവരങ്ങള്‍ അറിയാന്‍ കഴിയും, ഏത് വിഷയവും അനുബന്ധവിവരങ്ങളും നമ്മുടെ വിരല്‍ത്തുമ്പില്‍ ഞൊടിയിടയില്‍ ലഭ്യമാണ് എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ നവമാധ്യമങ്ങള്‍ക്കുണ്ട്.

Step-by-step explanation:

Read and modify accordingly

Hope the answer helped you

Similar questions