Hindi, asked by Thahzee, 1 year ago

malayalam speech on topic self confidence..​

Answers

Answered by anukantajangra993
2

Answer:

സ്വയം വിലയിരുത്തലാണ് ആത്മാഭിമാനം. (Self Esteem) നമുക്കു സമൂഹത്തിലുള്ള സ്ഥാനം, കഴിവുകൾ, ആത്മവിശ്വാസം, തന്നെപ്പറ്റിയുള്ള അമിതമായ മതിപ്പ് ഇവയെല്ലാം ഒത്തൊരുമിക്കുന്നതാണ് ആത്മാഭിമാനം. ഉന്നതമായ ആത്മാഭിമാനമുള്ള വ്യക്തികൾ ശാരീരികമായും മാനസികമായും ശക്തരായിരിക്കും. മറ്റുള്ളവരോടു താരതമ്യപ്പെടുത്താതെ, സ്വന്തം പ്രവർത്തന ശേഷിയായിരിക്കും അവർ താരതമ്യപ്പെടുത്തുക. ഉന്നത ആത്മാഭിമാനം പലവിധത്തിലും വ്യക്തിക്കു പ്രയോജനകരമായിരിക്കും. അസൂയാവഹമായ ദൃഢവിശ്വാസം, ഉത്തമ കർത്തവ്യ നിർവഹണം, സാഹസികമായി പ്രവർത്തിക്കാനുള്ള കഴിവ്, ആകർഷക പെരുമാറ്റ രീതികളും മനോഭാവവും, സമൂഹത്തിലുള്ള അംഗീകാരം, നല്ല വ്യക്തിബന്ധങ്ങൾ തുടങ്ങിയവയെല്ലാം ഇതിന്റെ പ്രതിഫലനങ്ങളാണ്. വിമർശനങ്ങൾ തുറന്ന മനസോടെ സ്വീകരിക്കാനും, മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ വിമർശനവും അഭിനന്ദനവും നൽകാനും ഇവർക്കു കഴിയും. കുറഞ്ഞ ആത്മാഭിമാനമുള്ള വ്യക്തികളെ സമൂഹത്തിനു പെട്ടെന്നു മനസിലാക്കാം. വ്യത്യസ്തമായിരിക്കും അവരുടെ പെരുമാറ്റം. അഹങ്കാര മനോഭാവവും, എല്ലാം അറിയാവുന്നവരാണെന്ന മിഥ്യാബോധവും അവരിൽ തെളിഞ്ഞുകാണാം. പ്രവർത്തന മേഖലയിൽ അവരുമായി യോജിച്ചു പ്രവർത്തിക്കാൻ സഹപ്രവർത്തകർക്കു പ്രയാസമായിരിക്കും.

Similar questions