India Languages, asked by vshal5034, 1 year ago

Malayalam essay on theevravatham uyarthunna bheeshanikal

Answers

Answered by AkmalHashim
11

Answer:

ഏതെങ്കിലും ആശയങ്ങളോടോ പ്രസ്ഥാനത്തോടോ കടുത്ത ആഭിമുഖ്യം പുലർത്തുന്നതും നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലാത്തതും ആയ അവസ്ഥാവിശേഷമാണ് തീവ്രവാദം. ജനാധിപത്യ സമൂഹങ്ങളിൽ അധികാരകേന്ദ്രീകൃതമായ ഭരണത്തിലേക്ക് നയിക്കുന്ന വിപ്ലവങ്ങൾക്ക് ആഹ്വാനം നൽകുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവരെ അവരെടുക്കുന്ന നിലപാടുകളനുസരിച്ച് പലപ്പോഴും തീവ്രവാദികൾ എന്നും മിതവാദികൾ എന്നും തിരിക്കാറുണ്ട്. സമൂഹത്തിലെ രാഷ്ട്രീയധാരയിൽ നിന്ന് മാറി ഒരു തത്ത്വസംഹിതയോടോ വംശീയ/ദേശീയ കാഴ്ചപ്പാടുകളോടോ ഉള്ള അന്ധമായ വിധേയത്വം തീവ്രവാദത്തിന്റെ ലക്ഷണമാണ്‌. തീവ്രവാദം വംശീയം, ദേശീയം, വർഗ്ഗീയം, മതപരം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയമായ തീവ്രവാദത്തെ ഇടതുപക്ഷ, വലതുപക്ഷ അഥവാ യാഥാസ്ഥിതിക തീവ്രവാദം എന്നു വിഭജിക്കാറുണ്ട്. മതപരമായ തീവ്രവാദത്തിന്‌ മതഭ്രാന്തെന്നും അതു വച്ചുപുലർത്തുന്നവരെ മതഭ്രാന്തന്മാർ എന്നും വിശേഷിപ്പിക്കാറുണ്ട്.

രാഷ്ട്രീയ രംഗത്തുള്ളതുപോലെ ശാസ്ത്രസാങ്കേതിക രംഗങ്ങളിലും തീവ്രവാദികളും മിതവാദികളും ഉണ്ട്. തീവ്രവാദികളായ ശാസ്ത്രജ്ഞർ പലരും പിൽക്കാലത്ത് അന്ധവിശ്വാസികൾ എന്ന് മുദ്രകുത്തപ്പെടുന്നതിനും ചരിത്രം സാക്ഷിയാണ്. പൈതഗോറസ് ഒരു ഉദാഹരണം മാത്രം.

ഭീകരവാദത്തിന്റെ തുടക്കം പലപ്പോഴും തീവ്രവാദം ആണെന്നുള്ളത് കൊണ്ട് തന്നെ പലപ്പോഴും ഭീകരവാദത്തേയും തീവ്രവാദത്തേയും ഒന്നായി ചിത്രീകരിക്കാറുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ബാല ഗംഗാധര തിലകൻ അറിയപ്പെടുന്ന ഒരു തീവ്രവാദി ആയിരുന്നു. വി.ഡി. സവർക്കറും മറ്റൊരു തീവ്രവാദി നേതാവായിരുന്നു. അതേ സമയം മഹാത്മാഗാന്ധി ഉൾപ്പെടെ ഉള്ളവർ മിതവാദികളായും അറിയപ്പെട്ടു.

ഒരു രാഷ്ട്രീയ ഉന്നം നേടാൻ വേണ്ടി നിരപരാധികളായ സിവിലിയൻ ജനതകൾക്ക് നേരെ മാരകമായ ആക്രമണം നടത്തുകയും, പൊതുവെ ഭീതി പരത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും, ആ ഭീകര അന്തരീക്ഷത്തെ ഒരു സമ്മർദ്ദ തന്ത്രമായി ഭരണകൂടങ്ങൾക്കെതിരെ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനെയാണ് ഭീകര‌വാദം അഥവാ ടെററിസം എന്നു പറയുന്നത്. നിലവിൽ അന്താരാഷ്ട്രതലത്തിൽ ഭീകര‌വാദത്തിന്‌ സർവ്വസമ്മതമായ ഒരു നിർവചനമില്ല. സമരസഹന സമര‌മാർഗ്ഗങ്ങളിൽനിന്നു വിഭിന്നമായി തീവ്രമായ സമരരീതി സ്വീകരിക്കുന്നതിനാൽ തീവ്രവാദമെന്നും ഭീകരവാദമെന്നും ഇടവിട്ട് ഉപയോഗിക്കാറുമുണ്ട്. ഭീതി പരത്തുന്ന പ്രവൃത്തികൾ, ഒറ്റപ്പെട്ട ഒരു ആക്രമണത്തിൽനിന്നു വിഭിന്നമായി ഒരു തത്ത്വസം‌ഹിത പ്രചരിപ്പിക്കാനുള്ള ശ്രമം, പോരാളികളല്ലാത്തവരുടെ ജീവനെ ലക്ഷ്യം വയ്ക്കുകയോ അവരുടെ ജീവനു വിലകല്പ്പിക്കാതിരിക്കുകയോ ചെയ്യുക മുതലായ ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഭീകര‌വാദത്തിന്റെ പൊതുവേയുള്ള നിർവചനം രൂപവത്കരിച്ചിരിക്കുന്നത്. അന്യായമായ അതിക്രമവും യുദ്ധവുംകൂടി മറ്റു ചില നിർവചനങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

