malayalam speech about indian baranakadana
Answers
Answer:
1950 ജനുവരി 26. ഇന്ത്യൻ റിപ്പബ്ലിക് പിറവിയെടുത്ത ദിവസം. ലോക ജനാധിപത്യചരിത്രത്തിൽത്തന്നെ നാഴികക്കല്ലായിത്തീർന്നു ആ ദിവസം. ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും ഏകാധിപത്യവാഴ്ചകളിലേക്കോ പട്ടാളഭരണത്തിലേക്കോ കൂപ്പുകുത്തിയപ്പോഴും നമ്മുടെ ജനായത്തസംവിധാനം നിലനില്ക്കുകയും ശക്തിപ്പെടുകയും ചെയ്തു.
വീഴ്ചകളും പോരായ്മകളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ അവയെ അതിജീവിക്കാനും നിരന്തരമായ പരിശ്രമങ്ങളിലൂടെ ജനാധിപത്യസംവിധാനങ്ങളെയും പ്രക്രിയകളെയും നിലനിർത്താനും പരിഷ്കരിക്കാനുമുള്ള ശ്രമങ്ങൾ ജനങ്ങളുടെ ഭാഗത്തുനിന്നും സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടായി. നിയമനിർമാണസഭകളും നീതിന്യായസംവിധാനവും ഈ പ്രക്രിയയിൽ അവയുടെതായ പങ്കു വഹിച്ചു. പൗരസമൂഹവും ബുദ്ധിജീവികളും മാധ്യമങ്ങളും 'ജനാധിപത്യത്തിന്റെ ജനാധിപത്യവത്കരണ'ത്തിൽ രാസത്വരകങ്ങളായി.
ഗുണദോഷങ്ങൾ നിറഞ്ഞതെങ്കിലും നൂറ്റിമുപ്പത് കോടിയിലേറെ മനുഷ്യരുടെ ആശ്രയവും പ്രതീക്ഷയുമായിത്തീർന്ന ഈ സംവിധാനത്തിന്റെ പ്രഭവകേന്ദ്രവും ഊർജസംഭരണിയുമായി നില്ക്കുന്നത് ഈ രാഷ്ട്രത്തിന്റെ അടിസ്ഥാനപ്രമാണമായ ഭരണഘടന തന്നെയാണ്. ചീഫ് ജസ്റ്റിസ് മാർഷലിന്റെ വിശ്രുതമായ
നിരീക്ഷണം കടമെടുത്താൽ, ഭരണഘടന 'രൂപകല്പന ചെയ്യപ്പെടുന്നത് വരാനിരിക്കുന്ന യുഗങ്ങൾക്കു വേണ്ടിയാണ്. 'മനുഷ്യനിർമിത സ്ഥാപനങ്ങൾക്ക് എത്തിച്ചേരാൻ കഴിയുന്നത്ര അനശ്വരതയിലേക്ക്' ഒരു ജനതയെ കൊണ്ടുപോകാൻ വേണ്ടി നിർമിക്കപ്പെടുന്നതാണ് രാജ്യത്തിന്റെ ഭരണഘടനയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയെ ലളിതമായും സമഗ്രമായും പരിചയപ്പെടുത്തുന്ന പുസ്തകമാണ് അഡ്വ. കാളീശ്വരം രാജിന്റെ ഇന്ത്യൻ ഭരണഘടന പാഠങ്ങൾ പാഠഭേദങ്ങൾ. രാഷ്ട്രം, മൗലികാവകാശങ്ങൾ, ജീവിക്കാനുള്ള അവകാശം, സുപ്രീം കോടതി, കടമകളും പോരത്വവും, കേന്ദ്രത്തിന്റെ ഭരണനിർമാണം, കേന്ദ്ര മന്ത്രിസഭ, പാർലമെന്റിന്റെ പരമാധികാരം, നിയമനിർമാണ പ്രക്രിയ എന്നിങ്ങനെ ഒരു പൗരൻ അറിഞ്ഞിരിക്കേണ്ട വിവരങ്ങളെല്ലാം ലളിതമായി തന്നെ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.