"ഭീകരവാദം" എന്ന വാക്ക് രാഷ്ട്രീയവും വികാരവിക്ഷോഭങ്ങളുമായും ബന്ധപ്പെട്ട് പൊതുവേ ഉപയോഗിക്കപ്പെടുന്ന പദമായതിനാൽ സൗമ്യമായ ഒരു നിർവചനം കണ്ടെത്തുക ഏറെ ദുഷ്കരമാണ്‌. 1988ലെ അമേരിക്കൻ കരസേനയുടെ പഠനപ്രകാരം ഭീകരവാദത്തിനുള്ള ഇംഗ്ലീഷ് പദമായ "terrorism" എന്ന വാക്കിന്‌ 100ലേറെ നിർവചനങ്ങൾ കണ്ടെത്തുകയുണ്ടായി. ഭീകരവാദം എന്ന ആശയംതന്നെ ഏറെ വിവാദപരമാണ്‌, കാരണം ഭരണാധികാരികൾ ബഹുജനപ്രക്ഷോഭങ്ങളെയും വിദേശശക്തികളെയും ദേശവിരുദ്ധമായി മുദ്രകുത്താനും സ്വന്തം കുത്തകഭരണത്തിന്റെ ഭീകരതയെ ന്യായീകരിക്കാനും ഈ പദം ഏറെ ദുരുപയോഗിക്കാറുണ്ട് എന്നതുതന്നെ. ആ നിലയ്ക്ക് നോക്കിയാൽ ഇടത്തു-വലത്തുപക്ഷ രാഷ്ട്രീയ കക്ഷികൾ, ദേശീയവാദി ഗ്രൂപ്പുകൾ, മതവിഭാഗങ്ങൾ, വിപ്ലവകാരികൾ, ഭരണകർത്താക്കൾ എന്നിവരൊക്കെ തങ്ങളുടെ ആശയത്തിന്റെ പ്രചരണത്തിനായി ഭീകര‌വാദം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു‌തരത്തിൽ ഉപയോഗപ്പെടുത്തിയതായി കാണാം.

ഭീകര‌വാദ സംഘടനകളുടെ ചരിത്രം പരിശോധിച്ചാൽ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയല്ല പലപ്പോഴും ഭീകരതയുടെ മാർഗ്ഗത്തിലേയ്ക്ക് അവർ തിരിഞ്ഞതെന്ന് വ്യക്തമാവും.  മിക്കപ്പോഴും വികലമോ അവ്യക്തമോ ആയ രാഷ്ട്രീയ തന്ത്രപര ലക്ഷ്യങ്ങൾ സാധിച്ചെടുക്കുക എന്നതിലുപരി സംഘടനയിലെ മറ്റു അംഗങ്ങളുമായുള്ള ദൃഢമായ സാമൂഹികബന്ധമാണ്‌ ഓരോ ഭീകര‌വാദിയെയും സംഘടനയിൽ നിലനിർത്തി മുന്നോട്ട് നയിക്കുന്നത്.

ഭരണകൂടവുമായി യോജിച്ചുപ്രവർത്തിക്കുന്നവരെ ആക്രമിക്കുന്നതിലൂടെ ഭരണകൂടത്തിന് ജനതയ്ക്കുമേലുള്ള നിയന്ത്രണത്തിന് തുരങ്കം വയ്ക്കുക ഭീകരവാദപ്രവർത്തനത്തിന്റെ ഒരു ലക്ഷ്യമാണ്. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലും അയർലാന്റിലും, കെനിയയിലും, അൾജീരിയയിലും സൈപ്രസിലും മറ്റു സ്വാതന്ത്ര്യസമരങ്ങളിലും ഉപയോഗിക്കപ്പെട്ടിരുന്നു.

ഭരണകൂടത്തിലെ തന്ത്രപ്രധാന വ്യക്തികളെയോ മറ്റു പ്രതീകാത്മകമായ ലക്ഷ്യങ്ങളെയോ ആക്രമിക്കുന്നതിലൂടെ ജനതയ്ക്കെതിരായ ഭരണകൂടഭീകരത വിളിച്ചുവരുത്തുകയും അതിലൂടെ സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കുകയും ഭീകരവാദികളുടെ ഒരു ലക്ഷ്യമാണ്. അൽ ക്വൈദ അമേരിക്കയ്ക്കെതിരേ 2001 സെപ്റ്റംബറിൽ നടത്തിയ ആക്രമണത്തിലൂടെ ഈ ലക്ഷ്യമാണ് മുന്നിൽ കണ്ടത്. ഇത്തരം ആക്രമണം തങ്ങളുടെ ലക്ഷ്യത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിയെടുക്കുന്നതിനായും ഭീകരവാദികൾ ഉപയോഗിക്കുന്നുണ്ട്. 1970-കളിലെ പാലസ്തീനിയൻ വിമാനറാഞ്ചലുകൾ, നെതർലാന്റ്സിലെ ദക്ഷിണ മൊളൂക്കൻ ബന്ദി പ്രശ്നം (1975) എന്നിവയും ഇതിന് ഉദാഹരണമാണ്.

തീവ്രവാദ സംഘടനകൾ ഭീകരവാദപ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയമായ മെച്ചം കൊണ്ടല്ല എന്നാണ് എബ്രഹാം അവകാശപ്പെടുന്നത്.  തീവ്രവാദികളെ മുന്നോട്ടുനയിക്കുന്ന പ്രധാന കാരണം തങ്ങളുടെ കൂട്ടാളികളോടുള്ള സാമൂഹ്യമായ ഒത്തൊരുമയാണത്രേ. തന്ത്രപരമായ ലക്ഷ്യങ്ങൾ മിക്കപ്പോഴും അവ്യക്തവും നിർവചിക്കപ്പെട്ടിട്ടില്ലാത്തതുമായിരിക്കും.

Answered by feba10
1

Answer:

ഏതൊരു രാജ്യത്തിന്റെയും സ്ഥിരതയ്ക്കും, സമാധാനത്തിനും വളർച്ചയ്ക്കും ഭീഷണിയാണ് ഭീകര പ്രവർത്തനങ്ങൾ. അത് മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും സമൂഹത്തിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നു. പലപ്പോഴും ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുന്നത് നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യരാണ്.

നിലവിലുള്ള നിയമവ്യവസ്ഥകൾക്കെതിരായി വ്യക്തിയോ പ്രസ്ഥാനങ്ങളോ സ്വന്തം താല്പര്യങ്ങളെയോ ആശയങ്ങളെയോ മറ്റുള്ളവരിലോ സമൂഹത്തിലോ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായി സൈനികേതരമായി കലാപമോ അതിക്രമമോ അഴിച്ചുവിടുന്നതിനെ ഭീകര പ്രവർത്തനങ്ങളെന്നു വിളിക്കാം. ഇത്തരം ആശയങ്ങൾ അവലംബിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ഭീകരവാദികൾ അല്ലെങ്കിൽ തീവ്രവാദികൾ.

Explanation:

എങ്ങനെയാണ് ഭീകരപ്രവർത്തകർ ഉണ്ടാകുന്നത്?

തീവ്രവാദ പ്രവർത്തനങ്ങൾക്ക് മുതിരുന്ന വ്യക്തികളുടെ പ്രേരക ശക്തിയുടെ പിന്നിലെ കാരണങ്ങളന്വേഷിച്ചുകൊണ്ടുള്ള വിശകലനം ആദ്യമായി തരുന്നത് 1976 ൽ ഫ്രെഡറിക് ഹാക്കർ എന്ന മനോരോഗ വിദഗ്ദനാണ്. Crusaders, Criminals and Crazies എന്ന തന്റെ പുസ്തകത്തിലൂടെ അദ്ദേഹം ഇത് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ തീവ്രവാദികളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഇതിൽ ഒന്നാമത്തെ വിഭാഗം ധർമ്മയുദ്ധത്തിന്റെ ആളുകളാണ്. സാമൂഹികമായ മാറ്റം സമൂഹത്തിനു അനിവാര്യമാണെന്നും അത് ജനനന്മയ്ക്ക് ഉപകരിക്കുമെന്ന ഉറച്ച വിശ്വാസത്തോടുകൂടി പ്രവർത്തിക്കുകയും മാറ്റത്തിനു വേണ്ടി തീവ്രമായി ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവരാണിവർ. ഇത്തരം ആളുകളെ crusaders എന്നാണ് അദ്ദേഹം വിളിച്ചത്.

രണ്ടാമത്തെ വിഭാഗമാണ് criminals അഥവാ കുറ്റവാളികൾ. സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി സമൂഹത്തിന്റെ മാറ്റം ആഗ്രഹിക്കുകയും അതിലൂടെ സ്വന്തം നേട്ടത്തിനോ അല്ലെങ്കിൽ വേണ്ടപ്പെട്ടവരുടെ നേട്ടങ്ങൾക്ക് വേണ്ടിയോ തീവ്രവാദവും അക്രമവും അഴിച്ചു വിടുന്നവരുമാണിവർ.

മൂന്നാമത്തെ വിഭാഗം ആളുകളെ crazies എന്നാണ് അദ്ദേഹം വിളിച്ചത്. സ്വന്തം മാനസികവും വ്യക്തിത്വപരവുമായ വൈകല്യങ്ങളുടെ ഉപോത്പന്നമായി കാര്യങ്ങളെ യുക്തി പൂർവ്വം ചിന്തിക്കാൻ പറ്റാത്തവരും അവരവരുടേത് മാത്രമായ അസാധാരണമായ ചിന്തകൾ വച്ച് പുലർത്തുകയും, താൻ മാത്രം ശരി എന്ന ചിന്തിച്ച് എടുത്തുചാടി പ്രവർത്തിക്കുന്നവരുമാണ് ഇവർ.

തീവ്രവാദത്തെ മനോരോഗാവസ്ഥയുമായും വ്യക്തിത്വ വൈകല്യവുമായും ബന്ധിപ്പിച്ചുകൊണ്ട് വിശദീകരണം നൽകിയ മനോരോഗ വിദഗ്ദ്ധനാണ് ജെരോൾഡ് പോസ്റ്റ് (Jerrold Post). രണ്ടു തരത്തിലുള്ള വ്യക്തിത്വ തകരാറുകൾ ഭീകരവാദിയുടെ സ്വഭാവരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒന്നാമത്തെ വിഭാഗം ആളുകളെ അനർകിക് ഐഡിലോഗ് (Anarchic ideologue) എന്നാണ് അദ്ദേഹം വിളിച്ചത്. മോശം കുടുംബ സാഹചര്യങ്ങളിൽ ജനിച്ചവരും, തീവ്രമായ പീഡാനുഭവങ്ങളിലൂടെ കടന്നു പോയവരും തന്റെ വൈകാരിക അവസ്ഥകൾക്ക് യാതൊരു വിധ പരിഗണനയും കിട്ടാത്തവരും തങ്ങളുടെ മാതപിതക്കന്മാരോട് അങ്ങേയറ്റം ശത്രുതയിൽ വളർന്നു വന്നവരുമായിരിക്കും ഇത്തരക്കാർ. തങ്ങളുടെ രക്ഷിതാക്കളോടുള്ള പകയും വെറുപ്പുമൊക്കെ നിലവിലുള്ള രാഷ്ട്രീയ സാമൂഹിക അവസ്ഥകളോടുള്ള എതിർപ്പുകളിലേക്ക് അബോധ മനസ്സ് വഴിതിരിച്ചു വിടുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

രണ്ടാമത്തെ വിഭാഗം ആളുകളെ നാഷനലിസ്റ്റ് സെഷനിസ്റ്റുകൾ എന്നാണ് അദ്ദേഹം വിളിച്ചത് (Nationalist secessionist.) തന്റെ രക്ഷിതാക്കൾക്ക് ഗവൺമെന്റിൽ നിന്നോ അധികാരികളിൽ നിന്നോ നിലവിലുള്ള നിയമവ്യവസ്ഥകളിൽ നിന്നോ ഉണ്ടായ തെറ്റായ അനുഭവങ്ങളോടുള്ള പ്രതികരണം എന്ന നിലയ്ക്കാകും ആളുകൾ തീവ്രമായ നിലപാടുകളും കാഴ്ചപ്പാടുകളുമുള്ളവരാകുന്നതെന്ന് പറയുന്നു. ജെരോൾഡ് പോസ്ടിന്റെ അഭിപ്രായത്തിൽ മനുഷ്യ ജീവിത സാഹചര്യങ്ങളും, അനുഭവങ്ങളും അതുമൂലമുള്ള അവന്റെ അബോധ മനസ്സിന്റെ പ്രവർത്തനങ്ങളുമൊക്കെ വ്യക്തി തീവ്രചിന്തകൾ പേറുന്നതിനു കാരണമാവുന്നുവെന്നു പറയുന്നു.

സ്വന്തം ജീവൻ പോലും ബലികഴിച്ചു തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് വരുന്നവരുടെ മാനസികാരോഗ്യത്തെപ്പറ്റി കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. തീവ്രമായ മാനസിക രോഗങ്ങളോ മാനസികാവസ്ഥകളോ വളരെ ചെറിയ അളവിൽ മാത്രമേ ഭീകര പ്രവർത്തനങ്ങളിലേർപ്പെടുന്നവരിൽ കാണുന്നുള്ളൂവെന്ന് ചില പഠനങ്ങൾ പറയുമ്പോൾ വ്യക്തികളിൽ അന്തർലീനമായിരിക്കുന്ന അടിയുറച്ച വിശ്വാസങ്ങൾക്ക് ചില തീവ്ര മനോരോഗങ്ങളിൽ കാണുന്നതു പോലുള്ള മിഥ്യാ ധാരണകളുമായി (Delusions) ബന്ധമുണ്ടെന്ന് ചില മന:ശാസ്ത്രജ്ഞൻമാർ നിരീക്ഷിക്കുന്നുണ്ട്.

ഒരു പ്രത്യേക കാരണമാണ് വ്യക്തികൾ തീവ്രവാദികളാവുന്നതിനു പിന്നിലെന്ന് പറയുന്നതിന് പകരം പലതരം ഘടകങ്ങൾ പ്രത്യേകിച്ച് വ്യക്തിയുടെ മാനസികാരോഗ്യം, വൈകാരിക അവസ്ഥകൾ, ജീവിത സാഹചര്യങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ, നിലവിലുള്ള സാമൂഹിക രാഷ്ട്രീയ അവസ്ഥകൾ ഇവയൊക്കെ ഒരുമിച്ചു ചേരുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ സമൂഹത്തിനുണ്ടാവുക.

മനുഷ്യനെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കുപ്പായമിട്ടവരായി കാണുന്നതിനു പകരം മനുഷ്യനായി കാണണം. ജോസഫെന്നു കേൾക്കുമ്പോൾ ക്രിസ്ത്യാനിയായും ഗോപാലൻ എന്ന് കേൾക്കുമ്പോൾ ഹിന്ദുവായും, ഹംസ എന്ന് കേട്ടാൽ മുസൽമാനായും കാണുന്നതിനു പകരം മനുഷ്യനായി കാണാൻ നാം മറന്നു പോകുന്നു. തന്റേതു മാത്രമായ ലോകം വെട്ടിപ്പിടിക്കാൻ പുറപ്പെടുമ്പോൾ അടിസ്ഥാനപരമായി നാമൊക്കെ വെറും മനുഷ്യരാണെന്നും നമ്മുടെ ചിന്തകളും മനോഭാവവുമൊക്കെ എന്റേതു മാത്രമായ അനുഭവങ്ങളിലൂടെ നിർമിക്കപ്പെട്ടതാണെന്നും അത് ദീർഘകാലം നിലനിൽക്കുന്നതല്ലെന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു.

മനുഷ്യനെന്ന നിലയിലുള്ള പരസ്പര വ്യത്യാസം പരസ്പര ബഹുമാനത്തിലേക്ക് നയിക്കുമ്പോൾ മാത്രമേ പരസ്പര സ്നേഹമുണ്ടാകുകയുള്ളൂ. ഞാൻ, എന്റേത്, എന്റേത് മാത്രം എന്ന ചിന്ത പലപ്പോഴും മറ്റുള്ളവരെ മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ അതിരുകൾ തിരിച്ച് എന്റെ ലോകം മതി എന്ന മിഥ്യ ധാരണയിലേക്ക് നയിക്കും. നമ്മൾ പോലും അറിയാതെ മാറ്റാൻ പറ്റാത്ത വിധം ഉറച്ചു പോയ ചില വിശ്വാസങ്ങൾ അതിക്രമങ്ങളിലേക്കും ഭീകര പ്രവർത്തനങ്ങളിലേക്കും നയിക്കാൻ മാത്രമേ പ്രയോജനപ്പെടുകയുള്ളു.

Similar questions